22 October Tuesday

പണ്ടുപണ്ടൊരു ക്യാമറാമാൻ

വി വി നന്ദു nandhu.v.v.222@gmail.comUpdated: Sunday May 12, 2019

ഉദയാ സ്റ്റുഡിയോയുടെ ശേഷിക്കുന്ന കമാനങ്ങളും പൊളിച്ചുനീക്കുകയാണെന്നറിഞ്ഞപ്പോള്‍, യാത്രപറയാനെന്നോണം ഒരിക്കല്‍ക്കൂടി അവിടേക്ക് എത്തിയതാണ് മലയാളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന ചലച്ചിത്ര ഛായാഗ്രാഹകന്‍ കൃഷ്ണന്‍കുട്ടി. ഒരിക്കല്‍ മലയാളക്കരയെ ഇളക്കിമറിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സ്ഥിരം ക്യാമറാമാന്‍, നവതിയോട്‌ അടുക്കുമ്പോൾ ഓര്‍മകളുടെ സൈക്കിള്‍ ചവിട്ടി ബ്ലാക്ക് ആൻഡ്‌ വൈറ്റ് കാലത്തിലേക്ക് പോകുന്നു

കൃഷ്ണൻകുട്ടി പെട്ടെന്ന് ബ്രേക്ക്പിടിച്ചു, പതിയെ സൈക്കിളിൽ നിന്നിറങ്ങി. പ്രായം തൊണ്ണൂറിൽ എത്തുന്നുവെങ്കിലും ഓർമകളുടെ റീലിന് വേഗം കൂടുതലാണ്. പതിയെ സൈക്കിളുമായി നടന്ന് വീണ്ടും ഉദയായുടെ മുറ്റത്തേക്ക് കയറുമ്പോഴുമുണ്ട്, പഴയ പരിഭ്രമം. ഭൂഗോളത്തിന് മുകളിൽ ഇരുന്നു കൂവുന്ന പൂവൻകോഴിയുടെ പ്രതിമ ഇപ്പോൾ അവിടെയില്ല. ഒരു കാലത്ത് മലയാളിയുടെ സിനിമാമോഹങ്ങളുടെ ചിഹ്നമായിരുന്നു അത്. ഉദയ പിക്‌ചേഴ്‌സ് എന്ന പേരിനൊപ്പം അഭ്രപാളിയിൽ  തെളിയുന്ന ഭൂമി, അതിനുമുകളിൽ കയറി എത്തിവലിഞ്ഞ് കൂകുന്ന കോഴി.

"എങ്ങനെ കിടന്നിരുന്ന സ്ഥലമാണ്, ഇപ്പോ വെറും കാടുമാത്രം' 

പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ട കുട്ടിയുടെ നിരാശയുണ്ട് വയോധികന്റെ വാക്കുകളിൽ. ഉദയാ സ്റ്റുഡിയോയുടെ ശേഷിക്കുന്ന കമാനങ്ങളും പൊളിച്ചുനീക്കുകയാണെന്നറിഞ്ഞപ്പോൾ, യാത്രപറയാനെന്നോണം ഒരിക്കൽക്കൂടി അവിടേക്ക് എത്തിയതാണ് ടി എൻ കൃഷ്ണൻകുട്ടി എന്ന ഛായാഗ്രാഹകൻ കൃഷ്ണൻകുട്ടി. മലയാളത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും മുതിർന്ന ചലച്ചിത്ര ഛായാഗ്രാഹകൻ. മലയാള സിനിമയുടെ തലസ്ഥാനം ഉദയസ്റ്റുഡിയോ ആയിരിക്കെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സ്ഥിരംക്യാമറാമാൻ. നല്ലപ്രായത്തിൽ പകർത്തിയത്‌ 85 ചിത്രങ്ങൾ.

