20 April Saturday

തീവണ്ടി 27ന്

വെബ് ഡെസ്‌ക്‌Updated: Sunday Apr 22, 2018
തീവണ്ടിയിൽ ടൊവിനോ തോമസും സംയുക്തയും

തീവണ്ടിയിൽ ടൊവിനോ തോമസും സംയുക്തയും

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ നിർമിച്ച് ടോവിനോ തോമസ് നായകനാകുന്ന ചിത്രമാണ് തീവണ്ടി. ടി പി ഫെലിനി സംവിധാനംചെയ്യുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യപ്രണയകഥയാണ്. ഏപ്രിൽ 27ന് തിയറ്ററുകളിലെത്തും. വിനിവിശ്വലാലിന്റേതാണ് തിരക്കഥ. പുതുമുഖം സംയുക്തയാണ് നായിക. സുരാജ് വെഞ്ഞാറമൂട്, സൈജുകുറുപ്പ്, ഷമ്മിതിലകൻ, സുരഭി, സുധീഷ്, രാജേഷ് ശർമ, മുസ്തഫ തുടങ്ങിയവരുമുണ്ട്. കോഴിക്കോട് പയ്യോളിയിലും പരിസരപ്രദേശങ്ങളിലുമയായി ചിത്രീകരണം പൂർത്തിയായി. ഛായാഗ്രഹണം ഗൗതംശങ്കർ. എഡിറ്റിങ് അപ്പുഭട്ടതിരി.
 

അസതോമാ സത്ഗമയ

എഫ് മൂൺ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ബൈജു ബ്രൈറ്റ്, അഖിൽ എബി എന്നിവർ നിർമിച്ച് വി എസ് അഭിലാഷ് കഥയെഴുതി സംവിധാനംചെയ്യുന്ന അസതോമാ സത്ഗമയ പൂർത്തിയായി. മൊണാലിയിലെത്തുന്ന രണ്ട് ടൂറിസ്റ്റുകളുടെ പശ്ചാത്തലത്തിലൂടെയാണ് കഥ വികസിക്കുന്നത്. സാനിത് അലി, സ്മിതാനായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബൈജു എഴുപുന്ന, ശരണ്യ ആനന്ദ്, മുംബൈ മോഡലുകളായ നിഷിത്, ഡോൺ ഓയ്, അഭിനാഷ് എന്നിവരുമുണ്ട്. തിരക്കഥ സംഭാഷണം: എസ് ചന്ദ്ര, ജിത്തു പുലയൽ, വി എസ് അഭിലാഷ്. ഗാനങ്ങൾ: പൂവച്ചൽ ഖാദർ, നഹാം എബ്രഹാം, എസ് ചന്ദ്ര. സംഗീതം: ജാസി ഗിഫ്റ്റ്, നഹാം എബ്രഹാം, ഷാരോൺ റോയ് തോമസ്. കെ ബി രതീഷ് ഛായാഗ്രഹണവും കപിൽ ഗോപാലകൃഷ്ണൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.
 

who

ശ്രുതിമേനോൻ

ശ്രുതിമേനോൻ

എഡിറ്റർ അജയ് ദേവലോകം സംവിധായകനാകുന്ന  ചിത്രമാണ് ചിത്രമാണ്- who.-  ക്രിസ്മസ് രാത്രിയിൽ ഇരുളടഞ്ഞ താഴ്വരയിൽ നടക്കുന്ന ചില സംഭവങ്ങളും അവയുടെ പിറകിലെ രഹസ്യങ്ങളുമാണ് ഈ നിയോ നോയർ ചിത്രത്തിന്റെ ഇതിവൃത്തം.  കോറിഡോർ 6 നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്റേതാണ്. ഷൈൻ ടോം ചാക്കോ, രാജീവ് പിള്ള, ശ്രുതിമേനോൻ, പേർളി മാണി, കോഴിക്കോട് മുൻ കലക്ടർ പ്രശാന്ത് നായർ എന്നിവരാണ് അഭിയിക്കുന്നത്. മണികണ്ഠൻ അയ്യപ്പ, കത്താർസിസ് എന്നിവരുടേതാണ് സംഗീതം. ഛായാഗ്രഹണം അമിത് സുരേന്ദ്രൻ. മൂന്നാർ, നൈനിറ്റാൾ എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായി. 
 

