27 February Thursday

ഹിസ്‌ ഹൈനസ്‌ അബ്ദുള്ള

കെ ബി ജോയ്‌Updated: Sunday Jan 19, 2020



കൊല്ലം
തമിഴ്‌നാട്ടിൽ നിന്നെത്തി കപ്പലണ്ടി കച്ചവടിം നടത്തി മിച്ചം വെച്ച പണം കൊണ്ട്‌ ഒരേക്കർ സ്ഥലം വാങ്ങി ലൈഫ്‌ പദ്ധതിക്ക്‌ നൽകിയ അബ്‌ദുള്ളയ്‌ക്ക്‌ ആദരം. കോട്ടപ്പുറത്ത്‌ ഒരേക്കർ ഭൂമി പൂർണസന്തോഷത്തോടെയാണ്‌ അബ്ദുള്ള സർക്കാരിനു നൽകിയത്‌.  87 കുടുംബങ്ങൾക്ക്‌ പുതിയൊരു വീടെന്ന സ്വപ്‌നം എൽഡിഎഫ്‌ സർക്കാരും പൂർത്തിയാക്കി. ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണ്‌  സ്വന്തമായി  വസ്തു ഇല്ലാത്തവർക്ക്‌  അബ്ദുള്ള രക്ഷകനായത്‌.

തമിഴ്‌നാട്ടിലെ  പുളിയൻകുടിയിൽനിന്ന്‌ 13ാം വയസ്സിൽ കടയ്ക്കൽ ചന്തയിൽ കുടിയേറിയതാണ്‌ മണിയെന്ന വിളിപ്പേരുള്ള അബ്ദുള്ള. ഉന്തുവണ്ടിയിൽ കപ്പലണ്ടി വിറ്റായിരുന്നു തുടക്കം. കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽനിന്ന് 25 ലക്ഷം വീതമുള്ള രണ്ടു ചിട്ടിപിടിച്ചാണ് വസ്‌തു വാങ്ങിയത്‌. സ്വന്തമായി വീടില്ലാത്ത മനുഷ്യരിൽ പഴയ തന്റെ ജീവിതം കണ്ട അബ്ദുള്ള എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ബിജുവിനെ അറിയിക്കുകയായിരുന്നു. തുടർന്ന്‌ സ്ഥലം സർക്കാരിനു സൗജന്യമായി നൽകി. ശനിയാഴ്‌ച ലൈഫ്‌ വീടുകളുടെ ഗുണഭോക്താക്കളുടെ കുടുംബസംഗമത്തിൽ  മന്ത്രിമാരായ  ജെ മേഴ്സിക്കുട്ടി അമ്മയും  കെ രാജുവും ചേർന്ന്‌  അബ്ദുള്ളയെ ആദരിച്ചു.


പ്രധാന വാർത്തകൾ
 Top