13 July Monday

സമുദ്രത്തിൽ ആന്റിബയോട്ടിക‌് ശേഖരം കൂടുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 30, 2019

നദികളിലേക്ക‌്  പഴയ മരുന്നുകളും കാലാവധി കഴിഞ്ഞ മരുന്നുകളും വലിച്ചെറിയുമ്പോൾ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ഇത‌് എത്രത്തോളം വലിയ ആപത്തായി സമുദ്രങ്ങളിൽ നിറയുകയാണെന്ന‌്. സമുദ്രത്തിലെ ആന്റിബയോട്ടിക‌് അളവ‌് സമുദ്രത്തിന്റെ ആരോഗ്യ പരിസ്ഥിതിക്കു താങ്ങാവുന്നതിന്റെ 300 മടങ്ങായിരിക്കുകയാണെന്ന‌് ശാസ‌്ത്രജ്ഞർ.

72 രാജ്യങ്ങളിലെ നദികളിൽ കണ്ടെത്തിയ 711 സാമ്പിളുകൾ പരിശോധിച്ചതിൽ ഒന്നോ അതിലധികമോ ആന്റിബയോട്ടിക്കുകൾ പൊതുവായി എല്ലായിടത്തും കാണുന്നതായും ശാസ‌്ത്രജ്ഞർ. ഹെൽസിങ്കിയിൽ അടുത്തയിടെ ചേർന്ന പരിസ്ഥിതി ശാസ‌്ത്രജ്ഞരുടെ സമ്മേളനത്തിലാണ‌് ഇത‌് റിപ്പോർട്ട‌് ചെയ്യപ്പെട്ടത‌്.  ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന പുതിയ ബാക്ടീരിയകളുടെ ഉൽഭവത്തിലേക്കാണ‌് ഈ പരിസ്ഥിതിമലിനീകരണവും നയിക്കുന്നതെന്നും ശാസ‌്ത്രജ്ഞർ അഭിപ്രായപ്പെട്ടു.


പ്രധാന വാർത്തകൾ
 Top