"സ്റ്റാർട്ട്  റോളിങ് ആക‌്ഷൻ.. '

കെ ടി കൃഷ്ണന്‍കുട്ടി

കെ ടി കൃഷ്ണന്‍കുട്ടി

19–--ാം വയസ്സിലാണ് സിനിമ മോഹവുമായി ഉദയ സ്റ്റുഡിയോയിൽ ആദ്യം വന്നുകയറുന്നത്. "ഇങ്ങനെയൊന്നുമല്ലായിരുന്നു ഉദയാ. ദിവസം മൂന്ന് സിനിമവരെ ചിത്രീകരിച്ചിട്ടുള്ള സ്റ്റുഡിയോ ആണിത്. അങ്ങ് കലവൂർ അമ്പലംവരെ നീണ്ടുനിവർന്ന് കിടന്നിരുന്ന സ്റ്റുഡിയോ. സിനിമകൾക്ക് നടന്മാർ കോൾ ഷീറ്റ് കൊടുക്കുന്നപോലെ ഉദയായും സമയം കൊടുക്കും, രാവിലെ അഞ്ചുമുതൽ ഇത്ര സമയംവരെ ഒരു സിനിമ'. പറയുമ്പോൾ കൃഷ്ണൻകുട്ടി പണ്ടത്തെപ്പോലെ കുഞ്ചാക്കോയുടെയും ഉദയയുടെയും വലംകൈയായി. 
"ചെറുപ്പത്തിൽ സിനിമയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അച്ഛനോട് തന്നെ ആദ്യം പറഞ്ഞു. അങ്ങനെയാണ് ഞാൻ ഉദയാ സ്റ്റുഡിയോയിലെത്തുന്നത്, കുഞ്ചാക്കോയുടെ മുന്നിൽ'. അപ്രന്റിസായി കൂടിക്കോളാൻ പറഞ്ഞു. അന്ന് ഉദയയുടെ ബാനറിൽ വെള്ളിനക്ഷത്രം എന്ന സിനിമയാണ് നിർമിക്കുന്നത്. ഡെബ്രി ക്യാമറയാണ് ഉപയോഗിക്കുന്നത്. നല്ല ഭാരമാണ്. രണ്ട് വശവും തുറക്കാവുന്ന ക്യാമറ. മാഗസിൻ ഫിലിം ആണുപയോഗിക്കുന്നത്. വലിയ അധ്വാനമായിരുന്നു ഡെബ്രി. ഒരുദിവസത്തേക്ക് ഒരുതവണ ഫിലിം വച്ചാമതി, പക്ഷേ പാട്ടുകളൊക്കെയാണെങ്കിൽ വീണ്ടും വയ‌്ക്കണം. ഷൂട്ടിങ് കഴിഞ്ഞാൽ ലാബിൽ കൊണ്ടുപോയി ഡെവലപ് ചെയ്യണം. അതുപിന്നെ ടെസ്റ്റ് ചെയ്യും, ഇതെല്ലാം ഷൂട്ടിങ്ങിനൊപ്പംതന്നെ ചെയ്ത് പോകുകയാണ്.  പക്ഷേ, വെള്ളിനക്ഷത്രം പൊട്ടിപ്പോയി. 
 
നല്ലതങ്ക, ജീവിതനൗക, വിശപ്പിന്റെ വിളി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ പങ്കാളിയായി. പിന്നീട് അപ്രന്റിസിൽനിന്ന് ക്യാമറ അസിസ്റ്റന്റായി കിടപ്പാടം എന്ന ചിത്രം ചെയ്തു. പക്ഷേ, ചിത്രം സാമ്പത്തികമായി വൻ പരാജയമായതോടെ ഉദയ സ്റ്റുഡിയോ അടച്ചുപൂട്ടി.
 
പക്ഷേ, സിനിമയെന്ന ആഗ്രഹം കൈവിട്ടില്ല. നേരെ തിരുവനന്തപുരത്തെത്തിയ കൃഷ്ണൻകുട്ടി കെ എം കെ മേനോൻ നിർമിക്കുന്ന സിംഹള ചിത്രത്തിന്റെ മേൽനോട്ടം ഏറ്റെടുത്തു. ‘ഒരു വർഷത്തോളമെടുത്തു ചിത്രീകരണം പൂർത്തിയാക്കാൻ. അപ്പോഴേക്കും സംവിധായകനും നിർമാതാവും തമ്മിൽ പിണങ്ങി. ചിത്രം അവസാനിക്കുമോ എന്നുവരെ പേടിച്ചു.' ചിത്രത്തിന്റെ കപ്പിത്താൻ പദവി കൃഷ്ണൻകുട്ടിയിലേക്ക് എത്തുന്നത് അപ്പോഴാണ്. 
 
