18 October Friday

മിത്രങ്ങൾക്ക് ശക്തി പകരാം

ആർ വീണാറാണിUpdated: Thursday May 23, 2019


ജൈവകൃഷിയിൽ എടുത്തുപറയേണ്ട ഗണത്തിൽപ്പെട്ടവർ മിത്രജീവാണുക്കൾ. മുളയ്-ക്കാനും സസ്യവളർച്ചയെ ത്വരിതപ്പെടുത്താനും രോഗങ്ങളിൽനിന്ന് രക്ഷനേടാനും പൂക്കളുടെ എണ്ണം കൂട്ടാനും പൂക്കരിച്ചിൽ ഒഴിവാക്കാനും എന്തിന് ഉൽപ്പാദനവർധനവിനും ഉൽപ്പന്നത്തിന്റെ ഗുണം മെച്ചപ്പെടുത്താനുംവരെ മിത്രങ്ങൾക്ക്- കഴിയും. വലിയ വില കൊടുത്ത്- ഗുണനിലവാരമില്ലാത്ത ജൈവവളങ്ങൾ വാങ്ങി പ്രയോഗിക്കുന്നതിനേക്കാളും മിത്രജീവാണുക്കളുടെ കാര്യക്ഷമത കൂട്ടി പ്രയോഗിക്കുന്നതാണ് നല്ലത്-.

വിത്തിലും നടീൽ വസ്-തുക്കളിലും മിത്രസൂക്ഷ്-മാണുക്കൾ ഉപയോഗിച്ച്- തൈകൾ വളർത്തിയെടുക്കുന്ന രീതിക്ക്- ബയോപ്രൈമിങ‌്- എന്നാണ് പേര്-. പച്ചക്കറിത്തൈകൾ തയ്യാറാക്കുന്ന പ്രോട്രേയിൽ വാം ചേർത്ത്- വിത്ത്- വിതയ്-ക്കുന്നതും സ്യൂഡോമോണസ്- കലക്കിയ ലായനിയിൽ വിത്ത്- മുക്കിവയ‌്ക്കുന്നതും തെങ്ങിൻതൈ നേഴ്-സറിയിൽ ട്രൈക്കോഡർമ ലായനി ഒഴിച്ചുകൊടുക്കുന്നതുമെല്ലാം ബയോ പ്രൈമിങ്ങിന്റെ പരിധിയിൽവരും. വിത്തിന്റെ മുളയ്-ക്കൽ ശേഷിയും തൈകളുടെ രോഗപ്രതിരോധ ശക്തിയും വളർച്ചയും മിത്രജീവാണുക്കളുടെ വളർച്ച ത്വരിതപ്പെടുത്തും.

ഒരു കിലോഗ്രാം നെൽവിത്തിന് 10 കി. ഗ്രാം സ്യൂഡോമോണസ്- എന്ന രീതിയിൽ മുക്കിവയ‌്ക്കുന്ന വെള്ളത്തിൽ ചേർക്കണം. ചീര, വഴുതന, തക്കാളി, പച്ചമുളക്- തുടങ്ങിയ പറിച്ചുനടുന്ന പച്ചക്കറികളുടെ വിത്ത്- തുല്യ അളവിൽ സ്യൂഡോമോണസിൽ പുരട്ടിവച്ച്- അരമണിക്കൂറിനുള്ളിൽ നടാം. പയർ, വെണ്ട തുടങ്ങിയ പച്ചക്കറിവിത്തുകൾ 75 മില്ലി വെള്ളത്തിൽ 25 ഗ്രാം സ്യൂഡോമോണസ്- എന്ന രീതിയിലാണ് കുതിർക്കേണ്ടത്-. വിത്തുതേങ്ങ പാകുന്ന സമയത്ത്- ഒന്നിന് 400 ഗ്രാം എന്ന തോതിൽ ട്രൈക്കോഡർമ സമ്പുഷ്-ടീകരിച്ച ചാണകപ്പൊടി ബെഡ്ഡിൽ ഇടുകയും 20 ഗ്രാം ട്രൈക്കോഡർമ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ മോടുഭാഗത്തും തേങ്ങയ്-ക്കു ചുറ്റുലിമുള്ള മണ്ണിലും ഒഴിച്ചുകൊടുത്ത്- പുതയിടണം. വീണ്ടും 3–-5–-7 മാസങ്ങളിൽ തൈ ഒന്നിന് 50 ഗ്രാം എന്ന തോതിൽ കലക്കി തൈകൾക്ക്- ചുറ്റും ഒഴിച്ചുകൊടുക്കണം. 100 കി. ഗ്രാം നന്നായി ഉണക്കിപ്പൊടിച്ച‌് ചാണകവും ഒരു കി.ഗ്രാം ട്രൈക്കോഡർമയും ആവശ്യത്തിന് വെള്ളം തളിച്ച്- നന്നായി യോജിപ്പിച്ച്- തണലിൽ കൂനകൂട്ടി ചണച്ചാക്കുകൊണ്ട്- മൂടണം. നാലഞ്ചു ദിവസത്തിലൊരിക്കൽ ഇളക്കി ആവശ്യത്തിന് ഈർപ്പം നൽകി വീണ്ടും കൂനകൂട്ടാം. 15- ദിവസംകൊണ്ട്- ട്രൈക്കോഡർമ സമ്പുഷ്-ടീകരിച്ച ജൈവവളം തയ്യാറാകും. വേരുകളുടെ വളർച്ച കൂട്ടാനും മൂലകങ്ങളുടെ ആഗിരണവും വിനിമയവും വർധിപ്പിക്കാനും എൻസൈമുകളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്താനും മിത്രജീവാണുക്കൾക്ക്- ശക്തി പകരുന്നതിലൂടെ സാധിക്കുന്നു.  
(കൃഷിവകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടറാണ്‌ േലഖിക )


പ്രധാന വാർത്തകൾ
 Top