19 November Tuesday

കേടായാൽ - ‘ആൻജിയോ പ്ലാസ്റ്റി' , 10 രുചിക്ക്‌ രാവണൻ മാവ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

 

കുന്നംകുളം
കേടായതും ഉണക്ക്‌ ഭീഷണിയുള്ളതുമായ മരങ്ങൾക്ക് ബ്രിഡ്ജ് ഗ്രാഫ്റ്റിങ്. ഒരു മാവിൽ പത്തുമാവും വളർത്താം.  തൃശൂർ മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യൻസ്‌ എച്ച് എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ആദ്യ ജെ  ജോസാണ്‌ കേടായ മരങ്ങൾക്ക് ഇനി - ‘ആൻജിയോ പ്ലാസ്റ്റി' ഒരുക്കിയത്‌.

മരമോ ചെടിയോ കേടായി ഉണക്ക്‌ ഭീഷണി നേരിടുകയാണെങ്കിൽ ആ ഭാഗം ചെത്തിയെടുത്ത് അതേ മരത്തിന്റെ കൊമ്പ് അവിടെ ഒട്ടിച്ചുചേർക്കും. തുടർന്ന് മെഴുകുതേച്ച് കൊമ്പ് കെട്ടിവയ്ക്കും. ഒരാഴ്ചക്കുള്ളിൽ ഈ ഭാഗം ഉണക്കം മാറി പഴയ അവസ്ഥയിലെത്തുമെന്ന് ആദ്യ പറയുന്നു.

മറ്റൊരു പരീക്ഷണമാണ്‌ രാവണൻ മാവ്.  ഒരു മാവിൻതൈയിൽ പത്തു തരം മാവിൻതൈകൾ ഒട്ടിച്ചു ചേർത്ത് വളർത്താം. ഒരു മാവിൽനിന്ന് പത്തു തരം മാങ്ങ!  കാർഷിക ഗുരുനാഥനായ പിതാവ്‌ ആശാരിക്കാട് കുറ്റിയാനിക്കൽ ജോസിൽനിന്നാണ് ആദ്യക്ക്‌ ഈ ആശയം ലഭിച്ചത്. വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ ക്ലാസെടുക്കുന്ന ജോസും കുടുംബവും ആദ്യയുടെ കാർഷിക പരീക്ഷണങ്ങൾക്കുവേണ്ട പ്രോത്സാഹനം നൽകിവരുന്നു.


പ്രധാന വാർത്തകൾ
 Top