"ഞാനും തിരക്കഥാകൃത്ത് ഡേവിഡും ചേർന്ന് മദ്രാസിൽ എഡിറ്റിങ്ങിന് പോകാൻ തീരുമാനിച്ചു. ദൃശ്യങ്ങൾ ഞാൻ തെരഞ്ഞെടുത്ത് കൊടുക്കും,  ഭാഷയുടെ കാര്യം ഡേവിഡ് നോക്കും. മദ്രാസ് ന്യൂട്ടൺ സ്റ്റുഡിയോയിൽ എഡിറ്റിങ് പൂർത്തിയാക്കി സിനിമ പുറത്തിറക്കി, ചിത്രം പ്രതീക്ഷിച്ചതിലും ഗംഭീരവിജയവും നേടി.' കൃഷ്ണൻകുട്ടി ഓർത്തെടുത്തു.
അന്ന് ഡേവിഡിനൊപ്പം കോടമ്പാക്കത്താണ് താമസം. ഞങ്ങൾക്ക് മദ്രാസ് പരിചയമായതോടെ കുഞ്ചാക്കോ ആലപ്പുഴയിൽനിന്ന‌് വിളിച്ചു, നമ്മുടെ ചിത്രീകരണ ഉപകരണങ്ങൾ മദ്രാസിൽ വാടകയ്ക്ക് കൊടുക്കാം, സിനി സർവീസ് നടത്താം' എന്നായിരുന്നു തീരുമാനം.  ഒന്നര വർഷത്തോളം അങ്ങനെ കടന്നുപോയി. അപ്പോഴേക്കും കുഞ്ചാക്കോയുടെ വിളി വീണ്ടുമെത്തി.
"ക്യാമറയും സാധനങ്ങളുമായി തിരിച്ചുപോരു, നമുക്ക് ഇവിടെ ഒരു പടം ചെയ്യാം...'
 

ഛായാഗ്രഹണം കൃഷ്ണൻകുട്ടി

എം ജി ആറിനൊപ്പം

എം ജി ആറിനൊപ്പം

ആലപ്പുഴയിലേക്ക് തിരിക്കാനൊരുങ്ങിയപ്പോൾ വീണ്ടും നിർദേശം കിട്ടി. പോരുമ്പോൾ ഒരു സൗണ്ട് എൻജിനിയർ, ഒരു ലബ് ടെക്‌നീഷ്യൻ, ഒരു ക്യാമറാമാൻ എന്നിവരെക്കൂടി കൂട്ടണം. ഉള്ളിൽനിന്ന് അറിയാതെ ആ ചോദ്യം പുറത്തേക്കുവന്നു "ക്യാമറാമാൻ വേണോ, അത് ഞാൻ നോക്കിയാൽ പോരേ...?' കൃഷ്ണൻകുട്ടിക്ക് വിശ്വാസമാണെങ്കിൽ നമുക്ക് ചെയ്യാം. എന്നായി കുഞ്ചാക്കോ. ഒരുദിവസം ചെയ്യാം, തെറ്റുണ്ടെങ്കിൽ പിന്നെ ഞാൻ ഈ പണിക്കിറങ്ങില്ല'. അങ്ങനെ 1960ൽ ഉമ്മ എന്ന ചിത്രമൊരുങ്ങി. തിരശ്ശീലയിൽ തെളിഞ്ഞു, ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി.
 
ആദ്യം ചിത്രീകരിച്ചത്, പിന്നീട് കേരളം ഏറ്റെടുത്ത ഒരു ഗാനമായിരുന്നു. ""കദളിവാഴ കൈയ്യിലിരുന്ന് കാക്ക ഇന്ന് വിരുന്നുവിളിച്ചു...'',  പിറ്റേന്ന് സൈക്കിളിൽ സ്റ്റുഡിയോയിലേക്ക് ചെന്ന എന്നെ വാച്ച്മാൻ പിടിച്ചുനിർത്തി പറഞ്ഞു, കുഞ്ചാക്കോ അന്വേഷിച്ചിരുന്നു, ഞാൻ ചെന്നപ്പോൾ തലേന്ന് ഷൂട്ട് ചെയ്ത രംഗങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു. കുഞ്ചാക്കോ, സന്തോഷത്തോടെ ഓകെ പറഞ്ഞു. രണ്ടു ദിവസംകൊണ്ടാണ് ആ പാട്ട് പൂർണമായി ചിത്രീകരിച്ചത്. 
 
