07 July Tuesday

സിനിമയിലെ പിള്ള തെരഞ്ഞെടുപ്പിലെ പിള്ള

ഡോ. തേവന്നൂർ മണിരാജ്Updated: Sunday Nov 10, 2019

വഴിയാത്രയിൽ വായനശീലമുള്ള സഹൃദയരായ സുഹൃത്തുക്കൾ ഒപ്പം കൂടും. പൊറ്റെക്കാട്ടിന്റെയും - ബഷീറിന്റെയും കേശവ ദേവിന്റെയും മുട്ടത്ത് വർക്കി യുടെയും കാനത്തിന്റെയും കൃതികളെക്കുറിച്ച് വാതോരാതെ സംസാരിക്കും. വള്ളത്തോളി ന്റെയും ആശാന്റെയും ശങ്കരക്കുറുപ്പിന്റെയും ചങ്ങമ്പുഴയുടെയും കവിതകൾ  ചൊല്ലിരസിക്കും

ഡോ. തേവന്നൂർ മണിരാജ്

ഡോ. തേവന്നൂർ മണിരാജ്

കാഞ്ഞിരകോട് കായലും ആ തീരത്ത്‌  മണം പാറുന്ന കൈതക്കാടുകളും കായൽപ്പരപ്പിലൂടെ പറന്നുനടക്കുന്ന കൊറ്റികളും. സ്‌നേഹത്തിന്റെ വളക്കൂറുള്ള ഈ -തീരമാണ്‌    ഓർമകളിൽ വർണം ചേർക്കുന്നത്‌. ഈ കായൽത്തീരത്താണ് അമ്മയുടെ വീ-ട്. കിഴക്ക് വളഞ്ഞു പുളഞ്ഞ് കിടക്കുന്ന ചെമ്മൺപാതയിലൂടെ നടന്ന് ഒന്നര കിലോ-മീറ്റർ നടന്നു പോകണം കുടിപ്പള്ളിക്കൂടത്തിലേക്ക്‌. ഒരുവശത്ത് എപ്പോഴും യന്ത്രങ്ങളുടെ ശബ്ദമുയരുന്ന കുണ്ടറ അലിന്റ് ഫാക്ടറി.  മറുവശത്ത് അലൈഡ് ഫാക്ടറി. 

കുഞ്ഞുപ്രായത്തിൽ കൂട്ടുകാർക്കൊപ്പം എഴുത്തോലയും കക്ഷത്തിലിടുക്കി കുന്നിലെ പാതകളിലൂടെ നടക്കും കച്ചേരിമുക്കിലെ കുടിപ്പള്ളിക്കൂടത്തിലേക്ക്. വഴി അവസാനിക്കുന്ന വളവിൽ തണൽ വിരിക്കുന്ന രണ്ട് പുന്നമരങ്ങൾ പൂത്തുനിൽപ്പുണ്ട്‌. പടിഞ്ഞാറോട്ട് നോക്കിയാൽ കായൽ കാണാം. ഓളമടിച്ച് താളമിട്ടുകിടക്കുന്ന കായലിൽനിന്നടിക്കുന്ന - കാറ്റിന് നല്ല കുളിർമ.

എഴുത്ത് പഠിപ്പിച്ചത് ഒരു ആശാട്ടിയാണ്. അവ്യക്തമെങ്കിലും ആ മുഖം ഇന്നുമോർക്കുന്നു.  സ്‌നേഹസമ്പന്നയായ മുത്തശ്ശി. അവിടെ പഠിക്കുന്ന കുരുന്നുകൾക്കെല്ലാം അമ്മ.   
തൊട്ടടുത്താണ്‌ കാഞ്ഞിരകോട് പള്ളി. ക്രിസ്‌മസ് കാലത്ത്‌ എങ്ങും വെള്ളത്തോരണങ്ങളുടെ അലങ്കാരം. കാറ്റിൽ കിലുകിൽ ശബ്‌ദത്തോടെ  വെള്ള ത്തോരണങ്ങൾ പറന്നുകളിക്കുന്നത് കണ്ടാൽ മതിവരില്ല.  കമ്പനികളെല്ലാം സ്വർണപ്പകിട്ടുള്ള വിളക്കുകൾ കൊണ്ടലങ്കരിക്കും. രാത്രിയിൽ ആ വെളിച്ചം കായലിൽ - പ്രതിഫലിക്കും. കായൽത്തിരകളിൽ പൂത്തിരി കത്തും. ഞങ്ങളുടെ കുഞ്ഞുമിഴികൾക്ക് അതൊരുത്സവംതന്നെ.
  
