18 September Wednesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jan 28, 2018

റോസാപ്പൂ

ബിജുമേനോൻ, നീരജ് മാധവ്, അഞ്ജലി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന റോസാപ്പൂ ഫെബ്രുവരി ഒന്നിന് തിയറ്ററുകളിലെത്തും. നവാഗതനായ വിനു ജോസഫ് ആണ് സംവിധായകൻ. സൗബിൻ ഷാഹിർ, സലിംകുമാർ, സുധീർ കരമന, ദിലീഷ് പോത്തൻ, അലൻസിയർ, വിജയരാഘവൻ, ദിനേശ് പ്രഭാകർ, നിർമൽ പാലാഴി, ബേയ്‌സിൽ ജോസഫ്, ജിത്ത് പിരപ്പൻകോട്, ശിൽപ്പ തുടങ്ങിയവരും അഭിനയിക്കുന്നു. തമ്മീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമ്മീൻസ് ആണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം: ജെബിൻ ജേക്കബ്. വിനുജോസഫും സന്തോഷ് ഏച്ചിക്കാനവും ചേർന്നാണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചത്. ഗാനങ്ങൾ: സന്തോഷ് വർമ, പി എസ് റഫീഖ്, വിനായകൻ. സംഗീതം: സുശീൽ ശ്യാം.

 

 

 കഥ പറഞ്ഞ കഥ

തൈക്കുടം മ്യൂസിക് ബാൻഡ് ഫെയിം സിദ്ധാർഥ് മേനോൻ, ഷെഹിൻ സിദ്ദിഖ്, സരുഷി എന്നിവർ അഭിനയിക്കുന്ന കഥ പറഞ്ഞ കഥ ഫെബ്രുവരി രണ്ടിന് പ്രദർശനത്തിനെത്തും. ഡോ. സിജു ജവഹറാണ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത്. രൺജി പണിക്കർ, ദിലീഷ് പോത്തൻ, ശ്രീകാന്ത് മുരളി, സന്തോഷ് കീഴാറ്റൂർ, പ്രദീപ് കോട്ടയം, മുൻഷി ബൈജു, ഷിബു കുര്യാക്കോസ്, ആർ ജെ ശംഭു, ദേവ്പ്രകാശ്, അനന്തകൃഷ്ണൻ, ഡോ. രാജേഷ്, രതീഷ് അങ്കമാലി, ഡോ. അമർ രാമചന്ദ്രൻ, ജോബി, മുൻഷി ദിലീപ്, പ്രവീണ, മഞ്ജു മറിമായം, സ്‌നേഹ ശ്രീകുമാർ, ലക്ഷ്മി എന്നിവരും അഭിനയിക്കുന്നു. പാബ്ലോ സിനിമയുടെ ബാനറിൽ ബേയ്‌സിൽ എബ്രഹാം, മനോജ് കുര്യൻ, ഡോ. രാജേഷ് രാജു ജോർജ്, ഷിബു കുര്യാക്കോസ് എന്നിവരാണ് നിർമിക്കുന്നത്. ഛായാഗ്രഹണം: സുധീർ സുരേന്ദ്രൻ. സംഗീതം: ജെയ്‌സൺ ജെ നായർ, സിത്താര കൃഷ്ണകുമാർ. ഗാനങ്ങൾ: ഡോ. ലക്ഷ്മി ഗുപ്തൻ. എഡിറ്റർ: രഞ്ജൻ എബ്രഹാം.

 

  ഹേയ് ജൂഡ്

അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അഡ്വ. അനിൽകുമാർ അമ്പലക്കര നിർമിച്ച്, ശ്യാമപ്രസാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് ഫെബ്രുവരി രണ്ടിന് ഇ ഫോർ എന്റെർടെയ്ൻമെന്റ് പ്രദർശനത്തിനെത്തിക്കുന്നു. നിവിൻ പോളിയും തൃഷയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, വിജയ് മേനോൻ, നീനാകുറുപ്പ്, അപൂർവ എന്നിവരും വേഷമിടുന്നു. തിരക്കഥ, സംഭാഷണം: നിർമൽ സഹദേവ്, ജോർജ് കാനാട്ട്. പ്രഭാവർമ, ഹരിനാരായണൻ, വിനായക് ശശികുമാർ, ശ്യാമപ്രസാദ് എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ, ഔസേപ്പച്ചൻ, ഗോപിസുന്ദർ, രാഹുൽരാജ് എന്നിവർ ഈണം പകരുന്നു.  ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും കാർത്തിക് യോഗേഷ് എഡിറ്റിങ്ങും നിർവഹിക്കുന്നു.

 

 

  മൂന്നാം നിയമം

റിയാസ് ഖാൻ നായകനാകുന്ന മൂന്നാംനിയമം തിയറ്ററുകളിലേക്ക്. ഫുൾടീം സിനിമാസിനുവേണ്ടി ഫിലിപ്‌സ് സാന്റി ഐസക്കും വിജീഷ് വാസുദേവും ചേർന്ന് നിർമിക്കുന്ന ചിത്രം കഥയും തിരക്കഥയൊരുമൊരുക്കി നവാഗതനായ വിജീഷ് വാസുദേവാണ് സംവിധാനംചെയ്യുന്നത്. പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ നീലകണ്ഠൻ എന്ന കഥാപാത്രത്തെയാണ് റിയാസ്ഖാൻ അവതരിപ്പിക്കുന്നത്. സെലിൻ സൂരജ്, സാന്റി ഫിലിപ്‌സ്, സനൂപ് സോമൻ, ദേവസൂര്യ, സനൂജ സോമൻ, രജനി മുരളി, കവിരാജ്, കൃഷ്ണൻ, വരുൺകുമാർ, മോനിൽ ഗോപിനാഥ്, സുജാത, എം ജെ മാത്യു മല്ലപ്പള്ളി, ജിനു ആലുങ്കൽ എന്നിവരും അഭിനയിക്കുന്നു. ക്യാമറ: അരുൺ ശിവൻ, നിഖിൽ വിജയൻ. ഗാനങ്ങൾ: സന്തോഷ് കോടനാട്. സംഗീതം: ഷിബു ജോസഫ്. എഡിറ്റർ: ആർ ശ്രീജിത്.

പ്രധാന വാർത്തകൾ
 Top