25 September Friday

ഇത്തിരിവെട്ടത്തിൽ മാലയമ്മ ജീവിതം കണ്ടു

ജിതിൻ ബാബുUpdated: Saturday Aug 8, 2020


മൂന്നാർ
കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ കൂടെപ്പിറപ്പുകൾ മണ്ണിനടിയിലായപ്പോൾ എല്ലാം അവസാനിച്ചെന്ന‌് മാലയമ്മ ഒരുനിമിഷം കരുതി. ജീവിതത്തിലേക്ക് തിരിച്ചെത്തിയത് എങ്ങനെയെന്ന് കൃത്യമായി ഓർത്തെടുക്കാൻ പോലും അവർക്കാവുന്നില്ല. നെഞ്ചോളം മുങ്ങിയ വെള്ളത്തിൽനിന്നാണ് ആറുമാസം പ്രായമായ കൊച്ചുമകളെയും മാറോട് ചേർത്ത് കരയ്ക്ക് കയറിയത്.

മാലയമ്മ(51), മകൻ കാർത്തിക്,  സഹോദരി പ്രവീണ(27) ഇവരുടെ ആറ് മാസം പ്രായമായ മകൻ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. മണ്ണിടിഞ്ഞ്‌ വീട്ടിന്‌ മുകളിലേക്ക്‌ വീണപ്പോൾ ഇവർ പുറത്തേക്ക് തെറിച്ചുവീണു. ആറുമാസമായ കുഞ്ഞ‌് വെള്ളത്തിൽ വീഴാതെ സമീപത്തെ പാറയിൽ പറ്റിക്കിടന്നു. മറ്റ് മൂവരും നെഞ്ചോളം വെള്ളത്തിലും.
ഒഴുക്ക‌് വർധിച്ചതോടെ മാലയമ്മ കുഞ്ഞിനെയും എടുത്ത് കരയ്ക്ക്കയറി.

അതിനിടെ സുരക്ഷിതമായ മറ്റ്‌ ലയങ്ങളിലുള്ളവർ ടോർച്ചുകളുമായി ഓടിയെത്തി. അവർ നീട്ടിയ ഇത്തിരിവെട്ടത്തിൽ അത്ഭുതകരമായി തിരിച്ചുകിട്ടിയ ജീവിതത്തിലേക്ക‌് മാലയമ്മയും കുടുംബവും നടന്നുകയറി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top