16 December Monday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

എ ഫോർ ആപ്പിൾ

മധു എസ് കുമാർ സംവിധാനം ചെയ്യുന്ന എ ഫോർ ആപ്പിളിൽ ടോണി സിജിമോൻ, ജാൻവി ബൈജു, നെടുമുടി വേണു, ഷീല, സലിം കുമാർ, ദേവൻ എന്നിവർ പ്രധാനവേഷങ്ങളിൽ. കഥ: പി എഫ് മാത്യൂസ‌്. തിരക്കഥ, സംഭാഷണം: രാജേഷ് ജയരാമൻ. ഗാനരചന: ശ്രീകുമാരൻ തമ്പി, സംഗീതം: ജെറി അമൽദേവ‌്. പശ്ചാത്തല സംഗീതം: ബിജിബാൽ. ഛായാഗ്രഹണം: എം ജെ  രാധാകൃഷ്ണൻ.

 

മൂന്നാം പ്രളയം

 
രതീഷ് രാജു എം ആർ സംവിധാനം ചെയ്യുന്ന മൂന്നാം പ്രളയത്തിൽ  സായികുമാർ, ബിന്ദു പണിക്കർ, അഷ‌്കർ സൗദാൻ, അരിസ‌്റ്റോ സുരേഷ‌് തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ. രചന: എസ് കെ വില്വൻ, ക്യാമറ: റസാഖ് കുന്നത്ത്, ഗാനങ്ങൾ: സച്ചിദാനന്ദൻ പുഴങ്കര, മണിത്താമര, സംഗീതം: രഘുപതി.
ഷൈലോക്ക് ആയി മമ്മൂട്ടി
 
ഷെയ‌്ക‌്സ‌്പിയറിന്റെ മർച്ചന്റ് ഓഫ് വെനീസിലെ  ഷൈലോക്കുമായി സാമ്യമുള്ള ഒരു കഥാപാത്രവുമായി മമ്മൂട്ടിയെത്തുന്നു. അജയ് വാസുദേവ് സംവിധാനംചെയ്യുന്ന ഷൈലോക്ക‌് എന്ന  ഈ ചിത്രത്തിൽ പ്രശസ്‌ത തമിഴ് നടൻ രാജ് കിരൺ,  മീന, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിബിൻ ജോർജ്, ഹരീഷ് കണാരൻ എന്നിവർ  പ്രധാനവേഷങ്ങളിൽ.  തിരക്കഥ: അനിഷ് ഹമീദ്,  ബിബിൻ മോഹൻ. ഗാനരചന: ഹരി നാരായണൻ, വിവേക. സംഗീതം: ഗോപി സുന്ദർ.
പ്രധാന വാർത്തകൾ
 Top