19 November Tuesday

ചാരാൻ ടയർ, ഉണ്ണാൻ റിം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019


കുന്നംകുളം
പാതി പഴയ ടയർ നൽകിയാൽ ഷമാസിന്റെ കരവിരുതിൽ  കുട്ടികളെ കളിപ്പിക്കാനുള്ള കുതിരയായി മാറും. രണ്ട് ടയറ് കിട്ടിയാൽ കസേരയാക്കും. സൈക്കിൾ റിമ്മിൽ ഊണുമേശയും ഒരുക്കും. സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ പാഴ്‌‌വസ്തുക്കളാൽ പുതുവസ്തുക്കളുടെ നിർമാണ മത്സരത്തിനെത്തിയ ഷമാസ് ആളൊരു പുലിയാണ്.

മലപ്പുറം പരപ്പനങ്ങാടി സൂപ്പികുട്ടി സ്കൂളിലെ പത്താംക്ലാസുകാരനായ ഷമാസാണ് നിമിഷനേരംകൊണ്ട് വൈവിധ്യമാർന്ന  വസ്തുക്കൾ ഒരുക്കിയത്. കാറിന്റെ രണ്ടു ടയറുകളാണ്  ഇരിപ്പിടം. ചാരാനും മറ്റൊരു ടയർ. ടയറിന്റെ വൃത്തത്തിനുള്ളിൽ  കയർ ചുറ്റിയതോടെ കസേര റെഡി. സൈക്കിളിന്റെ നാലുറിമ്മുകൾ കൂട്ടിക്കെട്ടിയപ്പോൾ ഊണുമേശയുടെ അടിഭാഗം റെഡി. മുകളിൽ വൃത്താകൃതിയിലുള്ള ഗ്ലാസ് വച്ചു. പഴയ പെയിന്റ് ബക്കറ്റുകളെ തുണികളിൽ പൊതിഞ്ഞ് കസേരകളാക്കിയിട്ടുണ്ട്. ഇനി സുഖമായി ഭക്ഷണം കഴിക്കാം. പകുതി ടയറിന്റെ മുകളിൽ കുതിരയുടെ മാതൃകയിൽ മരത്തിന്റെ ഇരിപ്പിടം പിടിപ്പിച്ചതോടെ കുട്ടികൾക്ക്‌ കുതിരയിലിരുന്ന് ആടിക്കളിക്കാം. പൈപ്പുകളുടെ ഭാഗങ്ങളും ഷർട്ട് തൂക്കിയിടുന്ന ഹാങ്കറിന്റെ ഭാഗങ്ങളുമെല്ലാം ചേർത്ത് ജലവിസ്മയ ഫൗണ്ടനും ഒരുക്കി.


പ്രധാന വാർത്തകൾ
 Top