27 May Wednesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

ചതുർമുഖം

രഞ്ജിത്ത് കമല ശങ്കർ, സലിൽ വി എന്നിവർ  സംവിധാനം ചെയ്യുന്ന ചതുർമുഖത്തിൽ മഞ്‌ജു വാര്യർ, സണ്ണി വെയ്ൻ, അലൻസിയർ, രൺജി പണിക്കർ, ശ്രീകാന്ത് മുരളി തുടങ്ങിയവർ അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം: അഭയകുമാർ, അനിൽ കുര്യൻ. സംഗീതം: -ഡൗൻ വിൻസെന്റ്.

ദി ഗോസ്റ്റ് റെെറ്റർ

എം ആർ അജയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ദി ഗോസ്റ്റ് റെെറ്ററിൽ  ഇന്ദ്രൻസ്, പോൾ ഷാബിൻ, ചന്ദ്ര ലക്ഷ്മൺ, ശ്രേയ രമേശ് തുടങ്ങിയവർ അഭിനയിക്കുന്നു. ഗാനരചന: എം വി സുധീർ ബാബു. സംഗീതം:  ഉണ്ണികൃഷ്ണൻ പാക്കനാർ.

മഡ്ഡി

ഡോ. പ്രഗഭൽ‍ കഥ എഴുതി സംവിധാനംചെയ്യുന്ന മഡ്ഡിയിൽ  യുവൻ, റിധാൻ കൃഷ്ണ, അനുഷ സുരേഷ്, രൺജിപണിക്കർ‍, സുനിൽ‍ സുഗദ, ഐ എം വിജയൻ, ഹരീഷ് പേരടി, ബിനീഷ് ബാസ്റ്റിൻ‍, ഗിന്നസ് മനോജ്, ശോഭ മോഹൻ തുടങ്ങിയവർ അഭിനയിക്കുന്നു. തിരക്കഥ: ഡോ. പ്രഗഭൽ‍, മഹേഷ് ചന്ദ്രൻ‍, ശ്രീനാഥ് നായർ‍.  സംഗീതം: രവി ബസൂർ.

ആരവം

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആരവത്തിൽ ആന്റണി വർഗീസ്, ഷെെൻ ടോം ചാക്കോ, ആൻ ശീതൾ, ബെെജു സന്തോഷ്, രൺജി പണിക്കർ, ശ്രീജിത്ത് രവി, ജോണി ആന്റണി, കോട്ടയം നസീർ, ജാഫർ ഇടുക്കി, അനിൽ പി നെടുമങ്ങാട് തുടങ്ങിയവർ അഭിനയിക്കുന്നു.  തിരക്കഥ, സംഭാഷണംം: അനിൽ നാരായണൻ. സംഗീതം: -ജെക്സ് ബിജോയ്.

നാളേക്കായ്

സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന നാളേക്കായ്‌ എന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, സിദ്ധാർഥ്‌ ശിവ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ,  ശ്രീലത നമ്പൂതിരി, നന്ദന നന്ദഗോപാൽ തുടങ്ങിയവർ അഭിനയിക്കുന്നു.  ഗാനരചന: ജയദാസ്, സംഗീതം, പശ്ചാത്തല സംഗീതം: രാജീവ് ശിവ.
പ്രധാന വാർത്തകൾ
 Top