21 February Thursday

അമ്പഴത്തെ അടുത്തറിയുക

മലപ്പട്ടം പ്രഭാകരൻUpdated: Thursday Jul 12, 2018


മുൻകാലങ്ങളിൽ എല്ലാ പുരയിടങ്ങളിലും സർവസാധാരണമായി കണ്ടിരുന്ന മരമാണ് അമ്പഴം. കുരുമുളകുവള്ളി പടർത്താനും മറ്റും താങ്ങുകാലായി അമ്പഴമരം ഉപയോഗിക്കാറുണ്ട്. ഇതിൽനിന്നുണ്ടാകുന്ന അമ്പഴങ്ങ നല്ല ആഹാരവസ്തുവായും പഴമക്കാർ ഉപയോഗിച്ചിരുന്നു. അച്ചാർ ഉണ്ടാക്കാനും ഉപ്പിലിടാനും ചില കറികൾക്ക് പുളിരസം കിട്ടാനും അമ്പഴങ്ങ ഉപയോഗിച്ചുവന്നു. അമ്പഴങ്ങയ്ക്ക്നല്ല ഔഷധപ്രാധാന്യമുണ്ട്..ഓരോ പുരയിടത്തിലും ഓരോ അമ്പഴമരം വച്ചുപിടിപ്പിക്കുന്നത് നല്ലതാണ്.

കൃഷിരീതി: കമ്പുകളാണ് നടാനായി ഉപയോഗിക്കുക. വിത്ത് മുളച്ച് വളർന്നുവരാൻ  താമസമുണ്ടാകും. മൂപ്പെത്തിയ കമ്പുകളോ ഇടത്തരം മൂപ്പുള്ളതോ ആയ ഒരുമീറ്റർ നീളമുള്ള കമ്പുകൾ മുറിച്ചെടുത്ത് നടാം. ഒരടി സമചതുരവും രണ്ടടി ആഴവുമുള്ള കുഴിയെടുത്ത് അതിൽ വളക്കൂറുള്ള മേൽമണ്ണിട്ട് മൂടുകമ്പ് നടാം. വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. പെട്ടെന്നുതന്നെ തളിർത്ത് കമ്പുകൾ വളർന്നുവരും. കുരുമുളകിനു താങ്ങുകാലായി ഉപയോഗിച്ചാൽ ഇരട്ട ഉപയോഗം ഇതുവഴി ഉണ്ടാകും.

പ്രധാന വാർത്തകൾ
 Top