പിന്നീട്‌ അച്ഛന്റെ നാടായ  കൊട്ടാരക്കരയിലെ തേവന്നൂരിലേക്ക്. തേവന്നൂർ ഗവ.  യുപി സ്‌കൂളിൽ  പഠനം. കുടുബവീട്ടിൽനിന്ന്‌ സ്‌കൂളിലേക്ക് ചേച്ചിമാർക്കൊപ്പമാണ്‌ യാത്ര.  പൂമ്പാറ്റകൾ പാറിക്കളിക്കുന്ന പൂങ്കാവും തെറ്റിക്കുന്നും അവിടവിടെ ഒഴുകുന്ന കുഞ്ഞരുവികളും ബാലമനസ്സിന്റെ ലോലഭാവനകളെ തഴുകിയുണർത്തി. നാലാം ക്ലാസിൽ പഠിക്കുമ്പോൾ പേമാരി എന്നൊരു കവിത -എഴുതി കൂട്ടുകാരെ ചൊല്ലിക്കേൾപ്പിച്ചു. അന്ന് വൃത്തത്തെപ്പറ്റിയൊന്നും ധാരണയില്ലല്ലോ. എങ്കിലും ആ  കവിത ഗാഥാ വൃത്തത്തിലായിരുന്നു. ഏഴാംതരത്തിൽ വച്ച് കേരളം എന്ന പേരിലെഴുതിയ കവിത ക്ലാസിൽ ചൊല്ലാൻ പ്രേരിപ്പിച്ചത് ഫിലിപ്പ് സാറായിരുന്നു. അദ്ദേഹത്തിന്റെ പ്രശംസ മനസ്സിന്‌ തേന്മഴയായി. എട്ടുകിലോമീറ്റർ അകലെയുള്ള-  വാളകം മാർത്തോമാ ഹൈസ്‌കൂളിലായിരുന്നു തുടർപഠനം. കാടും മേടും ചെറുവഴികളും പിന്നിട്ടാണ്‌ യാത്ര. പാടത്ത് കൃഷിപ്പണി ചെയ്യുന്നതും വിളവെടുക്കുന്നതും കണ്ടാണ്‌ നടത്തം. - നാട്ടുകാരെല്ലാം പരിചയക്കാർ.  നാട്ടിലെ ഉത്സവം ഞങ്ങളുടെയും ഉത്സവം. കാട് പൂക്കുന്നതും കാട്ടുമൈനകൾ പറന്നുനടക്കുന്നതും ഞങ്ങൾ കണ്ടു.  
വഴിയാത്രയിൽ വായനശീലമുള്ള സഹൃദയരായ സുഹൃത്തുക്കൾ ഒപ്പം കൂടും. പൊറ്റെക്കാട്ടിന്റെയും - ബഷീറിന്റെയും കേശവദേവിന്റെയും മുട്ടത്ത് വർക്കിയുടെയും കാനത്തിന്റെയും കൃതികളെക്കുറിച്ച് വാതോരാതെ സംസാരിക്കും. വള്ളത്തോളിന്റെയും ആശാന്റെയും ശങ്കരക്കുറുപ്പിന്റെയും ചങ്ങമ്പുഴയുടെയും കവിതകൾ  ചൊല്ലിരസിക്കും.
- അങ്ങനെ ആ വഴിയാത്ര സർഗരചനകൾക്ക് പ്രചോദനമായി. എട്ട-ാംതരത്തിൽ വച്ച് കുട്ടികളുടെ നോവൽ എഴുതി. ശിശുദിനാഘോഷത്തിന് വേദിയിൽ സ്വന്തം കവിതയെഴുതി ആലപിച്ചു. ഒമ്പത-ാംതരത്തിൽ വച്ച്‌ ‘അവൻ വരുന്നു' എന്ന നാടകം കൂട്ടുകാരും ചേർന്ന് ആഘോഷവേദിയിൽ അവതരിപ്പിച്ചു.   
പത്താംതരം കഴിഞ്ഞപ്പോൾ കോളേജിൽ ചേരാൻ മോഹം. കൊല്ലത്തോ തിരുവനന്തപുരത്തോ മാത്രമേ കോളേജുകളുള്ളൂ. ഇടത്തരക്കാർക്ക്  അത്‌ ബുദ്ധിമുട്ടായിരുന്നു. എഴുകോണിലെ സ്വകാര്യസ്ഥാപനത്തിൽ മലയാളം വിദ്വാൻ കോഴ്‌സിന്‌ ചേർന്നു. ഈ കാലയളവിൽ  കേരളശബ്ദം, ദിനമണി, ജനയുഗം, കുങ്കുമം, തുടങ്ങിയവയിൽ കവിത അച്ചടിച്ചുവന്നു.  വിദ്വാൻ പാസായപ്പോൾ  18 വയസ്സ്‌ തികഞ്ഞിട്ടില്ല. മുൻമന്ത്രി ആർ ബാലകൃഷ്‌ണപിള്ള  മാനേജരായ വാളകം രാമവിലാസം ഹൈസ്‌കൂളിൽ അധ്യാപകനായി. അതിനുംമുമ്പേ വിളക്കിന് വെളിച്ചമില്ല  എന്ന നാടകം എഴുതി നാട്ടിൽ അവതരിപ്പിച്ചിരുന്നു. വാളകത്തിന് കിഴക്ക്  ഒരു പാറമലമേൽ  ശിലാക്ഷേത്രമുണ്ട്. ചുറ്റും കാവുകളും. ചരിത്രമുറങ്ങുന്ന ആ പശ്ചാത്തലത്തിൽനിന്നാണ് ബാഷ്‌പഗംഗ എന്ന ഖണ്ഡകാവ്യത്തിന്റെ ഉറവിടം.  ബഷീർ, എസ് കെ എന്നിവരുടെ  അവതാരികയോടെ ആ കൃതി - കൊല്ലം എം എസ് ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ചു.
 
