22 October Thursday

എങ്ങനെ മറക്കും ആ തിരുവോണ നാൾ

പി ദിനേശൻUpdated: Wednesday Sep 2, 2020

ആർഎസ‌്എസ് ക്രിമിനൽസംഘം വെട്ടിപ്പരിക്കേൽപ്പിച്ച പി ജയരാജൻ എറണാകുളം സ്പെഷ്യലിസ്‌റ്റ്‌ ആശുപത്രിയിൽ (ഫയൽ ചിത്രം)


തലശേരി
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം  പി ജയരാജനെ ’99ലെ തിരുവോണ നാളിലാണ്‌ വീട്ടിനുള്ളിലിട്ട‌് വെട്ടിനുറുക്കിയത‌്. ഭാര്യ യമുനയുടെ  ഇടപെടലിൽ അതിവേഗം‌ ആശുപത്രയിലെത്തിച്ചതുകൊണ്ടുമാത്രം ഇന്നും ജീവിച്ചിരിക്കുന്നു.  

എൽഡിഎഫ‌് വടകര ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ‌ു കമ്മിറ്റി സെക്രട്ടറിയായിരുന്നു ജയരാജൻ. തെരഞ്ഞെടുപ്പു തിരക്കിനിടയിൽ വീട്ടുകാരോടൊപ്പം ഓണസദ്യ കഴിക്കാൻ കിഴക്കെ കതിരൂരിലെ വീട്ടിലെത്തിയതായിരുന്നു. ഭക്ഷണം കഴിച്ച‌് വിശ്രമിക്കുമ്പോഴാണ‌് ബോംബും വാളും മഴുവുമായി അക്രമികളെത്തിയത‌്. ബോംബെറിഞ്ഞ‌് ഭീകരാന്തരീക്ഷം സൃഷ്ടിച്ച‌് വീട്ടിലേക്ക‌് ഇരച്ചുകയറിയ സംഘം  ജയരാജന്റെ ശരീരം കൊത്തിനുറുക്കി. കൈകൾ വെട്ടിമാറ്റി. മരിച്ചെന്നുകരുതി  ശരീരം ഉപേക്ഷിച്ച്‌ മടങ്ങി.

ആ തിരുവോണ നാൾ യമുനയുടെ മനസ്സിൽ ഇന്നുമൊരു നടുക്കമായുണ്ട‌്. ‘‘ ഓടിയെത്തുമ്പോഴേക്കും ചോരയിൽ കുളിച്ച നിലയിലായിരുന്നു സഖാവ‌്. ബെഡ‌്ഷീറ്റ‌് വാരിയെടുത്ത‌് വയറ്റിൽ കെട്ടി. എവിടെയൊക്കെയാണ‌് മുറിവെന്ന‌് വ്യക്തമല്ല. പിറ്റേദിവസം മുറിയിൽനിന്നാണ‌് പെരുവിരൽ കിട്ടിയത‌്’’ യമുന ഓർത്തെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top