26 February Wednesday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Jan 5, 2020

കേശു ഈ വീടിന്റെ നാഥൻ

 

നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദേശീയ പുരസ്‌കാര ജേതാവ്‌ സജീവ്‌ പാഴൂരിന്റേതാണ്‌ തിരക്കഥയും സംഭാഷണവും.  ദിലീപ്‌, ഉർവശി, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ,  അനുശ്രീ തുടങ്ങിയവർ പ്രധാനവേഷത്തിൽ. ഗാനരചന: ബി കെ ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ. സംഗീതം നാദിർഷ.

അഞ്ചാം പാതിര  10ന്‌

 
മിഥുൻ മാനുവൽ തോമസ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അഞ്ചാം പാതിര 10ന്‌  തിയറ്ററിൽ.  കുഞ്ചാക്കോ ബോബൻ, ഉണ്ണിമായ പ്രസാദ്, രമ്യ നമ്പീശൻ,  ശ്രീനാഥ് ഭാസി, ഇന്ദ്രൻസ് തുടങ്ങിയവരാണ് അഭിനേതാക്കൾ.   ഛായാഗ്രഹണം: ഷെെജു ഖാലിദ്. സംഗീതം: സുഷിൻ ശ്യാം.
 

കലാമണ്ഡലം ഹൈദരാലി  10ന്‌

 
കഥകളി സംഗീതഞ്ജൻ കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം പകർത്തുന്ന കലാമണ്ഡലം ഹൈദരാലിയിൽ രൺജി പണിക്കർ മുഖ്യവേഷത്തിൽ. ജനുവരി 10-ന് തിയറ്ററിലെത്തുന്ന ചിത്രം സംവിധാനം ചെയ്‌തത്‌  കിരൺ ജി നാഥാണ്‌. ഹൈദരാലിയുടെ രണ്ട് ജീവിതഘട്ടങ്ങൾ രൺജി പണിക്കരും മകൻ നിഖിൽ രൺജി പണിക്കരും അവതരിപ്പിക്കുന്നു. ക്യാമറാമാൻ എം ജെ രാധാകൃഷണൻ അവസാനമായി പ്രവർത്തിച്ച സിനിമയാണിത്‌. തിരക്കഥ -ഡോ. അജു കെ നാരായണൻ.  ടി ജി രവി, അശോകൻ, ചേർത്തല ജയൻ, കലാഭവൻ റഹ്‌മാൻ, രഞ്ജൻ, പാരീസ് ലക്ഷ്‌മി, മീരാനായർ, രജനി മുരളി, റഹാൻ എച്ച് ഹൈദരാലി എന്നിവരോടൊപ്പം കഥകളി കലാകാരന്മാരും  വേഷമിടുന്നു.
പ്രധാന വാർത്തകൾ
 Top