01 February Wednesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Oct 16, 2022

ട്രിപ്പിൾ റോളിൽ ടൊവിനോ

കരിയറിലെ ആദ്യ ട്രിപ്പിൾ റോളിൽ ടൊവിനോ തോമസ് എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. നവാഗതനായ ജിതിൻ ലാലാണ് സംവിധാനം. മൂന്നു കാലഘട്ടത്തിലൂടെ കഥ പറയുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെ ടൊവിനോ അവതരിപ്പിക്കും. സുജിത് നമ്പ്യാരാണ് കഥയും തിരക്കഥയും. 3 ഡിയിലാണ് ചിത്രം. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികാ വേഷങ്ങളിൽ. ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ്  എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. യുജിഎം പ്രൊഡക്ഷൻസാണ് നിർമാണം. ദീപു നൈനാൻ തോമസ്‌ സംഗീത സംവിധാനം.

 

പടവെട്ട്‌ 21ന്‌

നിവിന്‍ പോളി നായകനാവുന്ന പടവെട്ട് വെള്ളിയാഴ്‌ച തിയറ്ററിലെത്തും. സരിഗമയുടെ യൂഡ്‌ലി ഫിലിംസും  സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും ചേർന്നാണ്‌ നിർമാണം. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിവരാണ്‌ മറ്റുപ്രധാന താരങ്ങൾ. ക്യാമറ: ദീപക് ഡി മേനോൻ. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോനാണ്‌ സംഗീതം നല്‍കിയത്‌. എഡിറ്റിങ്: ഷഫീഖ് മുഹമ്മദലി. സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top