20 March Wednesday

മൊബൈലുകളിൽ ഇനിയും വൈവിധ്യം നിറയും

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

വളയ്ക്കാൻ കഴിയുന്ന ഫോണുകൾ വിപണിയിൽ സജീവമാകുന്ന വർഷമായിരിക്കും ഇതെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. സാംസങ് വളയ്ക്കാൻ കഴിയുന്ന (ഫോൾഡബിൾ) ഫോൺ ഇതിനകംതന്നെ വിപണിയിൽ ഇറക്കിയിരുന്നു. ഗൂഗിൾ തങ്ങളുടെ പിക്സൽ ഫോൾഡബിൾ ഫോൺ ഈ വർഷം ഇറക്കുമെന്നാണ് പറയപ്പെടുന്നത്. ഇരട്ട സ്ക്രീനുകളുള്ള അതായത് ഇന്നത്തെ ഫോണിന്റെ ഇരട്ടി ഡിസ‌്പ്ലേ സൈസുള്ള ഫോണുകൾ പുതിയതരം ആപ്പുകളെയും അതുമായി ബന്ധപ്പെട്ട ഉപയോക്താ അനുഭവങ്ങളും നമ്മളിൽ എത്തിക്കുമെന്നതിൽ സംശയമില്ല. 5ജി  സാങ്കേതികവിദ്യ ലോകത്ത് എത്തുന്നതും ഈ വർഷമായിരിക്കും. ഇന്ത്യയിൽ 5ജി സ്പെക്ട്രം ലേലം ഈ വർഷം ആഗസ‌്തിലാണ് നടക്കാൻ പോകുന്നത്. അടുത്ത വർഷമെങ്കിലും നമ്മുടെയൊക്കെ കൈയിലും 4ജിയെ പിന്തള്ളി 5ജി എത്തുമെന്നതിൽ സംശയമില്ല.


പ്രധാന വാർത്തകൾ
 Top