18 September Saturday

"കത്തിച്ചാമ്പലായ സെക്രട്ടറിയറ്റ്‌ '! ഒരുവര്‍ഷം കഴിയുമ്പോള്‍ തീയുമില്ല; പുകയുമില്ല

വെബ് ഡെസ്‌ക്‌Updated: Monday Jul 5, 2021

തിരുവനന്തപുരം > കഴിഞ്ഞ വർഷം ആഗസ്ത്‌ 26ലെ മാതൃഭൂമി പത്രം കണ്ട തിരുവനന്തപുരത്തെ വായനക്കാരൊക്കെ ഞെട്ടി. ഒന്നാംപേജിൽ ആകെയൊരു വെടീം പൊകേം!  ‘തീ പിടിച്ച്‌’ തലസ്ഥാനം ’ എന്നായിരുന്നു തലക്കെട്ട്‌.  സെക്രട്ടറിയറ്റ്‌ ആകെ കത്തി ചാമ്പലായെന്ന്‌ തോന്നും. സംഗതി വായിച്ചപ്പോഴാണ്‌ വായനക്കാർ ശ്വാസം വിട്ടത്‌. സെക്രട്ടറിയറ്റിലെ ഒരു മുറിയിൽ ഒരു ചെറിയ തീപിടിത്തം, ചില ഫയലിന്റെ അറ്റവും മൂലയും കത്തി.


 

അങ്ങനെ കൊടുത്താൽ സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെടുത്താനാകില്ലല്ലോ. അതുകൊണ്ട്‌ ഒന്നാം പേജ്‌ തീവച്ച്‌ നിറച്ചു:  ‘ സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ കത്തി പോയി’. ഒട്ടുമിക്ക മാധ്യമങ്ങളുടെയും വാർത്താ ചുരുക്കം ഇതായിരുന്നു. മുമ്പ്‌, ഇടിമിന്നലിന്റെ പേര്‌ പറഞ്ഞ്‌ ക്യാമറ നശിപ്പിച്ചെന്നും വാർത്ത കൊടുത്തവരുണ്ട്‌. ‘മിന്നലുണ്ടാക്കി ’ എന്നുമാത്രം‌ പറഞ്ഞില്ല,‌ ഭാഗ്യം.

എൽഡിഎഫ്‌ സർക്കാരിനെ വലിച്ച്‌ താഴെയിടാനായി കേന്ദ്ര ഏജൻസികളും പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേർന്ന്‌ കത്തിച്ചതാണ്‌ തീ. വർഷം ഒന്നുകഴിയുമ്പോൾ തീയുമില്ല; പുകയുമില്ല, ‘കത്തിച്ചവരു’മില്ല. യഥാർഥ പ്രതികൾ വിലസി നടക്കുകയും ചെയ്യുന്നു.എങ്കിലും ആ തലക്കെട്ടുകളൊക്കെ ഇന്നോർക്കാൻ രസം: ‘ആദ്യം ഇടിമിന്നൽ ഇപ്പോൾ തീപിടിത്തം,  വിദേശയാത്ര ഫയലുകൾ നിർണായകം,  തീപിടിത്തം: എൻഐഎ ചോദ്യം ചെയ്യലിന്‌ പിന്നാലെ,  കത്തിയോ കടത്തിയോ?’ ഏതൊക്കെയായിരുന്നു തലക്കെട്ടുകൾ. ഇതുതന്നെയാണ്‌ കേന്ദ്ര ഏജൻസികളെക്കുറിച്ച്‌ നാട്ടുകാരും ചോദിക്കുന്നത്, ‘കത്തിയോ കടത്തിയോ? ’


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top