21 November Thursday

തക്കാളി കൃഷിയിൽ വാട്ടരോഗത്തെ പിടിച്ചുകെട്ടാം

ആർ വീണാറാണിUpdated: Thursday Nov 7, 2019


എളുപ്പത്തിൽ കൃഷി ചെയ്യാമെങ്കിലും വാട്ടരോഗം പലപ്പോഴും തക്കാളിയുടെ അന്തകനാകാറുണ്ട്-.  ചെടി മൊത്തത്തിൽ വാടി ഉണങ്ങിപ്പോകുന്നതാണ് വാട്ടരോഗത്തിന്റെ  പ്രത്യേക ലക്ഷണം.

വഴുതന വർഗത്തിൽപ്പെട്ട  തക്കാളിയുടെ വേരിലുണ്ടാകുന്ന ചെറിയ മുറിവിലൂടെയാണ് വാട്ടരോഗമുണ്ടാക്കുന്ന റാസൽറ്റോണിയ സോളനേസിയാരം എന്ന ബാക്-ടീരിയ അകത്തു കടക്കുക.  തക്കാളിച്ചെടിക്കകത്ത്- ബാക്-ടീരിയ  പെറ്റുപെരുകി ചെടികൾ  വെളളവും വളവും വലിച്ചെടുക്കുന്നത്- തടയുന്നു.  ഫലമോ നല്ല ആരോഗ്യത്തോടെ നിൽക്കുന്ന തക്കാളി പോലും പെട്ടെന്ന് തന്നെ വാടിനശിക്കുന്നു. 

വാടിതുടങ്ങിയാൽ പിന്നെ തക്കാളിയെ രക്ഷപ്പെടുത്താനാകില്ല.  വാട്ടമില്ലാതെ വളർത്തിയെടുക്കുന്നതാണ്  തക്കാളി കൃഷിയിൽ ഏറെ പ്രധാനം.  പച്ചമുളക്-, തക്കാളി, വഴുതന എന്നീ വിളകൾ തുടർച്ചയായി ഒരേ സ്ഥലത്ത്- കൃഷി ചെയ്യാതിരിക്കാൻ ആദ്യം തന്നെ ശ്രദ്ധിക്കണം.  വഴുതനവർഗ വിളകൾ ഒരു സീസൺ കഴിഞ്ഞാൽ അവിടെ പയറുവർഗ പച്ചക്കറികൾ കൃഷി ചെയ്യാം.


 

ഇനങ്ങൾ തെരഞ്ഞെടുക്കുന്നതും ഏറെ പ്രധാനം തന്നെ.  ശക്തി, മുക്തി, അനഘ, വെളളായണിവിജയ്-, മനുലക്ഷ്‌മി എന്നിവ ബാക്-ടീരിയൽ  വാട്ടം ചെറുക്കാൻ കഴിവുളള ഇനങ്ങളാണ്.  സ്യൂഡോമോണാസിൽ പുരട്ടി വെച്ച്- നടുന്നത്- വാട്ടരോഗത്തെ അകറ്റാൻ സഹായിക്കും  മണ്ണിന്റെ അമ്ലത കൂടുന്നതിനനുസരിച്ച്- വാട്ട രോഗത്തിനുളള സാധ്യതയേറും,  സെന്റൊന്നിന് 3 കിലോഗ്രാം എന്ന തോതിൽ കുമ്മായം ചേർത്ത്- മണ്ണിളക്കണം.  പത്തു ദിവസത്തിനുശേഷം ഒരുകിലോഗ്രാം ട്രൈക്കോഡർമ വളർത്തിയ ചാണകപ്പൊടി അടിവളമായി നൽകി വേണം തക്കാളിതൈ നടാൻ.  ചെണ്ടുമല്ലിയെ തക്കാളിയുടെ കെണിവിളയാക്കുന്നതും നല്ലതു തന്നെ പത്തു ദിവസത്തിലൊരിക്കൽ 20 ഗ്രാം സ്യൂഡോമോണാസ്- ഒരു ലിറ്റർ വെളളത്തിൽ കലക്കി തടം കുതിർക്കണം.

ചെടികൾക്ക്- താങ്ങുകൊടുക്കുന്നത്- തക്കാളി കൃഷിയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.  അഴുകിപ്പൊടിഞ്ഞ ജൈവവളം, വിളയവശിഷ്-ടങ്ങൾ എന്നിവ ഉപയോഗിച്ച്- പുതനൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.  മേൽവളമായി ഒരു കിലോഗ്രാം പച്ചചാണകം  10 ലിറ്റർ വെളളത്തിൽ കലക്കി പത്തുദിവസത്തെ ഇടവേളകളിൽ തളിച്ചു കൊടുക്കണം.  വാട്ടത്തെ പിടിച്ചുനിർത്തി തക്കാളി കൃഷിയിൽ നേട്ടമുണ്ടാക്കാൻ സഹായിക്കും.
 


പ്രധാന വാർത്തകൾ
 Top