ലിയാൻസ് 

ദിലീഷ്‌  പോത്തൻ

ദിലീഷ്‌ പോത്തൻ

ദിലീഷ് പോത്തനും ഹരീഷ് പേരടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'ലിയാൻസ്'. നവാഗത സംവിധായകനായ ബിജുദാസ് സംവിധാനംചെയ്യുന്ന  ചിത്രം  നിഷാ ക്രീയേഷൻസിന്റെ ബാനറിൽ, നിഷാനായർ, ഷൈദ പ്രവീൺ, ഹരിഗോവിന്ദ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ത്രില്ലർ മൂഡിലുള്ള ഹൊറർ ചിത്രമായ 'ലിയാൻസ്'  തമിഴിലും മലയാളത്തിലുമായാണ് നിർമിക്കുന്നത്. തിരക്കഥ സംഭാഷണം  വിഷ്ണു പൊൻകുന്നം, ക്യാമറ വിനോദ് ജി മധു, ഗാനങ്ങൾ   ഷൈദ പ്രവീൺ, അജിത് വാരനാട്, സംഗീതം‐ ശ്രീകുമാർ വാരനാട്, ബിജുക്കുട്ടൻ, കോട്ടയം പ്രദീപ്, നിരഞ്ജൻ എബ്രഹാം, ബദ്രിലാൽ, ഷാൻചാർളി, ഷഫീക് ചെർപ്പുളശേരി, അജയ് ഡൽഹി, സന്ദീപ്, അനൂപ്, അജിത് എഡ്വേർഡ്, റെജിൻ രാജ്, ശരണ്യ ആനന്ദ്, രമ്യ പണിക്കർ, ധനീഷ സുരേന്ദ്രൻ, ഡോണ റൊസാരിയോ, വർഷ പ്രസാദ്, ആർദ്രദാസ്, ആര്യരമേശ് എന്നിവരും അഭിനയിക്കുന്നു. 
 

ധർമജൻ ബോൾഗാട്ടി നിർമാണരംഗത്തേക്ക്

നടൻ ധർമജൻ ബോൾഗാട്ടി നിർമാണരംഗത്തേക്ക്. ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ ധർമജൻ ബോൾഗാട്ടി, മനു തച്ചോട്ട്, സുരേഷ്കുമാർ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. എ ആർ ബിനുരാജാണ് സംവിധായകൻ. വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകും. ധർമജൻ ബോൾഗാട്ടി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കും. നായികമാർ പുതുമുഖങ്ങളാണ്. ഇന്ദ്രൻസ്, ബേസിൽ ജോസഫ്, സൗപിൻ, ബിജുക്കുട്ടൻ, ജാഫർ ഇടുക്കി, കൊച്ചുപ്രേമൻ, ജയകുമാർ (തട്ടീം മുട്ടീം ഫെയിം), മഞ്ജുപിള്ള, അഞ്ജു അരവിന്ദ്, താരാകല്യാൺ എന്നിവരുമുണ്ട്. ജയഗോപാലിന്റേതാണ് തിരക്കഥ. ഗാനങ്ങൾ: ഹസീന, കലിക. സംഗീതം: രഞ്ജിൻരാജ്. ചിത്രീകരണം പാലക്കാട്ട് തുടങ്ങി.
 

നിദ്രാടനത്തിന്റെ ഗാനങ്ങൾ പ്രകാശനംചെയ്‌തു

മർവാ വിഷ്വൽ മീഡിയയുടെ ബാനറിൽ പ്രൊഫ. എ കൃഷ്ണകുമാർ നിർമ്മിച്ച് സജി വൈക്കം രചനയും സംവിധാനവും നിർവഹിച്ച 'നിദ്രാടന'ത്തിന്റെ ഗാനങ്ങൾ പ്രകാശിതമായി. കോഴിക്കോട്ടുവച്ച് നടന്ന ചടങ്ങിൽ കവിയും ചിത്രത്തിന്റെ ഗാനരചയിതാവുമായ പ്രഭാവർമ്മ, ഡിവിഡിയുടെ ആദ്യകോപ്പി നടൻ വിനോദ് കോവൂരിന് നൽകി പ്രകാശനം ചെയ്തു. ഗാനരചന: പ്രഭാവർമ, സജി വൈക്കം, സംഗീതം: കിളിമാനൂർ രാമവർമ, ഗായകർ: വിജയ് യേശുദാസ്, വിനോദ് കോവൂർ. പ്രൊഫ.എ കൃഷ്ണകുമാർ, വിജയ് ആനന്ദ്, സോണിയ മൽഹാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രധാന വാർത്തകൾ
 Top