05 July Tuesday

ബംഗാൾ 
മാറും ഞങ്ങൾ 
മാറ്റും

അഞ്ജലി ഗംഗUpdated: Saturday Apr 9, 2022


‘യുവാക്കളുടെ നേതൃത്വത്തിൽ ബംഗാളിൽ ഇടതുപക്ഷത്തിന്റെ വലിയ മുന്നേറ്റമുണ്ടാകുമെന്നതിൽ സംശയമില്ല’–- മീനാക്ഷി മുഖർജിയുടെ ഉറച്ച വാക്കുകൾ. മമത ബാനർജിയുടെ അധികാരക്കോട്ടകൾ വിറപ്പിച്ച ഈ മുപ്പത്തേഴുകാരി ഡിവൈഎഫ്‌ഐ പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറിയാണ്‌. ബംഗാളിൽ കിരാതഭരണമാണെന്നും എതിർശബ്‌ദങ്ങളെ അടിച്ചമർത്താനാണ്‌ മമത ശ്രമിക്കുന്നതെന്നും- മീനാക്ഷി പറഞ്ഞു.

വിദ്യാർഥിനേതാവ്‌ അനീസ്‌ഖാന്റെ കൊലപാതകത്തോടെയാണ്‌ ബംഗാളിൽ യുവാക്കളുടെ നേതൃത്വത്തിൽ ഇടതുപക്ഷം നയിക്കുന്ന സമരം ഊർജിതമാകുന്നത്‌. മമതയെയും തൃണമൂൽ ഗുണ്ടാസംഘത്തെയും തുറന്നുകാണിക്കാൻ ശ്രമിച്ചാൽ ഒന്നുകിൽ കൊല്ലപ്പെടും അല്ലെങ്കിൽ പൊലീസിന്റെ അതിക്രൂരപീഡനം നേരിടും. തൃണമൂൽ നേതാവിന്റെ ശൈശവവിവാഹം തടഞ്ഞതിനാണ്‌ ഡിവൈഎഫ്‌ഐ ലോക്കൽ കമ്മിറ്റി അംഗം ബിദ്യുത്‌ മണ്ഡലിനെ കൊലപ്പെടുത്തിയത്‌. അതിനെയെല്ലാം അതിജീവിച്ച്‌ വീണ്ടും സമരാഹ്വാനവുമായി യുവത തെരുവിലിറങ്ങുകയാണ്‌.

വിഭാഗീയതയും വഞ്ചനാ നയങ്ങളുമാണ്‌ ബംഗാളിനെ ഇപ്പോൾ നയിക്കുന്നത്‌. തൊഴിലില്ലായ്‌മ വലിയ പ്രതിസന്ധിയാണ്‌. അതിന്‌ കൃത്യമായ പരിഹാരം കണ്ടെത്താൻ മമത ശ്രമിക്കുന്നില്ല.  ഇവിടെ മാതൃകയാക്കേണ്ടത്‌ കേരളത്തെയാണ്‌. എല്ലാ മേഖലയിലും മികച്ച സേവനം ജനങ്ങൾക്ക്‌ ലഭ്യമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനായി. ജനക്ഷേമപ്രവർത്തനം നടപ്പാക്കണമെങ്കിൽ ബംഗാളിൽ തൃണമൂലിനെയും ബിജെപിയെയും ഒറ്റപ്പെടുത്തണമെന്നും മീനാക്ഷി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top