22 October Thursday

ഇനിയാര്‌ ബുള്ളറ്റിൽ കൊണ്ടുപോകും

റഷീദ‌് ആനപ്പുറംUpdated: Thursday Sep 3, 2020

 

വെമ്പായം തേവലക്കാട്‌ സഫിയുൽ നിസാം മൻസിലിൽ എത്തുമ്പോൾ മിഥിലാജിന്റെ കൊച്ചുമക്കൾ  ഇഹ്‌സാനും ഇർഫാനും ഉപ്പയുടെ കബറിടത്തിൽ പ്രാർഥനയിലായിരുന്നു. തോരാമഴയത്ത്‌ വീട്ടിൽ തിരിച്ചെത്തിയ ഇരുവരും ഉപ്പയുടെ സഹോദരൻ നിസാമിനെ കെട്ടിപ്പിടിച്ചു.  ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ നിസാം.  

‘എല്ലാ ദിവസവും മക്കളെ ബുള്ളറ്റ്‌ ബൈക്കിലിരുത്തിയുള്ള സവാരി മിഥിലാജിന്റെ പതിവായിരുന്നു. എപ്പോഴും ബുള്ളറ്റിനു മുമ്പിലും പിമ്പിലും രണ്ടുപേരുമുണ്ടാകും. അത്രയ്‌ക്കും ഇഷ്ടമായിരുന്നു അവന്‌  മക്കളെ’. സങ്കടത്തോടെ നിസാം പറഞ്ഞു.

അനിയനില്ലാത്ത പ്രയാസം അറിയാതിരിക്കാൻ ബുധനാഴ്‌ച രാവിലെ രണ്ടുപേരെയും ബുള്ളറ്റിലിരുത്തി കറങ്ങാൻ പോയി. ഡിവൈഎഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയാണ്‌ നിസാം. സഹോദരങ്ങൾമാത്രമായിരുന്നില്ല നിസാമും മിഥിലാജും. സുഹൃത്തും സഹപ്രവർത്തകരുമായിരുന്നു. മിഥിലാജ്‌ അതേ യൂണിറ്റിൽ ജോയിന്റ്‌ സെക്രട്ടറിയും. 

മരണത്തിന്റെ മൂന്നാംനാളിലെ ചടങ്ങ്‌ ദിവസമായതിനാൽ ധാരാളം ബന്ധുക്കളും ഇവിടെയുണ്ടായിരുന്നു. പ്രാർഥനാനിരതമായ അന്തരീക്ഷം. മിഥിലാജിന്റെ ഭാര്യ നസീഹയെ ആശ്വസിപ്പിക്കാനെത്തുന്നവർ അവരുടെ സങ്കടംകണ്ട്‌ വിതുമ്പുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top