പിന്നീട് ഹിറ്റുകളുടെ തുടർച്ചയായിരുന്നു. റബേക്ക, ഉണ്ണിയാർച്ച, സീത, നീലിസാലി. ഒടുവിൽ പഴശ്ശിരാജയുടെ സമയത്താണ് അപ്രതീക്ഷിതമായി ഒരു തിരിച്ചടിയുണ്ടാകുന്നത്. ചിത്രീകരണം പൂർത്തിയായി റഷസ് കണ്ട കുഞ്ചാക്കോ ആളെവിട്ട് വിളിപ്പിച്ചു. "ഞാൻ റഷസ് കണ്ടു, താനും പോയി കാണൂ' എന്നു പറഞ്ഞു. ഞാൻ കണ്ടപ്പോഴാണ് പശ്ചാത്തലവും ദൃശ്യങ്ങളും ഒരുപോലെയിരിക്കുന്നു. എന്റെ സഹായികളിൽ ഒരാളുടെ കൈയിൽനിന്ന് ക്യാമറയുടെ ഒരു ഫിൽടർ താഴെവീണിരുന്നു, അത് അഡ്ജസ്റ്റ് ചെയ്ത് വച്ചാണ് എഡിറ്റ് ചെയ്തത്. പക്ഷേ അത് കൃത്യമായിരുന്നു. എന്നാൽ, അത് അംഗീകരിക്കാൻ കുഞ്ചാക്കോ ഒരുക്കമല്ലായിരുന്നു. അപ്പുറത്ത് മുറിയിൽ അപ്പച്ചനുണ്ട്, അങ്ങോട്ടുചെല്ലൂ, കുഞ്ചാക്കോ പറഞ്ഞു, അവിടെ കൃഷ്ണൻകുട്ടിയെ കാത്ത് പിരിച്ചുവിടൽ നോട്ടീസുണ്ടായിരുന്നു. "ഞങ്ങൾ ഇത് ബാക്കിയൊന്നെടുത്തോട്ടേ'..ഇതായിരുന്നു പറഞ്ഞുവിടുമ്പോൾ കുഞ്ചാക്കോ പറഞ്ഞ വാക്കുകൾ. 
ജോലി നഷ്ടപ്പെട്ട കൃഷ്ണൻകുട്ടിയെ തേടി കലാനിലയം കൃഷ്ണൻനായരുടെ വിളിയെത്തി. തന്റെ ഇന്ദുലേഖയെന്ന നാടകം സിനിമയാക്കാൻ സഹായിയായി കൂടെ നിൽക്കാൻ. അതിന്റെ ചിത്രീകരണവും എഡിറ്റിങ്ങുമൊക്കെയായി മദ്രാസിൽ ആറുമാസത്തോളം തങ്ങി. ഇതിനിടെ, പഴശ്ശിരാജയുടെ ഫിലിം കുഞ്ചാക്കോ മെരിലാന്റ് സ്റ്റുഡിയോയിൽ കൊണ്ടുപോയി പരിശോധിച്ചു. ചിത്രീകരണത്തിനിടെ സംഭവിച്ച പിഴവ് കൃഷ്ണൻകുട്ടിയുടെ ഭാഗത്തുനിന്നുണ്ടായതല്ലെന്ന് ബോധ്യപ്പെട്ടു. കുഞ്ചാക്കോ വീണ്ടും കൃഷ്ണൻകുട്ടിയെ ആളെവിട്ട് വിളിപ്പിച്ചു. വാങ്ങിയ അഡ്വാൻസ് തിരികെ ഏൽപ്പിച്ച് കൃഷ്ണൻകുട്ടി വീണ്ടും ഉദയയിലെത്തി. കാട്ടുതുളസി, ശകുന്തള, അനാർക്കലി, തിലോത്തമ തുടങ്ങിയ ചിത്രങ്ങളും പിന്നാലെയെത്തിയെങ്കിലും ക്രമേണ ഉദയ പൂട്ടി.
 

