03 July Friday

പാദമുദ്ര

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

മലയാളിയുടെ പ്രതിരൂപമായി തിരശ്ശീലയിൽ നിറഞ്ഞാടുന്ന, നടനും താരവും ഏട്ടനും സുഹൃത്തും കാമുകനും മകനും അനിയനുമൊക്കെയായി ഹൃദയം കവർന്ന്‌ നമ്മുടെ കാഴ്‌ചശീലത്തിന്‌ നിർവചനം തീർത്ത മോഹൻലാലിന്‌ ഇന്ന്‌ 60.

 

ആദരം
2001ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഏറ്റവും വലിയ മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചത്‌ കഴിഞ്ഞവർഷം. ടെറിറ്റോറിയൽ സേനയിൽ ഓണററി ലെഫ്റ്റനന്റ് പദവി ലഭിക്കുന്ന ആദ്യ അഭിനേതാവ്. ഓണററി ഡോക്ടറേറ്റ് നൽകി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ആദരിച്ചു. കലിക്കറ്റ് സർവകലാശാല ഡി ലിറ്റ് നൽകി. ഇന്ത്യൻ തായ്കൊണ്ടോ അസോസിയേഷൻ ഓണററി ബ്ലാക്ക്ബെൽറ്റ് നൽകി ആദരിച്ചു. സർക്കാരിന്റെ നിരവധി സംരംഭങ്ങളുടെ പ്രചാരകൻ. ദേശാഭിമാനി അക്ഷരമുറ്റത്തിന്റെ ബ്രാൻഡ്‌ അംബാസഡർ.

 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top