14 July Tuesday

കചടതപാ... കചടതപ... കുറച്ചെനിക്കേട്ടാ കദളിപ്പഴം; മൂന്നാം ക്ലാസിൽ സ്‌റ്റാറായി നൗഫൽ മാഷും കുട്ട്യോളും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


തിരുവനന്തപുരം
‘കചടതപാ... കചടതപ... കുറച്ചെനിക്കേട്ടാ കദളിപ്പഴം...’ മലയാളക്കരയെയാകെ തിങ്കളാഴ്ച ഈ പാട്ട്‌ പാടിച്ചു നൗഫൽ മാഷ്‌. മൂന്നാം ക്ലാസിനുള്ള മലയാളം ക്ലാസിന്റെ യുട്യൂബ്‌ ലിങ്കിനടിയിൽ ലൈക്കടിക്കാൻ പ്രായവ്യത്യാസമില്ലാതെ ആളുകളുടെ ബഹളം. വിക്ടേഴ്‌സ്‌ ചാനലിൽ ക്ലാസ് കഴിഞ്ഞതും നൗഫൽ മാഷും ‘കചടതപ’ പാട്ടും നവമാധ്യമങ്ങളിലും സൗഹൃദ വേദികളിലും മുഖ്യ ചർച്ചാ വിഷയമായി. സംസ്ഥാനത്തെ കുടുംബങ്ങളെയൊന്നാകെ മാമ്പഴച്ചാറും തേൻ വരിക്ക മധുരവും നുണയിച്ചു കിഴക്കനേല ഗവ. എൽപി‌എസിലെ മലയാളം മാഷ്‌ നൗഫൽ.

‘ഇതുപോലുള്ള അധ്യാപകർ ഉണ്ടെങ്കിൽ വീണ്ടും ക്ലാസിൽ പോയിരുന്ന് പഠിക്കാൻ കൊതിയാകും.’ ‘ടീച്ചറാകാത്തതിൽ സങ്കടം തോന്നുന്നു.’ ഇങ്ങനെ പോകുന്നു ഫെയ്‌സ്‌ബുക്കിലെ കമന്റുകൾ.‘നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തും കാതലും ലോകത്തെ അറിയിക്കാൻ ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഇത്‌’–- 12 വർഷമായി അധ്യാപന രംഗത്തുള്ള നൗഫൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top