31 July Saturday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday May 30, 2021

അമീറയിൽനിന്ന്‌

അമീറ ജൂൺ 4ന്

നവാഗതനായ റിയാസ് മുഹമ്മദിന്റെ സംവിധാനത്തിൽ ബാലതാരം മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന  അമീറ ജൂൺ നാലിന് ഫസ്റ്റ് ഷോ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചർച്ചകളിലൂന്നി സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് ചിത്രം ചർച്ചചെയ്യുന്നത്‌. ഹാരിഷ്, കോട്ടയം രമേഷ്, കോട്ടയം പുരുഷൻ, സംവിധായകൻ ബോബൻ സാമുവൽ  തുടങ്ങിയവരും അഭിനയിക്കുന്നു. തിരക്കഥ: അനൂപ് ആർ പാദുവ, സമീർ മുഹമ്മദ്.  സംഗീതം:  അനൂപ് ജേക്കബ്.

സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രം 

സിബിഐ പരമ്പരയിലെ അഞ്ചാമത്തെ സിനിമ കെ മധു സംവിധാനം ചെയ്യുന്നു.  അഞ്ചാം പതിപ്പിന്റെ തിരക്കഥാകൃത്ത് എസ് എൻ സ്വാമിയാണ്‌.  ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവയ്‌ക്കുശേഷമുള്ള അഞ്ചാം ചിത്രം നിർമിക്കുന്നത്‌ കെ മധു തന്നെ.  ആശ ശരത്, മുകേഷ്, രൺജി പണിക്കർ, സൗബിൻ ഷാഹിർ, സായ്കുമാർ എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ കോവിഡ് പ്രതിസന്ധികൾ മാറുന്ന മുറയ്‌ക്ക്‌ ചിങ്ങം ഒന്നിന്‌  ആരംഭിക്കും.  തിരുവനന്തപുരം, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

വിരുന്ന്‌

കണ്ണൻ താമരക്കുളം  മലയാളത്തിലും തമിഴിലും ഒരുക്കുന്ന വിരുന്ന്‌ എന്ന ചിത്രത്തിൽ  ദക്ഷിണേന്ത്യൻ സൂപ്പർ സ്റ്റാർ അർജുനും  ആശ ശരത്തും മുഖ്യവേഷങ്ങളിൽ. കഥ, തിരക്കഥ, സംഭാഷണം: ദിനേശ് പള്ളത്ത്‌. ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറിയാലുടൻ ചിത്രീകരണം ആരംഭിക്കും. മുകേഷ്, അജു വർഗീസ്, ഹരീഷ് പേരടി, ബൈജു തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ.  ഗാനരചന: ബി കെ ഹരിനാരായണൻ, റഫീക്ക് അഹമ്മദ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top