27 June Thursday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

വൈറസ്

 
റിമ കല്ലിംഗലും ആഷിഖ് അബുവും നിർമിച്ച്, ആഷിഖ് അബു സംവിധാനംചെയ്യുന്ന വൈറസ് അടുത്തമാസം ഏഴിന് റിലീസ് ചെയ്യും. കേരളത്തെ ഭീതിയിലാഴ്ത്തി കടന്നുപോയ നിപ പ്രമേയമാക്കുന്ന സിനിമയിൽ പ്രമുഖ അഭിനേതാക്കൾ അണിനിരക്കുന്നു. രാജീവ് രവിയും ഷൈജു ഖാലിദും ആണ് ഛായാഗ്രഹണം. ഒപിഎം സിനിമാസിന്റെ ബാനറിൽ മുഹ്‌സിൻ പരാരിയും  ഷർഫുവും  സുഹാസും രചിച്ച്, സൈജു ശ്രീധരൻ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാം.

 

കൽക്കി

സെക്കൻഡ‌്ഷോ, കൂതറ, തീവണ്ടി എന്നി ചിത്രങ്ങളുടെ ചീഫ് അസോസിയറ്റായ പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന കൽക്കിയിൽ ടൊവിനോ തോമസ‌് നായകനാകുന്നു. സൈജുകുറുപ്പ്, സുധീഷ്, ഇർഷാദ്, ജെയിംസ് ഏലിയ, അനീഷ് ഗോപാൽ, സംയുക്ത മേനോൻ, അപർണ നായർ, അഞ്ജലി നായർ, കെപിഎസി ലളിത തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. രചന: സുജിൻ സുജാതൻ, പ്രവീൺ പ്രഭാറാം, ക്യാമറ: ഗൗതം ശങ്കർ. നിർമാണം: ലിറ്റിൽ ബിഗ് ഫിലിംസ്.
 

നാൽപ്പത്തിയൊന്ന് 

 
ലാൽജോസ് സംവിധാനംചെയ്യുന്ന ഇരുപത്തഞ്ചാമത്തെ ചിത്രം നാൽപ്പത്തിയൊന്നിൽ ബിജു മേനോൻ നായകൻ. നിമിഷ സജയൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, വിജിലേഷ് തുടങ്ങിയവർ അഭിനയിക്കുന്നു. ഛായാഗ്രഹണം: എസ് കുമാർ. ഒരു  യഥാർഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരമായ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം: നവാഗതനായ പി ജി പ്രഗീഷ്.
പ്രധാന വാർത്തകൾ
 Top