27 May Wednesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

ട്രിപ്പ് 24ന്‌

 

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്രിയേഷന്‍സിന്റെ ബാനറില്‍ കോട്ടയം മഹാത്മാഗാന്ധി സർവകലാശാല നിര്‍മിച്ച രണ്ടാമത്തെ ഫീച്ചര്‍ സിനിമ ട്രിപ്പ് 24ന്‌ തിയറ്ററിൽ. അൻവര്‍ അബ്‌ദുള്ള, എം ആര്‍ ഉണ്ണി എന്നിവരാണ്‌ സംവിധായകർ. കഥ: എം ആര്‍ ഉണ്ണി. തിരക്കഥ, സംഭാഷണം: അൻവര്‍ അബ്‌ദുള്ള. സര്‍ക്കാരിന്റെയും വിവിധ സർവകലാശാലകളുടെയും സഹകരണത്തോടെ തയ്യാറാക്കിയ സിനിമയിലെ അഭിനേതാക്കൾ അധ്യാപകരും വിദ്യാര്‍ഥികളും യൂണിവേഴ്സിറ്റി ജീവനക്കാരുമാണ്‌. കോട്ടയം, ചമ്രവട്ടം, കോഴിക്കോട്, മുഴുപ്പിലങ്ങാട്, കണ്ണൂര്‍ എന്നിവിടങ്ങളിലായിരുന്നു ഈ റോഡ്‌മൂവിയുടെ ചിത്രീകരണം. ആര്യ രമേഷ്, കല്യാണ്‍ ഖന്ന, റെജിന്‍ രാജ്, മാസ്റ്റര്‍ ഗൗതം, കെ ടി സി അബ്‌ദുള്ള, ഗിരീഷ് രാംകുമാര്‍, ശിവഗംഗ നാഥ്, രാജീവന്‍ വെള്ളൂര്‍, പി കെ ഹരികുമാര്‍, രാജീവ് മോഹന്‍, അൻവര്‍ അബ്‌ദുള്ള, ജി ശ്രീകുമാര്‍, അനീഷ് ഗോപാല്‍, ജ്യൂവല്‍ ബേബി തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ. ഗാനരചന: കെ ജയകുമാര്‍, ഒ വി ഉഷ, റഫീഖ് അഹമ്മദ്, അൻവര്‍ അബ്‌ദുള്ള. സംഗീതം: ജാസി ഗിഫ്റ്റ്.
 

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ 21ന്

 
ശംഭു പുരുഷോത്തമൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ 21-ന് തിയറ്ററിൽ. വിനയ് ഫോർട്ട്, ടിനി ടോം, സ്രിന്ദ, അനുമോൾ, മധുപാൽ, അലൻസിയർ തുടങ്ങിയവരാണ്‌ പ്രധാനവേഷങ്ങളിൽ. സംഗീതം: പ്രശാന്ത് പിള്ള.
 

ചങ്ങായ്

 
സുധേഷ് സംവിധാനം ചെയ്യുന്ന ചങ്ങായ് ഉടൻ തിയറ്ററിൽ. അമൽഷാ, ഗോവിന്ദ് പൈ, സന്തോഷ് കീഴാറ്റൂർ, ജാഫർ ഇടുക്കി, ശിവജി ഗുരുവായൂർ, വിനോദ് കോവൂർ, ശ്രീലക്ഷ്‌മി തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ. തിരക്കഥ: മുഹമ്മദ് ഷഫീഖ്. ഗാനരചന: ഷഹിത നസീർ. സംഗീതം: മോഹൻ സിതാര.
 

മാഹി

 
സുരേഷ് കുറ്റ്യാടി  സംവിധാനം ചെയ്യുന്ന മാഹിയിൽ അനീഷ് -ജി മേനോൻ, ഗായത്രി സുരേഷ്‌, അൽത്താഫ്, ഹരിഷ് കണാരൻ, സാവിത്രി ശ്രീധരൻ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ. രചന, ഗാനങ്ങൾ: ഉഷാന്ത് താവത്ത്. സംഗീതം: രഘുപതി എസ് നായർ.
 

ജോഷ്വാ

  
പീറ്റർ സുന്ദർദാസ്‌ രചനയും സംവിധാനവും നിർവഹിച്ച  ഫാമിലി ത്രില്ലര്‍  ജോഷ്വാ ഉടൻ തിയറ്ററിൽ. പ്രിയങ്കാ നായര്‍, ഹേമന്ത് മേനോന്‍, ഫെബിന്‍, അനുട്രെസ്സ, ആനന്ദ്, മാസ്റ്റര്‍ ഏബല്‍ പീറ്റര്‍, ദിനേശ് പണിക്കര്‍,  തുടങ്ങിയവർ പ്രധാനവേഷത്തിൽ. ഗാനരചന: ഹരിനാരായണൻ.സംഗീതം:  ഗോപി സുന്ദർ.   

 

പ്രധാന വാർത്തകൾ
 Top