കൊച്ചി
ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ചയാളില് ആറുമാസത്തിനുള്ളില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി. തിരുവനന്തപുരം പള്ളിച്ചൽ സ്വദേശി കെ ആര് നാസറാണ് (67) ശസ്ത്രക്രിയക്ക് വിധേയനായത്. ഈ രണ്ട് ശസ്ത്രക്രിയയും വിജയകരമായി അതിജീവിച്ച സംസ്ഥാന ആദ്യത്തെയാളാണ് നാസറെന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. പി വി ലൂയിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒന്നര വര്‍ഷമായി നാസര്‍ ഡയാലിസിസിന് വിധേയനാകുന്നുണ്ട്. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുവേണ്ടിയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിയത്. പരിശോധനയിൽ ഹൃദയവാൽവിന് തകരാർ കണ്ടെത്തി. പ്രായവും ഡയാലിസിസ് നടത്തുന്നതും രണ്ട് മേജര്‍ ശസ്ത്രക്രിയ നടത്താന്‍ തടസ്സമായി. തുടര്‍ന്ന് മാര്‍ച്ച് 31ന് ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കുന്ന ടിഎവിഐ (-ടാവി) ശസ്ത്രക്രിയക്ക് വിധേയനായി. ഒരു മണിക്കൂർ നീളുന്ന ശസ്ത്രക്രിയക്ക് 15 ലക്ഷം രൂപയാണ് ചെലവ്. ആറുമാസത്തിനുശേഷം ഒക്ടോബർ 13ന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തി. ഇപ്പോള്‍ സാധാരണ ജീവിതമാണ് നയിക്കുന്നതെന്ന് നാസര്‍ പറഞ്ഞു.
മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള, പ്രായമായവര്‍ക്കാണ് ടാവി ശസ്ത്രക്രിയ നിര്‍ദേശിക്കുന്നത്. ഡോ. മനു ആർ വർമ, ഡോ. മുഹമ്മദ് ഇക്ബാൽ, ഡോ. കെ വിനോദ്, ഡോ. പി വി സേവ്യർ, നാസറിന്റെ ഭാര്യ നസീൻ നാസർ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..