21 November Thursday

ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2019

മൂത്തോൻ 8ന്‌

ഗീതു മോഹൻദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം  മൂത്തോൻ  എട്ടിന് തിയറ്ററിൽ.  ലയേഴ്സ് ഡേയ്സിനു ശേഷം ഗീതു മോഹൻദാസ് ഒരുക്കുന്ന മൂത്തോൻ ലക്ഷദ്വീപ്, മുംബൈ പശ്ചാത്തലത്തിൽ കഥ പറയുന്ന ദ്വിഭാഷാചിത്രമാണ്‌. കാണാതായ ജ്യേഷ്‌ഠനെ തേടി  ലക്ഷദ്വീപുകാരനായ പതിനാലുകാരൻ മുംബൈയിലെത്തുന്ന കഥയാണിത്‌. റോഷൻ മാത്യു, ദിലീഷ് പോത്തൻ, സുജിത് ശങ്കർ, ഹരീഷ് ഖന്ന, ശശാങ്ക് അറോറ, ശോഭിത ദുലിപാല, സഞ്ജന ദീപു, മെലീസ രാജു തോമസ്‌ തുടങ്ങിയവരാണ് മറ്റ്‌  അഭിനേതാക്കൾ.  ഛായാഗ്രഹണം രാജീവ് രവി. സംഗീതം: സ്‌നേഹ ഖാൻ വാൾകർ.   മുംബൈ ഫിലിം ഫെസ്റ്റിവലിലെ ഉദ്‌ഘാടനചിത്രമായിരുന്നു മൂത്തോൻ.

വാർത്തകൾ ഇതുവരെ എട്ടിന്

മനോജ് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  വാർത്തകൾ ഇതുവരെ എട്ടിന്‌ തിയറ്ററിൽ.   സിജു വിത്സൽ, വിനയ് ഫോർട്ട്, അഭിരാമി ഭാർഗവൻ, സൈജു കുറുപ്പ്, സുധീർ കരമന, സിദ്ദിഖ്, നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിൽ.  ഗാനരചന: കെെതപ്രം, വയലാർ ശരത്ചന്ദ്രവർമ, ബി കെ ഹരിനാരായണൻ. സംഗീതം: മെജോ ജോസഫ്.

 

 

നാല്പത്തിയൊന്ന്  എട്ടിന്

ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം നാല്പത്തിയൊന്ന് എട്ടിന്‌ തിയറ്ററിൽ.  ബിജുമേനോൻ, നിമിഷ സജയൻ, ശരൺ ജിത്തു, ധന്യ അനന്യ തുടങ്ങിയവരാണ്‌ മുഖ്യ അഭിനേതാക്കൾ.  കഥ: ഷെബി ചൗഘട്ട്‌.  തിരക്കഥ,സംഭാഷണം:  പി ജി പ്രഗീഷ്. ഗാനരചന: റഫീഖ് അഹമ്മദ്‌. സംഗീതം: ബിജിബാൽ.

പ്രധാന വാർത്തകൾ
 Top