03 August Monday

ടീച്ചറമ്മ കേരളത്തിന്റെ റാണി തന്നെ

വെബ് ഡെസ്‌ക്‌Updated: Sunday Jun 21, 2020


നിപായ്‌ക്ക്‌ മുന്നിൽ പതറാതെ ജീവിതത്തിലേക്ക്‌‌ തിരികെവരാൻ മന്ത്രി കെ കെ ശൈലജയും ആരോഗ്യവകുപ്പും നടത്തിയ ഇടപെടൽ ചെറുതല്ലെന്ന്‌ അജന്യ. കേരളക്കരയുടെ റാണിയും രാജകുമാരിയുമാണ്‌ മന്ത്രി  ശൈലജ. -നിപായെ അതിജീവിച്ച നഴ്‌സ്‌ അജന്യ പറഞ്ഞു.

മന്ത്രിയെ കോവിഡ്‌ റാണിയെന്ന്‌ പുച്ഛിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ നിപാകാലത്ത്‌ വടകര എംപിയായിരുന്നു. ഫോണിൽ പോലും വിളിച്ച്‌ അന്വേഷിച്ചില്ല. തന്നെക്കാണാൻ ‌മന്ത്രി ആശുപത്രിയിലെത്തിയത്‌ പൊതുസമൂഹത്തിലേക്ക്‌ ഇറങ്ങാനുള്ള ആത്മവിശ്വാസം പകർന്നു‌. അന്ന് മനസ്സിലുറച്ച ടീച്ചറമ്മയെന്ന രൂപത്തിന്‌ ഇന്നും ഇടിവില്ല.

അമ്മയെപ്പോലെ ഇന്നും കൂടെയുള്ളതാണാ‌ ശക്തി. ആ കൈയിൽ കേരളത്തിന്റെ ആരോഗ്യരംഗം ഭദ്രമാണ്‌. പരിഹാസവുമായി വരുന്നവരിൽനിന്ന്‌ അത്‌ മാത്രമേയുണ്ടാകൂ–-കൊയിലാണ്ടി സ്വദേശിയായ  അജന്യ പറഞ്ഞു. നേഴ്‌സിങ്‌ വിദ്യാർഥിയായിരുന്ന അജന്യ കോഴിക്കോട്‌ മെഡിക്കൽ  കോളേജിലെ ചികിത്സയിലാണ്‌ രോഗമുക്തിനേടിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top