20 August Tuesday

ഫേസ്‌ബുക്ക്‌ വീണ്ടും പിടിച്ച പുലിവാൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 14, 2019


ഒരു പ്രശ്‌നം കഴിയുമ്പോഴേക്കും അടുത്തത് എന്ന നിലയിലാണ് ഫേസ്‌ബുക്കിന്റെ അവസ്ഥ. അതിൽ ഏറ്റവും പുതിയതാണ് ഉക്രെയിനിലെ ആൻട്രി ഗോർബച്ചെവ്, ജിലേബി സ്ലുച്ചേവ്സ്കി എന്നിവർക്കെതിരെയുള്ള ഇവരുടെ നിയമ നടപടികൾ.

അതിനു ചെയ്ത കുറ്റമോ? ലളിതമായി പറഞ്ഞാൽ ഉപയോക്താക്കളെ കബളിപ്പിച്ച് കൊണ്ടുള്ള ഡാറ്റ മോഷണം. നിങ്ങളുടെ അടുത്ത ജന്മത്തിലെ പേരെന്തായിരിക്കും? നിങ്ങളുടെ കാമുകൻ/കാമുകിയുടെ പേരെന്താണ്? ഇത്തരം ചോദ്യങ്ങൾ ഉള്ള ഫേസ്‌ബുക്ക് ക്വിസ് കണ്ടിട്ടില്ലേ? ഫേസ്‌ബുക്ക് ലോഗിൻ ഉപയോഗിച്ച് നിങ്ങൾ ഇത്തരം ക്വിസ്സുകൾ കളിക്കാൻ സ്‌ക്രീനിൽ തെളിയുന്ന വിവരങ്ങൾ വായിക്കാതെ "യെസ്" അടിക്കുമ്പോൾ നിങ്ങളുടെയും സുഹൃത്തുക്കളുടെയും പല വിവരങ്ങളും സ്വരൂപിക്കാൻ അത്തരം ക്വിസ്‌ ആപ്പുകൾക്ക് സമ്മതം കൊടുക്കുയാണെന്നു അറിയുമോ? എങ്കിൽ ഇനിയെങ്കിലും അറിയുക. ഈ ഉക്രെയിനിയൻ യുവാക്കൾ ഇങ്ങനൊരു ആപ്പ് കൂടാതെ, ഉപയോക്താക്കളോട് ഒരു ബ്രൗസർ എക്സ്റ്റൻഷൻ ഡൗൺലോഡ് ചെയ്യാൻ കൂടി പറഞ്ഞു. ഇങ്ങനെ ഡൗൺലോഡ്‌ ചെയ്ത ആയിരക്കണക്കിന് ഉപയോക്താക്കളുടെ പല വിവരങ്ങളും ചോർത്തി എന്നതാണ് കേസ്.

ഇത്തരം അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാം? പരിചയമില്ലാത്തതും വിശ്വാസമില്ലാത്തതുമായ ആപ്പുകളിൽ ഫേസ്‌ബുക്ക് ലോഗിൻ ഉപയോഗിച്ച് കയറാതിരിക്കുക. ഇത് കൂടാതെ മുന്പ്‌ ഇത്തരം അബദ്ധങ്ങളിൽ തലെവെച്ച് കൊടുത്തിട്ടുണ്ടെങ്കിൽ അതിൽ നിന്ന് രക്ഷപ്പെടാൻ  https://www.facebook.com/settingsഎന്ന ലിങ്കിൽ "Apps and Websites "എന്ന മെനുവിൽ ക്ലിക്ക്‌ചെയ്തു വേണ്ടാത്തതും സംശയം തോന്നുന്നതുമായ ആപ്പുകളെയും നീക്കം ചെയ്യുക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top