31 May Sunday

‘വെളിച്ചം’ നിറയും

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

2000 മെഗാവാട്ട്‌ സ്ഥാപിതശേഷി
തിരുവനന്തപുരം
ട്രാൻസ്‌ ഗ്രിഡ്‌ രണ്ടിലൂടെ തുല്യമായ വൈദ്യുതി പുറത്തുനിന്ന്‌ കൊണ്ടുവരാൻ കഴിയും. 2040 വരെയുള്ള വൈദ്യുതി ആവശ്യം നിർവഹിക്കാം.  പതിനായിരം കോടി രൂപയുടെ പ്രവൃത്തി തുടങ്ങി. കൊച്ചി – ഇടമൺ ഇടനാഴിയിലൂടെ കൊണ്ടുവരാൻ കഴിയുന്ന 800 മെഗാവാട്ടിന്റെ സ്ഥാപിതശേഷിക്ക്‌ തുല്യമാണിത്‌.

11 കെവി ലൈനിൽനിന്ന് ട്രാൻസ്‌ഫോർമറിലേക്ക്‌ രണ്ടു ലൈനെങ്കിലും ഉറപ്പാക്കുന്ന 4000 കോടിയുടെ ‘ദ്യുതി 2020’, വൈദ്യുതി അപകടങ്ങൾ കുറയ്‌ക്കാനുള്ള ‘ഇ–-സേഫ്’ എന്നീ പദ്ധതിയും നടപ്പാക്കും.  ഊർജമേഖലയുടെ അടങ്കൽ 1765 കോടിയാണ്‌.

പരക്കട്ടെ സൗരോർജം
പുരപ്പുറം സൗരോർജപദ്ധതി ഊർജിതമാക്കും. ഇതിനായി സൗരോർജനിലയങ്ങളിൽനിന്ന്‌ 500 മെഗാവാട്ട് aവൈദ്യുതി സ്ഥാപിതശേഷി സൃഷ്ടിക്കും.

ഇനി എൽഇഡി മാത്രം
നവംബർമുതൽ സിഎഫ്എൽ, ഫിലമെന്റ് ബൾബുകളുടെ വിൽപ്പന നിരോധിക്കും. എല്ലാം എൽഇഡിയിലേക്കു മാറ്റും. ഊർജ മിതവ്യയത്തിന്‌ സീറോ ഫിലമെന്റ്‌ പിലിക്കോട് മാതൃകകൾക്ക്‌ സഹായം.


പ്രധാന വാർത്തകൾ
 Top