25 May Saturday

അലി: ഇടിക്കൂട്ടിലും ജീവിതത്തിലും

കെ പി വേണുUpdated: Sunday Jun 24, 2018

അലി ബിയോണ്ട‌് ദ റിങ‌് നാടകത്തിൽനിന്ന്‌

 ഇടിക്കൂട്ടിൽ എതിരാളിയെ  മുഷ്ടികൊണ്ട്‌ ആഞ്ഞാഞ്ഞു പ്രഹരിക്കുമ്പോൾ അലി യഥാർഥത്തിൽ കടന്നാക്രമിച്ചത‌് വർണവെറിയെയും അവഗണനയെയുമായിരുന്നു.  മുഹമ്മദ‌് അലി എന്ന ബോ ക‌്സറുടെ ജീവിതം വായിക്കുമ്പോ ൾ നമ്മൾ കടന്നുപോകുന്നത‌് അദ്ദേഹവും അദ്ദേഹത്തിന്റെ വ്രണിതഗോത്രവും പിന്നിട്ട ദൈന്യത്തിന്റെ വഴികളിലൂടെ.

അമേരിക്കയിലെ വർണവിവേചന വിരുദ്ധ പോരാളിയുമായിരുന്ന മുഹമ്മദ് അലിയുടെ ആ ജീവിതമാണ‌് കൊച്ചി സെന്റർ ഫോർ കണ്ടമ്പററി ആർട് പ്രവർത്തകർ അരങ്ങിലെത്തിക്കുന്നത‌്, അലി ബിയോണ്ട് ദ റിങ് എന്ന പരീക്ഷണ നാടകത്തിലൂടെ. അരങ്ങിൽ ഒരു ബോക‌്സിങ‌് റിങ്ങും ബോക‌്സിങ‌് മത്സരവും അലിയുടെ ജീവിതായോധനവും പുനർജനിക്കുകയാണ‌്.  
ബോക്‌സിങ്‌ റിങ്ങിന് ചുറ്റുമിരുന്ന് ആസ്വദിക്കാവുന്ന തരത്തിലാണ് മദൻ ബാബു രചനയും പി പി ജോയി സംവിധാനവും നിർവഹിച്ച ഈ നാടകം ഒരുക്കിയത‌്. വേദിക്ക് മേൽക്കൂരയോ വശങ്ങളിൽ കർട്ടനോ ഇല്ല. മികച്ച ദീപ, ശബ്ദക്രമീകരണങ്ങളിലൂടെ ഓരോ ദൃശ്യവ്യം മനസ്സിൽ മായാതെ പതിയും. 30 വർഷമായി നാടകരംഗത്തുള്ള  പി പി ജോയിയുടെ സംവിധാനമികവിന്റെ സാക്ഷ്യപത്രംകൂടിയാണ‌് അലി ബിയോണ്ട‌് ദ റിങ‌്.   പത്തു മാസത്തിലേറെയെടുത്താണ് മദൻ ബാബു നാടകരചന പൂർത്തിയാക്കിയത്.
ഇന്ത്യൻ സാഹചര്യത്തിൽ അലിയുടെ ജീവിതം പുനർവായിക്കുകയാണ‌് നാടകം. അലിയുടെ ജീവിതവും നിലപാടുകളും ഇടപെടലുകളും  ചർച്ചയാക്കുന്നുണ്ട്. കറുത്തവനായി ജനിച്ച കാഷ്യസ് ക്ലേയുടെ ദുരിതജീവിതത്തിൽനിന്ന് മുഹമ്മദ് അലിയിലേക്കുള്ള മാറ്റവും സൂഫിയിലേക്കുള്ള പരിവർത്തനവും  ബോക്സിങ്ങിന്റെയും പോരാട്ടത്തിന്റെയും സ്വപ്നങ്ങളുടെയും താളം കൈവിടാതെ മുന്നേറുന്നതുമൊക്കെ മദൻ ബാബുവും ജോയിയും മനോഹരമായി ദൃശ്യവൽക്കരിക്കുന്നു.  
സ്വപ്‌നസാക്ഷാൽക്കാരമായ ഒളിമ്പിക്‌സ്‌ മെഡൽ അലി ഓഹിയോ നദിയിൽ എറിയുന്നതിന്റെ ചിത്രീകരണം  വികാരനിർഭരമായി.  അലിയെ  ഏറെ സ്വാധീനിച്ച  മനുഷ്യാവകാശപ്രവർത്തകൻ മാർക്കം എക്സ്  മുഴുനീള കഥാപാത്രമാണ്. അലിയുടെ മാതാപിതാക്കളും  ഭാര്യമാരും സഹോദരനും അരങ്ങിലെത്തുന്നു. ചെ ഗുവേര, അംബേദ്കർ, മണ്ടേല എന്നിവരും കഥാപാത്രങ്ങളായി വന്നുപോകുന്നു.  .
രണ്ടര മണിക്കൂർ നാടകത്തിൽ 18 പേരാണ് അരങ്ങിലെത്തുന്നത്. അലിയെ അവതരിപ്പിക്കുന്നത‌് 25 വർഷത്തിലേറെയായി നാടകരംഗത്തുള്ള മലപ്പുറം സ്വദേശി ഷെറിൽ. രാംകുമാർ, വിപിൻ സെബാസ്റ്റ്യൻ, ജോണി, നീതു ചന്ദ്രൻ, അമൃത ശങ്കർ,  സുജാത ജനനേത്രി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. പ്രേക്ഷകന് അഭിമുഖമായി വലിയൊരു ഗായകസംഘവുമുണ്ട‌്.  
അലി ഉൾപ്പെടെ അഞ്ച് കഥാപാത്രങ്ങൾ ബോക്സർമാർ. ഇതിനായി കോച്ചിന്റെ കീഴിൽ മാസങ്ങൾ ബോക‌്സിങ‌് പരിശീലിച്ചു. അലിക്ക് ഏറെ ഇഷ്ടമായിരുന്ന റെഗ്ഗെ സംഗീതവും റാപ്പും  ജോഷ്വാട്രീ ബാന്റ്  സ‌്റ്റേജിൽ അവതരിപ്പിക്കുന്നു. അരുൺ പാവുമ്പ അസോസിയറ്റ് ഡയറക്ടറും.  ഗാനരചന ജോഷി പടമാടൻ, പശ്ചാത്തലസംഗീതം ബിജിബാൽ,  കല സന്തോഷ് കാർത്തികേയൻ, സീമ സി ആർ, ചമയം പട്ടണം റഷീദ‌്,  കോറിയോഗ്രഫി ശ്രീജിത്. സി 4 കാർട്ടിന്റെ  ഇ മെയിൽ: രലിൃല4രമൃ@ഴാമശഹ.രീാ, ഫോൺ: 94475 85046.
 kpvenu@gmail.com
 
പ്രധാന വാർത്തകൾ
 Top