06 December Friday

സി വി ക്കും ഒരു ആപ്പ്‌

ആർദ്രUpdated: Thursday Jul 18, 2019


മതിപ്പുളവാക്കുന്ന സി വി (Curriculum Vitae ‐CV) ഉദ്യോഗങ്ങൾക്ക്‌ മാത്രമല്ല, ഒരു ഇന്റേൺഷിപ്പിനുപോലും അതിപ്രധാനമാണ്‌. സ്വന്തം കാര്യമെങ്കിലും, കൃത്യതയോടെ സി വി തയാറാക്കുക അത്ര എളുപ്പമല്ല. നിങ്ങളുടെ ചെറുജീവചരിത്രക്കുറിപ്പ്‌ (Resume‐CV) തയാറാക്കാൻ ഇപ്പോൾ ചില ആപ്ലിക്കേഷനുകൾ(APPS) നിങ്ങളെ സഹായിക്കും.

വിഷ്വൽ സി വി (Visual CV)
ചെറുജീവചരിത്രക്കുറിപ്പ്‌ തയാറാക്കുന്നതിന്‌  സൗകര്യപ്രദവും കൈകാര്യം ചെയ്യാൻ എളുപ്പവുമാണ്‌ ഈ ആപ്പ്‌. സി വി തയാറാക്കുന്നതിനും എത്രതവണ വേണമെങ്കിലും പുതുക്കുന്നതിനും തക്കവിധമാണ്‌ ഇതിന്റെ രൂപകൽപന. നിങ്ങൾക്ക്‌ ആവശ്യമെന്നുതോന്നുന്ന അധികവിവരങ്ങൾ ചേർക്കുന്നതിനുള്ള സൗകര്യവുമുണ്ട്‌. ആവശ്യമായ ഫോട്ടോകൾ ചേർക്കുന്നതിനും സാധിക്കും. പിഡിഎഫിലേക്കോ വേഡിലേക്കോ മാറ്റുന്നതിനുള്ള സൗകര്യവും ലഭ്യമാണ്‌. http://bit.ly/30nXwiy എന്ന ലിങ്ക്‌ കാണുക.

സി വി എൻജിനീയർ (C V Engineer)
മിനിട്ടുകൾക്കുള്ളിൽ സി വി തയാറാക്കാൻ നിങ്ങളെ സഹായിക്കുംവിധം വൈദഗ്ധ്യപൂർണമാണ്‌ ഈ ആപ്ലിക്കേഷൻ. ഉദാഹരണങ്ങൾ കൊടുത്തിരിക്കുന്നതിനാൽ ആവശ്യമായത്‌ തെരഞ്ഞെടുക്കാനും സൗകര്യം. സി വി തയാറാക്കി നേരേ ഗൂഗിൾ ഡ്രൈവിൽ സേവ്‌ ചെയ്യുന്നതിനും ഇമെയിലിൽ അയയ്‌ക്കുന്നതിനും സാധിക്കുന്നു. അഭിമുഖങ്ങൾക്കായുള്ള ചോദ്യോത്തരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്‌. (http://bit.ly/32g3h3s കാണുക) .

റെസ്യൂം ബിൽഡർ
(Resume Builder)
മുൻകൂട്ടി തയാറാക്കിയിട്ടുള്ള 10 മാതൃകകൾ വഴി സി വി തയാറാക്കുന്നതിനും പിഡിഎഫിലേക്കും വേഡിലേക്കും മാറ്റുന്നതിനും ഈ സൗജന്യ ആപ്പ്‌ സൗകര്യമൊരുക്കുന്നു. ഫോട്ടോകളും ഒപ്പുകളും ചേർക്കുന്നതിനുള്ള സൗകര്യവുമുണ്ട്‌. വിദ്യാഭ്യാസയോഗ്യത, വ്യക്തിവിരങ്ങൾ എന്നിവക്കൊപ്പം ജോലിയിൽ മുൻപരിചയമുണ്ടെങ്കിൽ അതും ചേർക്കാനുള്ള സാധ്യതയും ആപ്ലിക്കേഷൻ നൽകുന്നു. (http://bit.ly/2XCGWi4) എന്ന ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌).
 


പ്രധാന വാർത്തകൾ
 Top