04 April Saturday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020

 അങ്ങ് വൈകുണ്ഠപുരത്ത് 28ന്‌ വീണ്ടും

 

അല്ലു അർജുനും ജയറാമും ഗോവിന്ദ് പത്മസൂര്യയും അഭിനയിച്ച സൂപ്പർഹിറ്റ്‌ ചിത്രം അങ്ങ് വൈകുണ്ഠപുരത്ത് 28ന്‌ വീണ്ടും തിയറ്ററിൽ. ത്രിവിക്രം ശ്രീനിവാസ് സംവിധാനംചെയ്‌ത ചിത്രം കുടുംബ പ്രേക്ഷകരുടെ അഭ്യർഥന മാനിച്ചാണ്‌ 150ൽപരം തിയറ്ററുകളിൽ  വീണ്ടും റിലീസ്‌ ചെയ്യുന്നതെന്ന്‌ റെഡാഖ്‌ ആർട്‌സ്‌ അറിയിച്ചു. ലോകമെമ്പാടും ഹിറ്റായ ചിത്രം ബാഹുബലി ഒന്നാം ഭാഗത്തേക്കാൾ കലക്‌ഷൻ നേടി.  

ഇഷ 28ന്

ജോസ് തോമസ്‌ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഹൊറർ ചിത്രം ഇഷ 28ന് തിയറ്ററിൽ. ഇഷ, മാർഗ്രറ്റ് ആന്റണി, ബേബി ആവണി, കിഷോർ സത്യ, അഭിഷേക് വിനോദ്,
വി കെ ബൈജു തുടങ്ങിയവർ അഭിനയിക്കുന്നു. ഗാനരചന: ജോഫി തരകൻ, ഭാഗ്യശ്രീ, ദർശന. സംഗീതം:  ജോനാഥൻ ബ്രൂസി.

ഉൻ കാതൽ ഇരുന്താൽ 28ന്

ശ്രീകാന്ത്, ഹർഷിക പൂനച്ച, മഖ്ബൂൽ സൽമാൻ, റിയാസ് ഖാൻ എന്നിവർ അഭിനയിക്കുന്ന തമിഴ് ചിത്രം ഉൻ കാതൽ ഇരുന്താൽ 28ന് തിയറ്ററിൽ. കഥ, സംവിധാനം: ഹാഷിം മരിക്കാർ. ഗാനരചന: പ്രഭാകരൻ അമുദൻ, കൺമണി. സംഗീതം: മൻസൂർ അഹമ്മദ്.

 

പ്രധാന വാർത്തകൾ
 Top