സത്യന്റെ കത്ത്

"സത്യനെ ആലപ്പുഴയിൽ പൊലീസ് ഇൻസ്‌പെക്ടറായിരിക്കുമ്പോഴേ അറിയാം. എന്റെ അച്ഛനും പൊലീസാണ്, സത്യൻ പലവട്ടം വീട്ടിൽ വന്നിട്ടുണ്ട്. അങ്ങനെയൊരിക്കെ സൈക്കിളിൽ ഞാൻ ഉദയയിലേക്ക് പോകുമ്പോൾ എന്നെ വിളിച്ചുനിർത്തി. ഇന്ന് സിനിമാ ഷൂട്ടിങ്ങുണ്ടോ, ദേ ഞങ്ങളും അഭിനയിക്കും കേട്ടോ എന്ന് സത്യൻ പറഞ്ഞു. "വെറുതേ എന്തിനാ എന്നെ കളിയാക്കുന്നേ, നിങ്ങളീ നല്ല പണികളഞ്ഞ് എന്തിനാ സിനിമ‌യ‌്ക്ക് വരുന്നേ' എന്ന് ഞാനും ചോദിച്ചു. അഞ്ചാറ് മാസം കഴിഞ്ഞപ്പോഴേക്കും തിരുവന്തപുരത്ത് ഒരു ലൊക്കേഷനിൽ സത്യൻ മേക്കപ്പ് ഇട്ട് ലൊക്കേഷനിലിരിക്കുന്നു. ചിത്രം ത്യാഗസീമ. ആ ചിത്രം റിലീസ് ആയില്ല. 
 
ഉദയ പൂട്ടിയതിനുശേഷം കൃഷ്ണൻകുട്ടിയെ തേടി സത്യന്റെ കത്തുവന്നു. അനിയൻ നേശൻ സിനിമ ചെയ്യുന്നു. ക്യാമറ കൃഷ്ണൻകുട്ടി ചെയ്യണമെന്നാണ് കത്തിൽ. സത്യന്റെ അനിയനൊപ്പം ചെകുത്താന്റെ കോട്ടയിൽ പ്രവർത്തിച്ചു. പിന്നീട് നിരനിരയായി വീണ്ടും ചിത്രങ്ങൾ. സത്യന് പുറമേ പ്രേം നസീർ, മധു, തിക്കുറിശി തുടങ്ങിയ അക്കാലത്തെ സൂപ്പർതാരങ്ങളുമായും അദ്ദേഹം അടുത്തബന്ധം പുലർത്തി. നസീർ നായകനും കൃഷ്ണൻകുട്ടി ക്യാമറാമാനുമായി തുടർച്ചയായി സിനിമകൾ ഉണ്ടായി. മധു ആദ്യമായി സംവിധാനം ചെയ്ത ആരാധാന എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്നു. മമ്മൂട്ടി അഭിനയിക്കാൻ അവസരം തേടി നടന്ന കാലഘട്ടത്തിൽ, ആദ്യമായി ഒരു പാസിങ് ഷോട്ടിൽ അഭിനയിക്കുന്നത് എന്റെയേതോ ചിത്രത്തിലാണെന്ന് ഇടയ‌്ക്ക് പലരും ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, അത് എനിക്ക് തീരെയോർമയില്ല., കൃഷ്ണൻകുട്ടി പറഞ്ഞു.
 

