22 September Sunday

മോഹൻലാൽ ചിത്രത്തിൽ അർബാസ‌് ഖാൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

 

സൽമാൻ ഖാന്റെ സഹോദരനും നടനും സംവിധായകനുമായ അർബാസ് ഖാൻ മലയാളത്തിൽ. മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ബിഗ് ബ്രദറി’ലാണ് അർബാസ് ഖാൻ  അഭിനയിക്കുന്നത്. അനൂപ് മേനോൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, സർജോനാ ഖാലിദ്, സിദ്ദിഖ്, ശില്പ അജയ്, അഞ്ജലി കൃഷ്ണ തുടങ്ങിയവരും സിനിമയിലുണ്ട‌്. ഗാനരചന റഫീഖ് അഹമ്മദ‌്. സംഗീതം ദീപക് ദേവ്. 

മാഹി 

 
സുരേഷ് കുറ്റ്യാടി സംവിധാനംചെയ്യുന്ന മാഹിയിൽ അനിഷ് - ജി മേനോൻ, ഗായത്രി സുരേഷ്, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. തിരക്കഥ, ഗാനങ്ങൾ ഉഷാന്ത് താവത്ത‌്. സംഗീതം- രഘുപതി .

ഒരു മാസ് കഥ വീണ്ടും

 
ഗോഗുൽ കാർത്തിക് സംവിധാനംചെയ്യുന്ന ഒരു മാസ് കഥ വീണ്ടും ഉടൻ തിയറ്ററിൽ.  ഭീമൻ രഘു, മാമുക്കോയ, ഉല്ലാസ് പന്തളം, ദിനേശ് പണിക്കർ, അനൂപ്, ചാർമിള എന്നിവർ അഭിനയിക്കുന്നു.
 

എ ഫോർ ആപ്പിൾ

 
മധു എസ് കുമാർ സംവിധാനംചെയ്യുന്ന എ ഫോർ ആപ്പിൾ ഉടൻ തിയറ്ററിൽ. കഥ പി എഫ‌് മാത്യൂസ‌്. തിരക്കഥ, സംഭാഷണം രാജേഷ‌് ജയരാമൻ. ഗാനരചന ശ്രീകുമാരൻ തമ്പി, സംഗീതം ജെറി അമൽദേവ‌്. ടോണി സിജിമോൻ,  ജാൻവി ബൈജു, സാജൽ എസ് എസ്,  നെടുമുടി വേണു, ഷീല, സലിംകുമാർ തുടങ്ങിയവർ അഭിനയിക്കുന്നു.

 

പ്രധാന വാർത്തകൾ
 Top