26 May Tuesday

അച്ഛന്റെ സ്വപ്‌നങ്ങൾക്ക് നിറം പകർന്ന്

വെബ് ഡെസ്‌ക്‌Updated: Monday Mar 2, 2020


തൊടുപുഴ
അച്ഛൻ നേടിയ വിജയത്തിൻ്റെ ഓർമകൾക്കോ, മകൻ്റെ വിജയത്തിനോ മാധുര്യം കൂടുതൽ? എംജി സർവകലാശാല രൂപീകരിച്ചശേഷം ആദ്യ കലോത്സവത്തിൽ മഹാരാജാസിനായി ആദ്യ പോയിൻ്റ് നേടിയ പി കെ ജിനനും മകൻ നവനീത് കൃഷ്ണനുമാണ് നാലാം ദിനത്തിൽ താരമായത്.

ആറുവയസ്സ് മുതൽ  അച്ഛൻ്റെ ശിക്ഷണത്തിൽ വളർന്ന് വയലിനിൽ ഒന്നാം സ്ഥാനവുമായാണ് നവനീത് അൽ അസ്ഹറിൻ്റെ മണ്ണിൽനിന്ന് മടങ്ങിയത്. 35 വർഷം മുമ്പ് നഷ്ടമായ ഒന്നാംസ്ഥാനം മകനിലൂടെ സ്വന്തമായ സന്തോഷത്തിലാണ് ഈ അച്ഛൻ.

അന്ന് മഹാരാജാസിനായാണ് ജിനൻ സമ്മാനം നേടിയതെങ്കിൽ ഇന്ന് കിരീട പ്രതീക്ഷയിൽ മഹാരാജാസിസ് വെല്ലുവിളി ഉയർത്തുന്ന തേവര എസ് എച്ചിനായാണ് മകൻ്റെ നേട്ടം.രണ്ടാംസ്ഥാനം നേടാനേ കഴിഞ്ഞുള്ളൂ. ഇത്തവണ ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് ബികോം രണ്ടാം വർഷ വിദ്യാർഥിയായ നവനീത്. ജിനൻ ഇൻകം ടാക്സ് ഓഫീസറും അമ്മ ജീജ റവന്യുവിൽ സീനിയർ ക്ലാർക്കുമാണ്.വയലിനിൽ മൂന്നാംതലമുറയിലെ  കലാകാരനായ നവനീതിന് നിർദേശം നൽകന്നത് പ്രമുഖ വയലിനിസ്റ്റ് റക്സ് ഐസക്കാണ്.


പ്രധാന വാർത്തകൾ
 Top