23 November Monday

കവർന്നത് നാടിന്റെ ജീവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 7, 2020

വൈശാഖൻ
മൂന്നാം വയസ്സിൽ ഉറ്റവർ നഷ്ടപ്പെട്ടവന്റെ ജീവനാണ്‌ കവർന്നത്‌. അവന്‌ താങ്ങും തണലും ജീവനും നാടായിരുന്നു. വയറെരിയുന്നവർക്ക്‌ അന്നമൂട്ടാൻ രാവോളം  ഓടിനടന്നു. അന്ന്‌ രാത്രിയാണ്‌ കാവിയണിഞ്ഞ കാട്ടാളർ ആ ജീവനെടുത്തത്‌.  അവർക്ക്‌ ചോരക്കൊതി മാറുന്നില്ല. ആർഎസ്എസ് –-കോൺഗ്രസ് സംഘം മനുഷ്യജീവനെടുക്കുകയാണ്‌. ഏറ്റവും ഒടുവിൽ ഞായറാഴ്ച രാത്രി പത്തരയോടെയാണ് കുന്നംകുളം പുതുശേരി ബ്രാഞ്ച് സെക്രട്ടറി  സനൂപിനെ  ആർഎസ്‌എസ്‌ സംഘപരിവാർ സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.  അരുംകൊലകളിൽ ജനരോഷമുയരുകയാണ്‌. കൊലപാതകം,  രാഷ്‌ട്രീയ പരിഹാരമല്ല. മനുഷ്യജീവൻ  വിലപ്പെട്ടതാണ്‌.  അക്രമരാഷ്‌ട്രീയത്തെ  ശക്തമായി അപലപിക്കുന്നു.  


ദീപ നിശാന്ത്‌
"അക്രമങ്ങളില്ല. നാടെങ്ങും സൗമ്യം... ശാന്തം... പാർടി ഓഫീസുകളും കൊടിമരങ്ങളും സുരക്ഷിതം. കാരണം കൊന്നത് ബിജെപിയാണ്' കോൺഗ്രസ്‌  നേതാവിന്റെ പ്രസ്താവനയാണിത്.   അക്രമത്തെ ഇവരെങ്ങനെ കാണുന്നു? തുടർന്ന് എന്തു പ്രതീക്ഷിക്കുന്നു എന്നതിന് മറ്റൊരു വ്യാഖ്യാനമാവശ്യമില്ല. ഹൈന്ദവവാദികളുടെ അക്രമരാഷ്ട്രീയത്തെ ഒന്നിച്ചെതിർക്കേണ്ട സമയത്ത് തിരിച്ചടിയും അതുവഴിയുള്ള മുതലെടുപ്പുസാധ്യതകൊണ്ടും നോക്കിക്കാണുന്ന രീതി അവസാനിപ്പിക്കണം. രാഷ്ട്രീയഭേദമെന്യേ അക്രമരാഷ്ട്രീയത്തെ അപലപിക്കണം.   ഇടതുപക്ഷനേതൃത്വം നടത്തിയ പ്രസ്താവനകളും സംയമന നിർദേശങ്ങളും മാതൃകാപരമാണ്. വർഗീയവാദികളെ തിരിച്ചറിയുന്ന നാടാണ് നമ്മുടേതെന്ന പ്രതീക്ഷ നിലനിർത്തി  സംഭവത്തെ അങ്ങേയറ്റം അപലപിക്കുന്നു.


വേശുവമ്മ (അയൽവാസി)
ഞങ്ങൾക്കവൻ മകനായിരുന്നു. പ്രിയപ്പെട്ടവനായിരുന്നു. പെറ്റമ്മ ജീവിച്ചിരിപ്പില്ലെങ്കിലും, ഈ നാട്ടിലെ എല്ലാ അമ്മമാർക്കും അവൻ സ്വന്തമായിരുന്നു. കോവിഡ് കാലത്തും  പ്രളയകാലത്തും ഞങ്ങൾക്കവൻ തുണയായിരുന്നു.


സുജാത
അവനെ ഇല്ലാതാക്കിയവരെ  നാട്‌ ഒറ്റപ്പെടുത്തും. ഈ നാട്ടിലെ ഓരോ പ്രശ്നങ്ങളിലും സനൂപിന്റെ  ഇടപെടൽ  ഗുണമായിട്ടുണ്ട്. നാടിന്റെ വികസനത്തിനായാലും  ഓരോ കുടുംബത്തിന്റെ  കാര്യമായാലും തക്കുടുമോൻ മുന്നിലുണ്ടാകും. സ്വന്തം കാര്യങ്ങൾ മാറ്റിവച്ച് ഈ നാടിനുവേണ്ടി ഒപ്പം നിൽക്കും. അവനെ ഇല്ലാതാക്കിയവരെ പിടികൂടുന്നതുവരെ   സമാധാനമില്ല. അവരെ നാട്‌ ഒറ്റപ്പെടുത്തും.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top