12 August Wednesday

പോരാളിക്ക്‌ തമിഴകത്തിന്റെ വിട

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020


കോയമ്പത്തൂർ
സിപിഐ എം മുൻ പൊളിറ്റ്‌ബ്യൂറോ അംഗവും അഖിലേന്ത്യ കിസാൻസഭ വൈസ്‌ പ്രസിഡന്റുമായ കെ വരദരാജന്‌ തമിഴകം വിടചൊല്ലി. ശനിയാഴ്ച അന്തരിച്ച വരദരാജന്റെ മൃതദേഹം തിരുച്ചിറപ്പിള്ളി  ഒയാമാരി വൈദ്യുതശ്‌മശാനത്തിൽ സംസ്‌കരിച്ചു. ശ്രീരംഗത്തെ  വീട്ടിൽ പൊതുദർശനത്തിനു‌ വച്ച മൃതദേഹത്തിൽ നിരവധി പേർ ആദരാഞ്ജലിയർപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ, പൊളിറ്റ്‌ബ്യൂറോ അംഗം ജി രാമകൃഷ്‌ണൻ, കേന്ദ്രകമ്മിറ്റി അംഗം യു വാസുകി, കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി പി ഷൺമുഖം, സിപിഐ എം കേന്ദ്ര കൺട്രോൾ കമീഷനംഗം എസ്‌ ശ്രീധർ, സിപിഐ എം തിരുച്ചി ജില്ലാസെക്രട്ടറി ആർ രാജ, തിരുച്ചി റൂറൽ ജില്ലാ സെക്രട്ടറി എം ജയശീലൻ, പെരമ്പലൂർ ജില്ലാസെക്രട്ടറി ആർ മണിവേൽ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. 


 

കരൂരില്‍  മകന്റെ വീട്ടിൽ‌ ശനിയാഴ്‌ചയാണ് വരദരാജന്‍  അന്തരിച്ചത്‌. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പ്രകാശ് ‌കാരാട്ട്‌, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, എസ്‌ രാമചന്ദ്രൻപിള്ള, ബൃന്ദാകാരാട്ട്‌, അഖിലേന്ത്യ കിസാൻസഭാ ജനറൽസെക്രട്ടറി ഹന്നൻമൊള്ള  എന്നിവരടക്കം സംസ്ഥാനത്തിനകത്തും പുറത്തുനിന്നുള്ള നിരവധി പേർ അനുശോചിച്ചു.

കെ വരദരാജന്റെ വേർപാട്‌ തമിഴ്‌നാടിന്‌ തീരാനഷ്‌ടമാണെന്ന്‌‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top