23 September Wednesday

ഹിരോഷിമ പറഞ്ഞു വേണ്ട, അണുവായുധം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


ഹിരോഷിമ
അമേരിക്ക ലോകത്താദ്യമായി അണുബോംബ്‌ പ്രയോഗിച്ചതിന്‌ 75 വർഷം തികഞ്ഞ ദിനത്തില്‍, അണുവായുധ നിരോധനത്തിനായി ശബ്ദമുയര്‍ത്തി അണിനിരന്ന്‌ ഹിരോഷിമ. തലമുറകളെപ്പോലും കെടുതിയിലാക്കിയ അണുവായുധപ്രയോഗത്തെ അതിജീവിച്ചവരും ജീവിക്കുന്ന രക്തസാക്ഷികളുമാണ്‌ ഹിരോഷിമ സ്‌മാരകത്തില്‍ ഒത്തുചേര്‍ന്ന്‌ യുദ്ധമില്ലാത്ത ലോകത്തിനായി സന്ദേശം നല്‍കിയത്‌. ഹിരോഷിമയിലും മൂന്നാംനാൾ നാഗസാക്കിയിലും ജീവന്‍നഷ്ടപ്പെട്ടവരെ സ്‌മരിച്ച്‌ ഏവരും  മൗനം ആചരിച്ചു.

അണുവായുധ നിരോധനകരാറില്‍ ഒപ്പിടാന്‍‌ ലോകരാജ്യങ്ങള്‍ ഇനിയും വിസമ്മതിക്കരുതെന്ന്‌ പറഞ്ഞ ഹിരോഷിമക്കാര്‍ ഇക്കാര്യത്തില്‍ ജപ്പാന്‍ വേണ്ടത് ചെയ്യുന്നില്ലെന്ന്‌ കുറ്റപ്പെടുത്തി. അമേരിക്കയ്‌ക്ക്‌ ഒപ്പംചേര്‍ന്ന്‌ കരാർ വിരുദ്ധ നിലപാട്‌ എടുക്കുന്ന ഷിന്‍സോ അബെ സര്‍ക്കാരിന്റെ നിലപാട്‌ നിരാശാജനകമാണെന്ന്‌ നിരവധിപേര്‍ ചൂണ്ടിക്കാട്ടി.
അണുവായുധങ്ങള്‍ കൈവശംവയ്‌ക്കുന്നത്‌ അധാര്‍മികമാണെന്ന്‌ ഫ്രാൻസിസ്‌ മാര്‍പാപ്പ പറഞ്ഞു. സമാധാനം പുഷ്‌പിക്കണമെങ്കില്‍ എല്ലാവരും പടക്കോപ്പുകള്‍, പ്രത്യേകിച്ചും ഏറ്റവും വിനാശകാരിയായ അണുവായുധങ്ങള്‍-  ഉപേക്ഷിക്കണം–- ഹിരോഷിമ വാര്‍ഷികദിനാഘോഷ സമിതിക്ക്‌ അയച്ച സന്ദേശത്തില്‍ പാപ്പ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top