20 September Friday

വീട്ടിൽ വിളയും കുക്കുമ്പർ

ആർ വീണാറാണിUpdated: Thursday Aug 22, 2019


സാലഡായി കഴിക്കാവുന്ന അപൂർവ്വം പച്ചക്കറികളിൽ ഒന്നാണ് കക്കിരി അഥവാ സാലഡ്‌ കുക്കുമ്പർ. അടുക്കള തോട്ടത്തിലായാലും പോളിഹൗസിലായാലും കക്കിരി കൃഷിക്ക്- വലിയ പ്രശ്-നങ്ങളൊന്നുമില്ല. കാസർകോട്ടുകാർക്ക്- ചിരപരിചിതമാണെങ്കിലും തെക്കൻ ജില്ലകളിൽ കക്കിരി പ്രചാരത്തിലായിട്ട്- അധിക കാലമായിട്ടില്ല. പച്ചക്കറികളുടെ ആഗോള ഉൽപാദനത്തിൽ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിൽ ഉള്ള ആളെന്ന വിചാരമൊന്നും കക്കിരിക്കില്ല. ആന്റിഓക്-സിഡന്റുകളും വിറ്റാമിനുകളും പ്രോട്ടീനും കക്കിരിയിൽ സമൃദ്ധം.

ഹീരയും ശുഭയും കേരളകാർഷിക സർവ്വകലാശാല പുറത്തിറക്കിയ കക്കിരയിനങ്ങളാണ്. പോളിഹൗസിലേക്ക്- ശുപാർശ ചെയ്യുന്ന സങ്കരയിനമാണ് കെ പി സി എച്ച്- 1.
മഴക്കാലത്ത്- ഉയരമുളള തടങ്ങളിലും വേനൽക്കാലത്ത്- ചാലുകളിലും കക്കിരി നടാം. ഉണങ്ങിപ്പൊടിഞ്ഞ ചാണകവളമാണ് അടിവളമാക്കാൻ ഉത്തമം. സ്യൂഡോമോണാസ്- 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പത്ത്- ദിവസത്തിൽ ഒരിക്കൽ തളിക്കുന്നതും തടത്തിൽ ഒഴിക്കുന്നതും രോഗങ്ങളെ അകറ്റി നിർത്തും. ഒന്നരമീറ്റർ വളർച്ചയെത്തുന്നതു വരെ അടിയിൽ നിന്നും വരുന്ന ശിഖരങ്ങൾ മുറിച്ചു മാറ്റിയാൽ വള്ളികൾ വേഗത്തിൽ പടർന്നു കയറി  കുടൂതൽ വിളവ്- നൽകും. പന്തലിൽ പടർത്തി വിട്ടാൽ ഒന്നരമാസം കൊണ്ട്- വിളവെടുപ്പ്- തുടങ്ങാം. സൂക്ഷ്മ മുലകങ്ങൾ ആദ്യം തൊട്ടുതന്നെ വളരെ ചെറിയ അളവിൽ തളിച്ചുകൊടുക്കാൻ ശ്രദ്ധിക്കണം. സാധാരണയായി ഒരാഴ്-ച മൂപ്പെത്തിയ കായകൾ പച്ചയ്-ക്ക്- സാലഡായി തന്നെ കഴിക്കുന്നത് കക്കിരയുടെ രുചി മഹിമ. 

വേവിക്കാതെ കഴിക്കുന്ന പച്ചക്കറിയായതിനാൽ രാസകീടനാശിനികൾ പ്രയോഗിക്കാതെ നോക്കണം. മഴക്കാലത്തുണ്ടാകുന്ന ഡൗണിമൈൽസ്യൂം എന്ന രോഗത്തിന് സ്യൂഡോമോണാസ്- 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലക്കി തളിക്കുകയും തടത്തിൽ ഒഴിക്കുകയും വേണം. കായീച്ചയുടെ ആക്രമണത്തിൽ നിന്നും സംരക്ഷണത്തിനായി ഫിറമോൺ ട്രാപ്പ്- പന്തലിൽ തൂക്കിയിടാം. പഴക്കെണിയും തുളസിച്ചാറും കുപ്പിയിലാക്കി തൂക്കിയിട്ടാൽ പെൺകായീച്ചകളെ കെണിയിലാക്കാം.


പ്രധാന വാർത്തകൾ
 Top