29 May Friday

ആഗോളതാപനവും അതിപ്രളയ സാധ്യതകളും

ഡോ. ജോർജ് വറുഗീസ് കൊപ്പാറUpdated: Thursday Sep 19, 2019


‘‘അണുവായുധശേഖരവും പേറി സൗരമണ്ഡല പെരുവഴിയിലൂടെ സഞ്ചരിക്കുമ്പോൾ അപ്രതീക്ഷിതമായി ഭൂമിയുടെ അന്ത്യം സംഭവിക്കുന്നു. ഭൂമിയോടൊപ്പം സകല ജീവജാലങ്ങളും ചാമ്പലാകും. ഹരിത സമൃദ്ധിയുടെ കഞ്ചുകം നീക്കി അമ്മയുടെ മുലപ്പാൽ ആവോളം കുടിച്ച് വീർത്തവർ തന്നെ പ്രകൃതിയെ ഭൂമിയുടെ നാശത്തിലേക്ക്- തള്ളിവിടുന്ന കാഴ്-ചയാണ് കാണുന്നത്-. മക്കളാൽ അപമാനിക്കപ്പെട്ട അമ്മയാണ് ഭൂമി.’’  കേരളത്തിന്റെ കവി ഒ എൻ വി  "ഭൂമിക്കൊരു ചരമഗീതം' എന്ന കവിതയിൽ മനുഷ്യവർഗത്തിന്റെ പരമവിനാശത്തിന്റെ ചിത്രം മെനഞ്ഞു കാട്ടുന്നു.

ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അതിപ്രളയത്തിന്റെ ഒരു പ്രധാന കാരണം ആഗോളതാപനവും  തന്മൂലമുള്ള കാലാവസ്ഥ വ്യതിയാനവുമാണെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്-. കാലാവസ്ഥ വ്യതിയാന സാഹചര്യങ്ങളുടെ പ്രകടമായ ലക്ഷണം അന്തരീക്ഷതാപവർധനവാണ്. ചൂടേറുമ്പോൾ വായുവിന്റെ ഈർപ്പഗ്രാഹശേഷി വർധിക്കുന്നു. അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന ഓരോ ഡിഗ്രിസെൽഷ്യസ് വർധനവും വായുവിന്റെ ഈർപ്പഗ്രാഹശേഷി ഏഴ്- ശതമാനം വർധിപ്പിക്കും. ഈർപ്പ സമ്പന്നമായ വായുവിൽ നിന്ന് രൂപം കൊള്ളുന്ന മേഘങ്ങളിൽ ജലാംശം കൂടുതലായിരിക്കും. അതായത്-, ആഗോളതാപന സാഹചര്യങ്ങളിൽ കൂടുതൽ അളവിൽ ജലാംശമുള്ള മേഘങ്ങൾ രൂപീകരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത്- രൂപം കൊള്ളുന്ന മൺസൂൺ മേഘങ്ങൾ ഈ ഗണത്തിൽപ്പെട്ടവയായിരിക്കും. അധിക ജലസാന്നിദ്ധ്യം മൂലം "കനമേറിയ' ഇത്തരം മഴമേഘങ്ങളിൽ നിന്നാവാം ഇപ്പോൾ ലഭിക്കുന്ന തരത്തിലുള്ള അതിതീവ്രമഴ ലഭിക്കുന്നത്

 

അൾട്രാവയലറ്റ് രശ്-മികൾ ശരീരത്തിന്‌ ദോഷകരം
ഭൂമിക്ക്- ചുറ്റുമുള്ള അന്തരീക്ഷത്തിലെ സ്-ട്രാറ്റോസ്-ഫിയർ എന്ന പാളിയിൽ 20‐30 കി. മീ വരെയുള്ള ഭാഗമാണ് ഓസോൺപാളി. അൾട്രാ വയലറ്റ് രശ്-മികൾ ഭൂമിയിലെത്തുന്നത്- ഓസോൺ പാളികൾ തടയുകയും ഒരു കുടയായി മാറുകയും ചെയ്യുന്നു. അന്തരീക്ഷത്തിൽ ഓസോൺ വാതകം ഉത്ഭവിക്കുന്നത്- അൾട്രാവയലറ്റ് വികിരണങ്ങളും ഓക്-സിജൻ തന്മാത്രകളും കൂടി ചേരുമ്പോഴാണ്. ഇത്രയും പ്രാധാന്യമുള്ള ഓസോൺപാളികൾക്ക്- വിള്ളലുകൾ നേരിട്ടാൽ അതു മുഖാന്തിരമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഗുരുതരവും അപരിഹാര്യവുമാണ്. കൂടുതൽ സമയം അൾട്രാവയലറ്റ് രശ്-മികൾ മനുഷ്യശരീരത്തിൽ പതിച്ചാൽ അത്  ഡി എൻ എ  യെ നശിപ്പിക്കും. ഇതാണ് പിന്നീട്- ചർമ്മാർബുദമായി പരിണമിക്കുന്നത്-.