ആർ ബാലകൃഷ്‌ണപിള്ള

ആർ ബാലകൃഷ്‌ണപിള്ള

കമ്പക്കെട്ടുകാരുടെ ജീവിതം പ്രമേയമാക്കി ആ കാലയളവിൽ എഴുതിയ അഗ്നിശാല  എന്ന നാടകം  ആർ ബാലകൃഷ്ണപിള്ള ഉദ്ഘാടനംചെയ്‌തു. വൈക്കം - ചന്ദ്രശേഖരൻനായരുടെ അവതാരികയോടെ ഈ നാടകം പുസ്‌തകമാക്കിയിരുന്നു.  ‘അഗ്നിശാല' എന്ന നാടകത്തിന് അമേരിക്കൻ ലൈബ്രറി കോൺഗ്രസിന്റെ പുരസ്‌കാരം ലഭിച്ചു. ഈ നാടകം ബെന്നി ഫിലിംസിന്റെ ബാനറിൽ ചലച്ചിത്രമാക്കാനുള്ള ഒരുക്കമായി. ഞാനും ബന്ധുവായ രമേശൻമാഷും നിർമാതാക്കൾ. കെ എ  ശിവദാസൻ സംവിധായകൻ, സുകുമാരൻ, ജലജ,  പ്രമീള, ഗീതാ ചൗധരി, കൊട്ടാരക്കര, ആലുംമൂടൻ, ജി കെ പിള്ള തുടങ്ങിയവർ അഭിനേതാക്കൾ.  രണ്ട് കരക്കാർ തമ്മിലുള്ള വാശിയേറിയ മത്സര വെടിക്കെട്ടാണ്‌ പ്രമേയം. ബെന്നി ഫിലിംസുകാർ സിനിമയ്‌ക്ക്‌  വെടിക്കെട്ട് എന്ന് പേരിട്ടു. ഞാനെഴുതിയ രണ്ട് ഗാനങ്ങൾ യേശുദാസും  വാണിജയറാമും പാടി ഹിറ്റാക്കി.
 
- ഒരു ചേരിയിലെ പ്രമാണിയായി അഭിനയിച്ചത് ബാലകൃഷ്‌ണപിള്ളയായിരുന്നു. മറുചേരിയിലെ പ്രമാണി അഡ്വ. - തേവന്നൂർ ശ്രീധരൻനായർ. മത്സര വെടിക്കെട്ടിൽ ഏറ്റുമുട്ടിയ അച്ഛനായി ജി കെ പിള്ളയും മകനായി  സുകുമാരനും അഭിനയിച്ചു. അതിനിടയിലാണ്‌  കൊട്ടാരക്കര നിയമസഭാമണ്ഡലത്തിൽ തെരഞ്ഞെടുപ്പ്‌. സിനിമയിൽ ഇരുകരയിലെയും പ്രമാണികളായി അഭിനയിച്ചവർ തന്നെ തെരഞ്ഞെടുപ്പിലും ഏറ്റുമുട്ടി, ആർ ബാലകൃഷ്‌ണപിള്ളയും ശ്രീധരൻ നായരും. സിനിമിയിലെ വെടിക്കെട്ടിലെ വിജയം ആർ ബാലകൃഷ്‌ണപിള്ളയുടെ ചേരി തെരഞ്ഞെടുപ്പിലും ആവർത്തിച്ചു.  അന്ന്  ബാലകൃഷ്‌ണപിള്ളയുടെ മകൻ ഗണേശ്‌കുമാർ പത്താംക്ലാസിലാണ്‌. ഗണേശനെ അടുത്ത പടത്തിൽ അഭിനയിപ്പിക്കാമെന്ന് ഞാൻ വാക്കുകൊടുത്തിരുന്നു. 1980ൽ  റിലീസായ ആ സിനിമ പക്ഷേ - സാമ്പത്തികമായി വിജയിച്ചില്ല.
 
- ഭാരിച്ച സാമ്പത്തികബാധ്യതകൾ ഉള്ളപ്പോഴും എഴുതാവുന്ന പരീക്ഷകളെല്ലാം എഴുതി. പിന്നെ - എംഎ,  പിഎച്ച്ഡി, ബിഎഡ്, എംഎഡ് ഇതെല്ലാം കടന്നു. വിവിധ ശാഖകളിലായി 55 പുസ്‌തകങ്ങൾ. സംഗീത നാടക അക്കാദമി അവാർഡ്, - മികച്ച അധ്യാപകനുള്ള കേരള സർക്കാരിന്റെ അവാർഡ് തുടങ്ങി 38ലധികം വിലപ്പെട്ട അവാർഡുകളും സ്വന്തമാക്കി.
പ്രധാന വാർത്തകൾ
 Top