23 April Tuesday

ഈ. മ. യൗ. തിയറ്ററിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 6, 2018
സംസ്ഥാന  ചലച്ചിത്ര പുരസ്‌കാരം നേടിയ  നേടിയ ഈ. മ. യൗ തിയറ്ററുകളിലെത്തി. ലിജോ ജോസ്‌ പെല്ലിശേരി സംവിധാനം ചെയ്‌ത ചിത്രം നിർമിച്ചത്‌ ആഷിക്‌ അബുവാണ്‌. വിനായകൻ, ചെമ്പൻ വിനോദ‌്ജോസ്‌, ദിലീഷ്‌ പോത്തൻ എന്നിവരാണ്‌ അഭിനേതാക്കൾ. ക്യാമറ: ഷൈജു ഖാലിദ്‌, സംഗീതം: പ്രശാന്ത്‌പിള്ള. തിരക്കഥ: പി എഫ്‌ മാത്യൂസ്‌.
 

പയ്ക്കുട്ടി  11ന് 

ക്രിസ്റ്റൽ മീഡിയയുടെ ബാനറിൽ സുഭാഷ് രാമനാട്ടുകരയും  ബൈജു മാഹിയും ചേർന്ന് നിർമിച്ച പയ്ക്കുട്ടി   11ന്  തിയറ്ററിലെത്തും.  നന്ദു വരവൂർ സംവിധാനംചെയ്യുന്ന ചിത്രത്തിൽ  പ്രദീപ്‌ നളന്ദ, സുഭാഷ് രാമനാട്ടുകര, പങ്കൻ താമരശ്ശേരി,  ഗിരീഷ് പെരിഞ്ചേരി, രാധ കാരാട്,  എന്നിവർ അഭിനയിക്കുന്നു. സംഗീതം: സജി കാക്കനാട്‌്.
 

പൊലീസ്‌ ജൂനിയർ 11ന്‌ 

സുരേഷ്‌ ശങ്കർ തിരക്കഥയും സംവിധാനവും നിർവഹിച്ച പൊലീസ്‌ ജൂനിയർ 11ന്‌ പ്രദർശനത്തിനെത്തും. നരേൻ, ഷാനവാസ്‌, റോഷ്‌നി, മധു എന്നിവരാണ്‌ അഭിനേതാക്കൾ. ഇഷ്‌ണ മൂവീസിന്റെ ബാനറിൽ പത്മനാഭൻ ചോംകുളങ്ങരയാണ്‌ ചിത്രം നിർമിക്കുന്നത്‌.
 

കൃഷ്ണം 11ന്

ദി കിങ്, കമ്മീഷണർ, ധ്രുവം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ക്യാമറാമാനായ ദിനേശ് ബാബു സംവിധാനംചെയ്യുന്ന ചിത്രമായ  കൃഷ്ണം  11ന‌് തിയറ്ററിൽ.   പി എൻ ബലറാമാണ‌്  നിർമാതാവ‌്.   ഗാനങ്ങൾ: സന്ധ്യ, സംഗീതം: ഹരിപ്രസാദ് ആർ, ആലാപനം ‐ വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, ടിപ്പു.
 

കാമുകി 11ന്‌

ബിനു എസ്‌ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കാമുകി 11ന്‌ തിയറ്ററിലെത്തും. ആക്‌ഷൻ അലി, അപർണ ബാലമുരളി, കാവ്യ സുരേഷ്‌ തുടങ്ങിയവരാണ്‌ അഭിനേതാക്കൾ. ഫസ്‌റ്റ്‌ ക്ലാപ്‌ മൂവീസിന്റെ ബാനറിൽ ഉൻമേഷ്‌ ഉണ്ണിക്കൃഷ്‌നാണ്‌ ചിത്രം നിർമിക്കുന്നത്‌.
 

ഒന്നുമറിയാതെ

സജീവ് വ്യാസ കഥ എഴുതി സംവിധാനംചെയ്യുന്ന 'ഒന്നുമറിയാതെ' ഉടൻ പ്രദർശനത്തിനെത്തുന്നു. പുതുമുഖങ്ങൾ മാത്രം അഭിനയിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും സജീവ‌് വ്യാസയാണ‌്.  നിർമാണം:അൻസർ യു എച്ച്, തിരക്കഥ: എസ‌് കെ വില്വൻ, ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം, പശ്ചാത്തലസംഗീതം, ആലാപനം: കിളിമാനൂർ രാമവർമ.
 

നീരവം

 
ബാവുൾ ഗായിക പാർവതി ബാവുൾ ആദ്യമായി അഭിനയിക്കുന്ന   നീരവം അജയ് ശിവറാം സംവിധാനംചെയ്യുന്നു. ബാനർ: മൽഹാർ മൂവിമേക്കേഴ്സ്,  കഥ, തിരക്കഥ, സംഭാഷണം: രാജീവ്.ജി., ഛായാഗ്രഹണം: ഉദയൻ അമ്പാടി,   ഗാനരചന: മനു മഞ്ജിത്, ആര്യാംബിക, സംഗീതം: രഞ്ജിൻരാജ് വർമ,  മധു, പത്മരാജ് രതീഷ്, ഹരീഷ് പേരടി, സ്ഫടികം ജോർജ‌്,  സോണിയാ മൽഹാർ,   വനിത കൃഷ്ണചന്ദ്രൻ തുടങ്ങിയവാണ‌് മറ്റ‌് അഭിനേതാക്കൾ.
 

പ്രേമസൂത്രം

 
ഉറുമ്പുകൾ ഉറങ്ങാറില്ല സംവിധാനംചെയ‌്ത ജിജു അശോകൻ തിരക്കഥയൈഴുതി സംവിധാനംചെയ‌്ത പ്രേമസൂത്രം ഉടൻ തിയറ്ററിലെത്തും. ചെമ്പൻ വിനോദ‌് ജോസ‌്, ശ്രീജിത‌് രവി, ഇന്ദ്രൻസ‌്, ധർമജൻ ബോൾഗാട്ടി എന്നിവരാണ‌് അഭിനേതാക്കൾ. സംഗീതം: ഗോപി സുന്ദർ, ക്യാമറ: സ്വരൂപ‌് ഫിലിപ്പ‌്. നിർമാണം: ടി ബി രഘുനാഥൻ.
 

താമരക്കുന്നിലെ ഭദ്രപുരാണം 

കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്‌ണൻ നായകനാകുന്ന താമരക്കുന്നിലെ ഭദ്രപുരാണം വൈറ്റ്‌പെപ്പർ മീഡിയയുടെ ബാനറിൽ അവിരാ ഡി വർഗീസ്‌ സംവിധാനംചെയ്യുന്നു. സൂര്യ രാജേഷ്‌ ആണ്‌ നായിക. ക്യാമറ: മാർട്ടിൻ മിസ്‌റ്റ്‌, തിരക്കഥ :രഘൂത്തമൻ.
 

അരയാക്കടവിൽ പൂർത്തിയായി

കെ എൽ ദിൽദേവ് ക്രിയേഷൻസിന്റെ ബാനറിൽ കണ്ണങ്കൈ കുഞ്ഞിരാമൻ നിർമിച്ച് ഗോപി കുറ്റിക്കോൽ തിരക്കഥയും സംവിധാനവും ചെയ്യുന്ന അരയാക്കടവിൽ ചിത്രീകരണം പൂർത്തിയായി.   കയ്യൂർ കർഷകസമരത്തിന്റെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ കഥ പി വി കെ പനയാലിന്റെതാണ്.
പ്രധാന വാർത്തകൾ
 Top