അൾട്രാവയലറ്റ് രശ്-മികൾ ശരീരത്തിൽ നിരന്തരമായി പതിച്ചാൽ ശരീരത്തിന്റെ പ്രതിരോധ ശക്തിക്കു കുറവു സംഭവിക്കുന്നു. യു വി രശ്-മികൾ ത്വക്കിൽ പതിക്കുമ്പോൾ യൂറോകാനിക്- ആസിഡ്- എന്ന അമ്ലം ഉല്പാദിപ്പിക്കുകയും അതു ത്വക്കിന്റെ തന്മാത്ര ഘടനയെതന്നെ മാറ്റി മറിക്കുകയും ചെയ്യുന്നു. ഈ രൂപാന്തരം ശരീരത്തിന്റെ പ്രതിരോധശക്തിക്കു തന്നെ ബലക്ഷയം സംഭവിപ്പിക്കുന്നു. മനുഷ്യനെ മാത്രമല്ല, സസ്യങ്ങളെയും യു വി  കിരണങ്ങൾ വെറുതെ വിടാറില്ല. ഈ രശ്മികൾ സസ്യങ്ങളിൽ വീണാൽ സസ്യങ്ങളുടെ ഡി എൻ എ  യ്ക്കു നാശം സംഭവിക്കുന്നു. ഈ വികിരണങ്ങളുടെ ആഗിരണം പ്രകാശസംശ്ലേഷണത്തേയും ബാധിക്കും. കാർബൺഡൈയോക്-സൈഡ്- ആഗിരണം ചെയ്യാനുള്ള ശേഷി കുറയ്ക്കുകയും ചെയ്യുന്നു. അതുമൂലം ചെടികൾ പുറപ്പെടുവിക്കുന്ന ഓക്-സിജന്റെ അളവ് കുറയുന്നു.

വാഹനങ്ങളിൽ നിന്നും  വ്യവസായശാലകളിൽ നിന്നും പുറംതള്ളുന്ന വാതകങ്ങളായ നൈട്രിക്- ഓക്-സൈഡ്-, കാർബൺ മോണോക്സൈഡ് തുടങ്ങിയവ  ഓസോൺ പാളികളിൽ വലിയ ഗർത്തങ്ങൾ ഉണ്ടാക്കുന്നു. മനുഷ്യനിർമ്മിത വാതകങ്ങളായ ക്ലോറോഫ്ളൂറിൻ, കാർബൺഡൈയോക്സൈഡ് എന്നിവയുടെ മിശ്രിതത്താൽ രൂപപ്പെടുന്ന ക്ലോറോഫ്ളൂറോ കാർബണും കാർബൺ ടെട്രാക്ലോറൈഡും  ക്ലോറോഫോമും ഓസോണിന് ഏറ്റവും വലിയ അപകടകാരികളാണ്. ഈ മിശ്രിതം  നേരേ ചെല്ലുന്നത് ഓസോൺ പാളികളിലേക്കാണ്. സിഎഫ്‌സി എന്ന മിശ്രിതം യു വി  വികിരണവുമായി ചേർന്ന് ക്ലോറിൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. തന്മൂലം ഓസോൺപാളികളിൽ വിള്ളലുകൾക്ക് കാരണമാകുന്നു. ക്ലോറോഫ്ളൂറോ കാർബൺ മിശ്രിതം ഭൂമി വികിരണം ചെയ്തു കളയുന്ന ഇൻഫ്രാറെഡ് രശ്-മികളെ ആഗിരണം ചെയ്-ത്- അന്തരീക്ഷത്തിന്റെ താപനില വളരെയധികം വർധിപ്പിക്കുന്നു. ഇത് ആഗോളതാപന ത്തിന് കാരണമാകുന്നു.

ഓസോൺ പാളികളുടെ നാശം തടഞ്ഞു നിർത്താം
ഓർഗാനിക്- ഫാമിംഗിനു മുൻതൂക്കം കൊടുക്കുന്നതുമൂലം രാസവളങ്ങൾ, കീടനാശിനികൾ തുടങ്ങിയവയുടെ ഉപയോഗം കുറയ്-ക്കുവാനും അതുവഴി ക്ലോറിൻ, ഫ്-ളൂറിൻ തുടങ്ങിയ വാതകങ്ങളുടെ ഉത്പാദനത്തിന് കുറവ്- വരുത്തുവാനും കഴിയും. ജൈവഇന്ധനവും  ജൈവവാതകങ്ങളും ഉപയോഗിക്കുന്നതു മൂലം ഓസോൺ പാളികളുടെ നാശത്തെ ഒരു പരിധിവരെ തടഞ്ഞു നിർത്താം. ധാരാളം മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതുമൂലം  അന്തരീക്ഷ ത്തിലെ ഓക്-സിജന്റെ അളവ്- കൂട്ടാനും ഓസോണിന്റെ കുറവ് പരിഹരിക്കാനും കഴിയും. വാഹനം മൂലമുണ്ടാകുന്ന വാതകങ്ങളുടെ അളവ് കുറയ്ക്കാനാണ് ഇലക്ട്രിക് വാഹനങ്ങളും  ബുള്ളറ്റ് ട്രയിനുകളും പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്-. കൽക്കരി മുഖേനയുള്ള വൈദ്യുതോത്പാദനം കുറയ്ക്കുവാൻ സോളാർ പവ്വർ ഗ്രിഡുകളും, അണുശക്തി നിലയങ്ങളും (വർധിച്ച മുൻകരുതലോടെ) സ്ഥാപിക്കാൻ നാം സന്നദ്ധരാകേണ്ടിയിരിക്കുന്നു.

 


പ്രധാന വാർത്തകൾ
 Top