20 July Saturday

കോട‌്പ : പ്രതിവർഷം പിഴ 12 കോടി

റഷീദ്‌ ആനപ്പുറംUpdated: Friday Jul 12, 2019



തിരുവനന്തപുരം
പൊതുസ്ഥലത്ത‌് പുകവലി നിരോധിച്ചതോടെ കോട‌്പ (സിഗരറ്റ‌് ആൻഡ‌് അദർ ടുബാകോ പ്രോഡക്ട‌്സ‌്) നിയമപ്രകാരമുള്ള കേസിന്റെ എണ്ണം കുതിച്ചുയർന്നു. പൊലീസും എക‌്സൈസ‌ും ഭക്ഷ്യസുരക്ഷാ വകുപ്പുമാണ‌് ഈ നിയമപ്രകാരം കേസെടുക്കുന്നത‌്.

പൊതുസ്ഥലത്ത‌് പുക വലിച്ചാൽ കോട‌്പ സെക‌്ഷൻ നാല‌് പ്രകാരമാണ‌് കേസെടുക്കുക. 2013ൽ കോട‌്പ പ്രകാരം പൊലീസ‌് എടുത്ത 63,513 കേസിൽ 57,937ഉം പൊതുസ്ഥലത്ത‌് പുക വലിച്ചതിനാണ‌്. 2014ൽ 90,396, 2015ൽ 1,62,151, 2016ൽ 2,01,085 കേസ‌് രജിസ‌്റ്റർ ചെയ‌്തപ്പോൾ 2017ൽ 1,62,605 കേസ‌് രജിസ‌്റ്റർ ചെയ‌്തു. 2018ൽ 1,10,028 കേസാണ‌് പൊലീസ‌് രജിസ‌്റ്റർ ചെയ‌്തത‌്. ഈവർഷം മേയ‌് വരെ 37,132 കേസ‌് രജിസ‌്റ്റർ ചെയ‌്തിട്ടുണ്ട‌്. പൊലീസ‌് കേസുക‌ളിൽ മാത്രം വർഷം ശരാശരി 12 കോടി രൂപ പിഴയിനത്തിൽ സർക്കാരിന‌് ലഭിക്കുന്നുണ്ട‌്. 2019 ഏപ്രിൽവരെ 59,04,300 രൂപ ലഭിച്ചിട്ടുണ്ട‌്.  

2015ൽ 6042 കേസും 2016ൽ 45,756 കേസും 2017ൽ 72,231 കേസും 2018ൽ 71,793 കേസുമാണ‌് എക‌്സൈസ‌് വകുപ്പ‌് രജിസ‌്റ്റർ ചെയ‌്തത‌്. 2019 ജൂൺവരെ 37,268 കേസുകൾ. 200 രൂപയാണ‌്   ഒരു കോട‌്പ കേസിൽ പിഴ  ഈടാക്കുന്നത‌്.


പ്രധാന വാർത്തകൾ
 Top