കോഴിക്കോട്
എ ഗ്രേഡ് ഉണ്ടെന്നറിഞ്ഞിട്ടും സന്തോഷിക്കാൻ കാത്തിരിക്കുകയാണ് മിൻഹ ഫാത്തിമ. വിജയത്തെക്കാൾ മധുരമുള്ള വാക്കുകൾക്കായി. ലളിതഗാന മത്സരഫലം വന്നയുടൻ, ബാപ്പ അഷ്‌റഫിന്റെ ഫോൺ വാങ്ങി വാട്‌സാപ്പിൽ ഗായിക കെ എസ് ചിത്രയ്‌ക്ക് സന്ദേശമയച്ചു. ‘ചിത്രാമ്മേ... എനിക്ക് എ ഗ്രേഡുണ്ട്’. ചിത്രയുടെ മറുപടിക്കായാണ് കാത്തിരിപ്പ്. കഴിഞ്ഞ പിറന്നാളിന് ചിത്ര അയച്ച സന്ദേശം മിൻഹ ഫോണിൽ സൂക്ഷിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെയാണ് മിൻഹ, ചിത്രയുടെ മനംകവർന്നത്. ആ ബന്ധം തുടരുന്നു. പുതിയ വേദികളിലേക്ക് പാട്ടായി പടരാൻ, ചിത്രയുടെ കൈത്താങ്ങിന് ഇനി മിൻഹയ്‌ക്ക് അഭിമാനത്തോടെ കാത്തിരിക്കാം.
വയനാട് ഡബ്ല്യുഒഎച്ച്‌എസ്‌എസ് പിണങ്ങോട് പത്താംക്ലാസ് വിദ്യാർഥിയാണ്. ഒപ്പനയിലും എ ഗ്രേഡുണ്ട്. മാപ്പിളപ്പാട്ടിലും മത്സരിക്കുന്നു.
കൂലിപ്പണിക്കാരനായ അഷ്‌റഫും ഗായകനാണ്. മകൾക്കൊപ്പം ഗാനമേളകളിലും പാടും. കൽപ്പറ്റ എമിലിയിലാണ് താമസം. ഉമ്മ ജമീല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..