20 October Tuesday

ഇവിടെ ചിരിതൂകുന്നുണ്ട്‌ ‘ഹഖ്‌ മുഹമ്മദ്‌' ; പേര്‌ കുഞ്ഞിനിട്ട്‌ ലത്തീഫും ഭാര്യ റുഖ്‌സാനയും

രജിത്‌ കാടകംUpdated: Friday Sep 4, 2020

ബോവിക്കാനം (കാസർകോട്) > ‘ഹഖ്‌ മുഹമ്മദ്‌’ –-ലത്തീഫ്‌ പേരുചൊല്ലി വിളിക്കുമ്പോൾ 22 ദിവസംമാത്രം പ്രായമുള്ള ആ കുരുന്നിന്റെ മുഖത്ത്‌ നറുചിരി ഓളംവെട്ടി. അവനറിയില്ല, നരാധമർ തല്ലിക്കൊഴിച്ച ധീരരക്തസാക്ഷിയുടെ പേരാണ്‌‌ തനിക്ക്‌ നൽകിയിരിക്കുന്നതെന്ന്‌.

ബോവിക്കാനം ബാലനടുക്കത്തെ ഓട്ടോഡ്രൈവറായ ലത്തീഫും ഭാര്യ റുഖ്‌സാനയുമാണ് തിരുവനന്തപുരം‌ വെഞ്ഞാറമൂടിൽ രക്തസാക്ഷികളായ ഹഖ്‌ മുഹമ്മദിന്റെയും മിഥിലാജിന്റെയും സ്മരണ നിലനിർത്താനാണ്‌ അവരിലൊരാളുടെ പേര്‌ മകനിട്ടത്‌.

ബുധനാഴ്‌ച തൊട്ടിൽതൂക്കൽ ചടങ്ങിൽ കുഞ്ഞിന്‌ പേരുവിളിക്കാനിരിക്കെയാണ്‌ വെഞ്ഞാറമൂടിൽ ദാരുണ സംഭവമുണ്ടായത്‌. ഡിവൈഎഫ്‌ഐ പ്രവർത്തകനായ ലത്തീഫ്‌ അതിനോട്‌‌ പ്രതികരിച്ചത്‌ മകന്‌ രക്തസാക്ഷിയുടെ പേരിട്ടുകൊണ്ടാണ്‌. ബോവിക്കാനം ബാലനടുക്കം സ്വദേശികളായ അബ്ദുൽറഹ്മാന്റെയും റുഖിയാബിയുടെയും മകനായ ലത്തീഫ് സിപിഐ എം ബാലനടുക്കം ബ്രാഞ്ച് അംഗമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top