20 July Saturday

ചരിത്രത്തിനൊപ്പം നടന്ന‌് ‘ദിനേശ‌് ’

സുപ്രിയ സുധാകർUpdated: Friday Jul 12, 2019


കണ്ണൂർ
തൊഴിലാളിയുടെ വിരൽപ്പാട‌് പതിഞ്ഞ ഓരോ ദിനേശ‌് ബീഡിക്കും പറയാനുണ്ട‌് അതിജീവനത്തിന്റെ അമ്പതാണ്ട‌് ചരിത്രം.   ദിനേശിന്റെ ഈ ചുവട്‌വയ്‌പിന്‌ സമാനതയില്ല. അരലക്ഷത്തോളം തൊഴിലാളികളും കോടിക്കണക്കിന‌ു രൂപ വിറ്റുവരവുമുള്ളപ്പോഴാണ‌്  പുകവലി നിരോധനം. ഇതോടെ കെട്ടിക്കിടന്നത‌് 
25 കോടിയോളം രൂപയുടെ  23,000 ചാക്ക‌് ബീഡി. തൊഴിൽ ദിനം വെട്ടിച്ചുരുക്കുകയല്ലാതെ മറ്റു വഴിയില്ലാതായി മാനേജ‌്മെന്റിന‌്.  പ്രക്ഷോഭവുമായി തൊഴിലാളികൾ നിരത്തിലിറങ്ങി. മുന്നോട്ടുള്ള വഴി  പൊടുന്നനെ കൊട്ടിയടച്ചതുപോലെ. അടഞ്ഞ വാതിലിനുമുന്നിൽ കാത്തുനിൽക്കാതെ അവർ ധീരമായ ചുവടുവെയ‌്പു നടത്തി. അവിടെ പുതുചരിത്രം പിറന്നു. വൈവിധ്യവൽക്കരണത്തിന്റെ എല്ലാ മേഖലയിലും ദിനേശ‌് വെന്നിക്കൊടി പാറിച്ചതോടെ തൊഴിലാളികൾക്ക‌് രക്ഷാമാർഗമായി. ദിനേശ‌് അപ്പാരൽസ‌്, ഫുഡ‌്സ‌്, കുട തുടങ്ങി സഹകരണ ബാങ്കുകളിലെ ഡാറ്റകൾ എക്കാലത്തേക്കും സൂക്ഷിക്കുന്ന പാക്‌സ്‌ ഇൻ ക്ലൗഡ‌്സ‌് സാങ്കേതികവിദ്യവരെ.

കറിമസാലയും ഐടി പാർക്കും
പുതുരുചി പങ്കുവച്ചാണ‌് ദിനേശ‌് ഭക്ഷ്യസംസ‌്കരണ യൂണിറ്റുകൾ ആരംഭിച്ചത‌്. ആദ്യമായി തേങ്ങാപ്പാൽ ഉത‌്പന്നങ്ങൾ വിപണിയിലെത്തിച്ചു. കറിപൗഡർ യൂണിറ്റ‌്, ഫ്രൂട‌്സ‌് പ്രോസസിങ് യൂണിറ്റ‌്, ചായപ്പൊടി യൂണിറ്റ‌് എന്നിവ ആരംഭിച്ചു. അഗ‌്മാർക്ക‌് അംഗീകാരം ലഭിച്ച കറിപ്പൊടികൾ, സ‌്ക്വാഷ‌്, ജാം, സിറപ്പ‌്, വിവിധ അച്ചാറുകൾ, തേങ്ങാപ്പാൽ, ഡെസിക്കേറ്റഡ‌് കോക്കനട്ട‌് പൗഡർ, വെർജിൻ കോക്കനട്ട‌് ഓയിൽ, ചിപ‌്സ‌് എന്നിവയും ഉണ്ടാക്കുന്നു. ദിനേശ‌് സോഫ‌്റ്റ‌്‌വെയർ പാർക്കും ഓഡിറ്റോറിയവും  മാതൃകകളാണ‌്.

അപ്പാരൽസ‌്
വിദേശ രാജ്യങ്ങളിൽ ദിനേശ‌് വസ‌്ത്ര ബ്രാൻഡിന‌് ഏറെ സ്വീകാര്യതയാണ‌്. 2009 മുതൽ അറബ‌് രാജ്യങ്ങളിലേക്ക‌് വസ‌്ത്രകയറ്റുമതിയുണ്ട‌്.  ഇറ്റലിയിലേക്കും ഓർഡർ ലഭിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ ദിനേശ‌് ബ്രാൻഡ‌് വ്യാപിപ്പിക്കാനാണ‌് ശ്രമം. താണ, ചാല, ചെറുവത്തൂർ എന്നീ വസ‌്ത്രനിർമാണ യൂണിറ്റുകളിൽ ഉൽപാദിപ്പിക്കുന്ന വ‌സ‌്ത്രങ്ങളിലൂടെ ഓരോ വർഷവും അഞ്ച‌് കോടി രൂപയുടെ വിറ്റുവരവുണ്ട‌്.  ദിനേശ‌് കുടകൾ പലതരമുണ്ട‌്.
വാലന്റൈൻസ‌് അംബ്രല, റിവേഴ‌്സിബിൾ അംബ്രല, ഗാർഡൻ അംബ്രല, ത്രീ ഫോൾഡ‌്, ഫൈവ‌് ഫോൾഡ‌് തുടങ്ങിയവയിലൂടെ  വർഷം 4.88 കോടി രൂപ നേടുന്നു.

ഡിറ്റ‌്സ‌്
ദിനേശ‌് ഐടി സിസ‌്റ്റംസ‌് (ഡിറ്റ‌്സ‌്) സഹകരണ ബാങ്കിങ‌് സോഫ‌്റ്റ‌്‌വെയർ രംഗത്ത‌് 19 വർഷമായി സംസ്ഥാനത്ത‌് ഒന്നാമതാണ‌്. സഹകരണ ബാങ്കുകളുടെ സോഫ‌്റ്റ‌്‌വെയർ സൊലൂഷൻസ‌്, കോർ ബാങ്കിങ‌്, കംപ്യൂട്ടർ പരിശീലനം, ഡാറ്റാ സെന്റർ, എടിഎം എന്നിവ ഡിറ്റ‌്സിന്റെ പ്രധാന പ്രവർത്തനങ്ങളാണ‌്. അമ്പതോളം എൻജിനിയർമാർ ഇവിടെ  പ്രവർത്തിക്കുന്നു. 2.15 കോടി രൂപയാണ‌് വാർഷിക വിറ്റുവരവ‌്.


പ്രധാന വാർത്തകൾ
 Top