സിനിമയുടെ ഇൻഡോർകാലം

അന്നത്തെക്കാലത്ത് ഇൻഡോർ ഷൂട്ടിങ്ങാണ് കൂടുതൽ. പത്ത് ദിവസമൊക്കെയേ ഔട്ട് ഡോർഷൂട്ടിങ് ആവശ്യമായി വരാറുള്ളു. അകത്ത് ഷൂട്ട് ചെയ്യാൻ വെളിച്ചമൊരുക്കാൻ വലിയ സന്നാഹംതന്നെ വേണം. പുതിയ സംവിധാനങ്ങളിൽ ക്യാമറ ചെയ്യുന്നത് വളരെ എളുപ്പമാണല്ലോ. എല്ലാം ഡിജിറ്റൽ. ലൈറ്റിന് വേണ്ടി കാത്തുനിൽക്കണ്ട. പണ്ടാണെങ്കിൽ പരമാവധി കൃത്യതയോടെ വേണം ഓരോ ഷോട്ടും ഒരുക്കാൻ. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് മനസ്സിലാകണമെങ്കിൽ പിറ്റേന്ന് രാവിലെയാകണം. തെറ്റുണ്ടെങ്കിൽ അത് മുഴുവൻ വീണ്ടും ഷൂട്ട് ചെയ്യണം. ഇത് നടന്മാരുടെ ഡേറ്റിന് തടസ്സമാകും. മറ്റു പല ചിത്രങ്ങൾക്കും തടസ്സമാകും. ചിത്രം പുറത്തിറങ്ങാൻ വൈകും. ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധിഷോട്ടുകൾ തെറ്റില്ലാതെ ചിത്രീകരിക്കുകയായിരുന്നു അന്നത്തെ പ്രധാന ദൗത്യം. ഫൈറ്റ് രംഗങ്ങൾ ഛായാഗ്രാഹകന്മാർക്ക് വൻ വെല്ലുവിളിതന്നെയായിരുന്നു. ഉണ്ണിയാർച്ചയുടെ സെറ്റിൽ അക്കാലത്ത് രണ്ടു ക്യാമറവരെ ഒരേസമയം ഉപയോഗിച്ചിട്ടുണ്ട്.  
 

മ-ട-ക്ക-യാത്ര

ഒടുവിൽ 1985-ൽ ജോർജ്- വെട്ടം സംവിധാനം ചെയ്-ത്- പുറത്തിറങ്ങിയ മടക്കയാത്ര എന്ന ചിത്രത്തോടെ മലയാളത്തിന്റെ സീനിയർ ഛായാഗ്രാഹകൻ സിനിമ നിർത്തി. ശേഷം എഡ്ഡി മാസ്റ്റർ സംവിധാനം ചെയ്-ത വിഷുപ്പക്ഷിയിൽ പ്രവർത്തിച്ചുവെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല.  വിശ്രമജീവിത-ത്തിൽ സി-നിമ-ക്ക്- ന-ന്നേ സ്ഥാ-നം കു-റഞ്ഞു. കുട്ടികൾക്കൊപ്പം അൽപസമയം ടിവിക്- മുന്നിലിരിക്കുന്നതല്ലാതെ സിനിമക്കായി മാറ്റി വക്കുന്ന സമയം തീരെകുറവാ-യി. പക്ഷേ അടുത്തിടക്ക്- ഡിജിറ്റൽ സംവിധാനമുള്ള ക്യാമറയിൽ മഹാത്മാഗാ-ന്ധി-യെ പ-റ്റി-യുള്ള ഡോക്യുമെന്ററി കൃഷ്-ണൻകുട്ടി പകർത്തി.
 
ശ-രീ-രം അ-നു-വ-ദി-ക്കു-ന്നി-ല്ലെ-ങ്കിലും സി-നി-മ-യൊ-ടോ-പ്പം നിൽ-ക്കാൻ മ-ന-സിൽ ആ-ഗ്ര-ഹ-മു-ണ്ട്-്-. ഉദയ സ്റ്റുഡിയോ കുഞ്ചാക്കോ ബോബൻ അടുത്തിടക്ക്- വീണ്ടും തുടങ്ങിയത്- അറിഞ്ഞു. പക്ഷേ ബാനർ മാത്രമാണാല്ലോ. നിവർന്നു പന്തലിച്ചുകിടന്നിരുന്ന സ്റ്റുഡിയോ അങ്ങനതന്നെ തുറന്നിരുന്നെങ്കിൽ എ-ന്നാ-യി-രു-ന്നു ആ-ശ. ജെ-സി-ബി മാ-ന്തി-പ്പ-റി-ച്ചിട്ടു-കൊ-ണ്ടി-രി-ക്കു-ന്ന പ-ഴ-യ സ്റ്റുഡി-യോ-യിൽ ഇനി-യൊ-രി-ക്കലും സിനി-മ പി-റ-ക്കി-ല്ലെ-ന്ന് ഇ-പ്പോൾ ബോ-ധ്യ-മാ-യി. ഗ-തകാ-ല സ്--മ-ര-ണ-ക-ളെ പി-ന്നോ-ട്ട്- ത-ള്ളി-മാ-റ്റി വൃ-ദ്ധ-ഛാ-യാ-ഗ്ര-ഹകൻ സൈ-ക്കി-ളിൽ കയറി വീ-ട്ടി-ലേ-ക്ക്- മ-ടങ്ങി. 
 
