15 June Tuesday

വീട്ടിൽ വഴക്കുവേണ്ട; കുട്ടികൾ താങ്ങില്ല

റഷീദ‌് ആനപ്പുറംUpdated: Tuesday Oct 27, 2020


തിരുവനന്തപുരം
കുട്ടികളെ ആത്മഹത്യയിലേക്ക്‌ നയിക്കുന്നതിൽ മുഖ്യ കാരണം വീട്ടിലെ വഴക്കും അതിനെത്തുടർന്നുള്ള മാനസിക പ്രശ്‌നങ്ങളും. ഇതോടൊപ്പം മൊബൈൽ, ഇന്റർനെറ്റ്‌ സ്വാധീനവും മധ്യവർഗ കുടുംബങ്ങളിൽ വില്ലനാകുന്നുണ്ട്‌. ഡിജിപി ആർ ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സമിതിയുടേതാണ്‌ ഈ കണ്ടെത്തൽ.

പത്ത്‌ വയസ്സിനു താഴെയുള്ള കൊച്ചു കുട്ടികളും ആത്മഹത്യ ചെയ്യുന്നതായി പഠനത്തിലുണ്ട്‌. ജനുവരി ഒന്നുമുതൽ ജൂലൈ 31 വരെ സംസ്ഥാനത്ത്‌ 18 വയസ്സിനു താഴെയുള്ള 158 കുട്ടികളാണ്‌ ആത്മഹത്യ ചെയ്‌തത്‌. 90 പേർ പെൺകുട്ടികളാണ്‌. നാലു പേർ 10 വയസ്സിനു താഴെയുള്ളവരും. 

മാനസികപ്രശ്‌നം കാരണം 24 കുട്ടികളാണ്‌ ആത്മഹത്യ ചെയ്‌തത്‌. രക്ഷിതാക്കൾ പീഡിപ്പിച്ചതിനാൽ 18 കുട്ടികളും കുടുംബവഴക്ക്‌ കാരണം 12 കുട്ടികളും പ്രണയ നൈരാശ്യം കാരണം 14 കുട്ടികളും ലൈംഗികപീഡനം കാരണം അഞ്ചുകുട്ടികളും ജീവനൊടുക്കി. മൊബൈൽ ഗെയിമും ഇന്റർനെറ്റ്‌ വിധേയത്വവുംമൂലം 12 കുട്ടികൾ ആത്മഹത്യ ചെയ്‌തു. 41 കുട്ടികളുടെ മരണകാരണം ഇനിയും  വ്യക്തമായിട്ടില്ല. ആത്മഹത്യ അഭിനയിച്ച ഒരുകുട്ടിയുടെ ജീവൻ പൊലിഞ്ഞു.  130 കുട്ടികൾ‌ വീടുകളിൽത്തന്നെ ജീവനൊടുക്കി. ദത്തെടുത്ത ഒരു കുട്ടിയും മരിച്ചവരിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top