റഫീഖ് ഇബ്രാഹിം സംവിധാനംചെയ്യുന്ന പടയോട്ടം 17ന് തിയറ്ററിൽ. ബിജു മേനോൻ, അനു സിതാര, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, ബേസിൽ ജോസഫ്, ഹരീഷ് കണാരൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ. കഥ, തിരക്കഥ: അരുൺ എ ആർ, അജയ് രാഹുൽ. സംഭാഷണം: സോന സുരേന്ദ്രൻ. ഗാനരചന: ഹരിനാരായണൻ, സംഗീതം: പ്രശാന്ത് പിള്ള.
പെങ്ങളിലയുമായി ടി വി ചന്ദ്രൻ
ടി വി ചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രം പെങ്ങളിലയുടെ ചിത്രീകരണം ആരംഭിച്ചു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ ആണ് ചിത്രം നിർമിക്കുന്നത്. എട്ട് വയസ്സുള്ള രാധ എന്ന പെൺകുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപതിന് മേൽ പ്രായമുള്ള അഴകൻ എന്ന കൂലിപ്പണിക്കാരനും തമ്മിലുള്ള സ്നേഹമാണ് ചിത്രത്തിന്റെ കാതൽ. അഴകനായി ലാലും രാധയായി അക്ഷര കിഷോറും അഭിനയിക്കുന്നു. നരേൻ, രൺജി പണിക്കർ, ഇന്ദ്രൻസ്, ഇനിയ, ബേസിൽ പൗലോസ്, തിരു, നൗഷാദ്, പ്രിയങ്ക നായർ, നീതു ചന്ദ്രൻ, അമ്പിളി സുനിൽ, ഷീല ശശി, മറീന മൈക്കിൾ തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. ഗാനങ്ങൾ കവി സച്ചിദാനന്ദൻ, അൻവർ അലി. സംഗീതം വിഷ്ണു മോഹൻസിത്താര. ഛായാഗ്രഹണം സന്തോഷ് തുണ്ടിയിൽ.
പനി
നവാഗതനായ സന്തോഷ് മണ്ടൂർ സംവിധാനം ചെയ്യുന്ന പനി ഉടൻ തിയറ്ററിൽ. മധു അമ്പാട്ട് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം തമിഴ്നാട്ടിൽ നിലനിൽക്കുന്ന ചില ആചാരങ്ങളെക്കുറിച്ചാണ്. ഗോപകുമാർ, റോസ്ലിൻ എന്നിവരാണ് മുഖ്യവേഷത്തിൽ. ടച്ച് വുഡ് ക്രിയേഷൻസിനുവേണ്ടി സൗദ ഷെറീഫും ആമിർ ഷെറീഫുമാണ് ചിത്രം നിർമിക്കുന്നത്.
ചിലപ്പോൾ പെൺകുട്ടി
പ്രസാദ് നൂറനാട് സംവിധാനംചെയ്യുന്ന ചിലപ്പോൾ പെൺകുട്ടിയിൽ ആവണി എസ് പ്രസാദ്, കാവ്യാഗണേശ്, സിമ്രിൻ രതീഷ്, കൃഷ്ണചന്ദ്രൻ, സുനിൽ സുഖദ, അരിസ്റ്റോ സുരേഷ്, ലക്ഷ്മി പ്രസാദ്, അഡ്വ. മുജീബ് റഹ്മാൻ എന്നിവരഭിനയിക്കുന്നു. നിർമാണം: സുനീഷ് ചുനക്കര, ഛായാഗ്രഹണം: ശ്രീജിത് ജി നായർ, തിരക്കഥ:എം കമറുദ്ദീൻ.
ഓട്ടർഷ
വനിത ഓട്ടോ ഡ്രൈവറുടെ കഥ പറയുന്ന ഒട്ടർഷയിൽ അനുശ്രീ, ടിനി ടോം, സുബീഷ്, നസീർ സംക്രാന്തി തുടങ്ങിയവർ പ്രധാന വേഷത്തിൽ. എംഡി ക്ലബ് ആൻഡ് ലാർ വ മീഡിയയുടെ ബാനറിൽ മോഹൻദാസ്, ലെനിൻ വർഗീസ് എന്നിവർ നിർമിക്കുന്ന ചിത്രം സംവിധാനംചെയ്യുന്നത് ഛായാഗ്രാഹകൻ സുജിത് വാസുദേവ്. തിരക്കഥ: ജയരാജ് മിത്ര. ഗാനരചന: രാജീവ് നായർ. സംഗീതം ശരത്.
മാസ്ക്
ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറിൽ എ എസ് ഗിരീഷ് ലാൽ, നസീർ സഫർ എന്നിവർ നിർമിച്ച് സുനിൽ ഹനീഫ് സംവിധാനംചെയ്യുന്ന മാസ്ക് (മുഹമ്മദും ആൽബിയും ശത്രുക്കളായ കഥ) എന്ന ചിത്രത്തിൽ ചെമ്പൻ വിനോദും ഷൈൻ ടോം ചാക്കോയും മുഖ്യവേഷത്തിൽ. ഹരീഷ് കണാരൻ, വിജയരാഘവൻ, സലിംകുമാർ, ഇർഷാദ്, മാമുക്കോയ, ആൻമരിയ, അഞ്ജലി എന്നിവരും അഭിനയിക്കുന്നു. രചന: ഫസൽ. ഗാനരചന: ഹരിനാരായണൻ. സംഗീതം: ഗോപി സുന്ദർ.