ഭാര്യ ലളിതമ്മക്കൊപ്പം മൂത്തമകൻ ഹരികൃഷ്-ണന്റെ വീട്ടിലാ-ണ് ഇ-പ്പോൾ താ-മസം. ഇളയമകൻ ജയകൃഷ്--ണ-നുണ്ട്-്- തറവാട്ടുവീട്ടിൽ. ദിവസവും രാവിലെ അവിടെവരെ നടപ്പ്-, തിരി-ച്ചും. പേരക്കിടാ-ങ്ങ-ൾ പ-ങ്കു-വ-ച്ചെ-ടു-ത്തി-രി-ക്കു-ക-യാണ് മ-ല-യ-യാ-ള-ത്തി-ന്റെ പ-ഴ-യ സൂ-പ്പർ-ഹി-റ്റ് ഛാ-യാ-ഗ്ര-ഹ-ക-ന്റെ വി-ശ്ര-മകാ-ല ജീ-വിതം.
 
ബ്ലാക്ക്- ആൻഡ്‌ വൈ-റ്റ് കാല-ത്ത്- ഛാ-യാ-ഗ്ര-ഹ-ണ-മേ-ഖ-ല-യി-ൽ-ക-ഴി-വ്- തെ-ളി-യി-ക്കാനാ-യ മ-ല-യാ-ളി-കൾ കു-റ-വാ-യി-രുന്നു. വിൻ-സെന്റ്- മാ-ഷി-നെ പോ-ലു-ള-ള-വ-ർ-ക്ക്- സ-മ-കാ-ലി-ക-നാ-യി ബ്ലാ-ക്- ആന്റ്- വൈ-റ്റ് ച-ല-ച്ചി-ത്ര-ഛാ-യാ-ഗ്ര-ഹ-ണ-ത്തിൽ സ്വ-ന്ത-ം ക-ഴി-വ്- തെ-ളി-യി-ക്കാൻ ക-ഴി-ഞ്ഞ ഛാ-യാ-ഗ്ര-കൻ ആയിരുന്നു കൃഷ്ണൻകുട്ടി. ഉണ്ണിയാര്‍ച്ച പോലുള്ള ചിത്രങ്ങള്‍ ഉദാഹരണം. വള-രെ കു-റ-ഞ്ഞ സമ-യം കൊ-ണ്ട്- ലൈ-റ്റ് അ-പ്- ചെ-യ്യു-ന്ന-തിൽ അ-ദ്ദേ-ഹ-ത്തി-നു-ള്ള ക-ഴി-വി-നെ പ-റ്റി എ-നി-ക്ക്- കേ-ട്ട-റി-വു-ക-ളുണ്ട്-. സ്റ്റുഡി-യോ-ക-ളിൽ സിനി-മ സം-ഭ-വി-ക്കു-ന്ന കാ-ല-ഘ-ട്ട-ത്തിൽ അ-ത്- അ-വ-ശ്യം-വ-ണ്ട ക-ഴി-വു-കൂ-ടി-യാ-യി-രുന്നു. മ-ലയാ-ള സിനി-മ നവ-തിനിറവില്‍ എത്തിയ വേ-ള-യിൽ ച-ല-ച്ചി-ത്ര അ-ക്ക-ദാ-മി അ-ദ്ദേഹ-ത്തിന്റെ സംഭാവനകളെ കൃ-ത-ഞ്--ജ-താ-പൂർവ്വം ഓർ-ക്കു-ന്നു. 

കമൽ (ച-ല-ച്ചി-ത്ര- അ-ക്കാദ-മി ചെ-യർ-മാൻ )

പ്രധാന വാർത്തകൾ
 Top