18 October Friday

മഴവെളളം മണ്ണിലേക്ക്‌

ആർ വീണാറാണിUpdated: Thursday Jul 4, 2019


44 നദികളും 50 ലക്ഷത്തോളം കിണറുകളുമുളള മലയാളി വരാൻ പോകുന്ന വരൾച്ചയെ കുറിച്ച്- മഴക്കാലത്ത്- ആലോചിക്കാറേയില്ല. പെയ്യുന്ന മഴയുടെ 90 ശതമാനവും ഒന്നോ രണ്ടോ ദിവസത്തിനുളളിൽ ഒഴുകി പാഴാകുന്നു. വെളളത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം മഴക്കാലം കഴിയുമ്പോഴേക്കും വരൾച്ചയിലേക്ക്- ഓടിക്കയറുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ചെലവു കുറഞ്ഞതും കാര്യക്ഷമവുമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ ഓടുന്ന മഴവെളളത്തെ അതാതിടത്ത്‌ കിടത്തിയുറക്കാൻ നമുക്ക്- സാധിക്കണം.

നമ്മുടെ പറമ്പിൽ മഴക്കുഴികൾ നിർമ്മിക്കുന്നതാണ് ഒഴുകിപോകുന്ന വെള്ളത്തെ മണ്ണിലിറക്കുന്നതിനുളള എളുപ്പമാർഗ്ഗം. ഒരു മീ. നീളവും വീതിയും അരമീറ്റർ താഴ്-ചയുമുളള കുഴി കിണറിനു ചുറ്റും അവിടവിടെയായി എടുക്കാം. മഴക്കുഴിയിൽ രണ്ട്- അട്ടി ചകിരി മലർത്തിയടുക്കുന്നത്- അരിപ്പയുടെ ഗുണം ചെയ്യും. ചെരിവുളള പ്രദേശങ്ങളിൽ കോണ്ടൂർ കുഴിയെടുത്ത്- ചെരിവിന്റെ താഴ്-ഭാഗത്ത്- മണ്ണ് കൊണ്ട്- വരമ്പുണ്ടാക്കി തീറ്റപ്പുല്ലും രാമച്ചവും വെച്ചുപിടിപ്പിക്കുന്നത്- മണ്ണും വെളളവും കുത്തിയൊലിച്ച്- പോകാതെ സംരക്ഷിക്കും.

തെങ്ങിന് ചുറ്റും തടം എടുക്കുന്നതും ഒരു ജലസംരക്ഷണ മാർഗമാണ്. തടത്തിൽ വീഴുന്ന വെളളമത്രയും മണ്ണിലേക്ക്-  തന്നെ താഴും. മഴക്കാലം കഴിയുമ്പോൾ തെങ്ങോലകളും ചകിരിയും ഉപയോഗിച്ച്- പുതയിടണം. ചകിരിക്ക്- സ്വന്തം ഭാരത്തിന്റെ ആറിരട്ടി വരെ വെളളം സംരക്ഷിക്കാനുളള കഴിവുണ്ട്-. തെങ്ങിൻ തോട്ടങ്ങളിൽ ചകിരി അടുക്കുന്നത്- ഏറ്റവും ചെലവു കുറഞ്ഞ മഴവെളള  സംഭരണികളാകും. അരമീറ്റർ നീളവും വീതിയും താഴ്-ചയുമുളള കുഴിയിൽ രണ്ടടുക്ക്- ചകിരി മലർത്തി അടുക്കണം. ഒരിഞ്ച്- കനത്തിൽ മണ്ണിട്ട ശേഷം വീണ്ടും ചകിരി രണ്ട്- അടുക്ക്- മലർത്തി അടുക്കാം. ഇങ്ങനെ അടുക്കിയ ശേഷം ഏറ്റവും മുകളിലായി മണ്ണിട്ട്- മൂടണം. അഞ്ചു മുതൽ ഏഴ്- വർഷം വരെ ഈ തണ്ണീർ ബാങ്കിന്റെ പ്രയോജനം നിലനിൽക്കും.

മഴവെളളത്തിന്റെ ഒഴുക്ക്- തടയാൻ കൃഷി സ്ഥലത്ത്- പുതയിടുന്നത്- സഹായകമാണ്. മുൻവിളകളുടെ അവശിഷ്-ടങ്ങളും ഉണങ്ങിയ തെങ്ങോലകളും പുതയിടാൻ ഉപയോഗിക്കാം. മണ്ണിന്റെ ജൈവാംശവും ജലാഗിരണ ശേഷിയും കൂട്ടാൻ മണ്ണിനിടുന്ന പുത സഹായിക്കും. 
 


പ്രധാന വാർത്തകൾ
 Top