23 July Tuesday

കരിങ്കോഴികളിലെ വെളുത്ത മുത്ത്‌

ഡോ. എം ഗംഗാധരൻ നായർUpdated: Thursday Jun 20, 2019


പഞ്ഞി പോലെ മിനുസമുള്ള  തൂവെള്ള തൂവലുകൾ, നീല നിറമുള്ള താടയിലെ പൂവുകൾ, ശാന്തസ്വഭാവം, സൗഹൃദപരമായ പെരുമാറ്റം, വീടിനകത്തോ പുറത്തോ വളർത്താൻ പറ്റിയ ഓമനപക്ഷി... കരിങ്കോഴികളിലെ വെളുത്ത മുത്തിനെ പ്രിയങ്കരമാക്കുന്ന സവിശേഷതകൾ ഇതൊക്കെ തന്നെ. വർഷം നൂറിലധികം മുട്ട തരുന്ന അലങ്കാരപക്ഷിയായാണ്‌ ഇതിനെ വളർത്തുന്നത്‌. നല്ല ക്രീം നിറത്തിലുള്ള മുട്ടകൾ.

കറുത്ത നിറമുള്ള ഇറച്ചിയും എല്ലുകളും തൊലിയുമുള്ളവയാണ്‌ കരിങ്കോഴികൾ. മെലാനിൻ പിഗ്‌മെന്റിന്റെ ആധിക്യം കൊണ്ടാണ്‌ ഇവയ്‌ക്ക്‌ കറുപ്പുനിറം കിട്ടിയത്‌. ഗാലസ്‌ ഗാലസ്‌ ഡൊമസ്‌റ്റിക്കസ്‌ വിഭാഗത്തിൽ പെട്ടവയാണ്‌ ഇവ. കടക്കനാത്ത്‌ (മധ്യപ്രദേശ്‌),  ഐഎംസി മാൻ(ഇന്തോനേഷ്യ),സിൽക്കി(ചൈന) എന്നിവയൊക്കെ ഈ ഗണത്തിൽപെടുന്നവയാണ്‌. സിൽക്കി േകാഴികളുടെ തൂവലിന്റെ നിറം വെളുപ്പാണ്‌. നീല, ചാരം, കറുപ്പ്‌ നിറങ്ങളിലും ഇവയെ കാണാം.

 

പൂവന്‌ 1.8 കി.ഗ്രാം ഭാരം, പിടയ്‌ക്ക്‌ 1.36 കി.ഗ്രാം. ഇവയ്‌ക്ക്‌ പ്രതിരോധശക്തി കൂടുതലാണ്‌. രോഗങ്ങൾ അധികം വരാറില്ല. ഏത്‌ കാലാവസ്ഥയുമായും ഇണങ്ങി ജീവിക്കും. സിൽക്കിയുടെ കാലുകൾ, നഖം, കൊക്ക്‌, നാവ്‌ എന്നിവ കറുപ്പാണെങ്കിലും താടയിലെ പൂവുകൾ നീല നിറവും തൂവലുകൾ വെള്ള നിറവുമാണ്‌. ഇറച്ചി നാഡീതളർച്ച വരാതിരിക്കാനും ഗർഭം അലസാതിരിക്കാനും ഹൃദയാഘാതം കുറയ്‌ക്കുന്നതിനും നല്ലതാണ്‌. ചൈനയിൽ സ്‌ത്രീകൾ പ്രസവശേഷം ഉണർവും ഉന്മേഷവും കിട്ടാൻ സിൽക്കിയുടെ ഇറച്ചി ഉപയോഗിക്കാറുണ്ട്‌. മുട്ടയും ഇറച്ചിയും ആസ്‌ത്‌മ, വൃക്കരോഗങ്ങൾ, അസഹനീയമായ തലവേദന, വന്ധ്യത എന്നിവയ്‌ക്ക്‌ ഗുണപ്രദമാണ്‌.
ഇന്ത്യയിൽ പല ഭാഗങ്ങളിലും ഇതിനെ വളർത്തുന്നുണ്ടെങ്കിലും സേലം മേഖലകളിലാണ്‌ കൂടുതലായും കാണുന്നത്‌. കോഴിക്കോട്‌, തൃശൂർ, എറണാകുളം, കോട്ടയം ഭാഗങ്ങളിലും ഇതിനെ വളർത്തുന്നുണ്ട്‌.


പ്രധാന വാർത്തകൾ
 Top